2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

കണ്ണൂരിലെ മുസ്ലിം കല്യാണം സത്യം പറഞ്ഞാല്‍ നല്ല കോമഡിയാണ്..:-):-D

കണ്ണൂരിലെ മുസ്ലിം കല്യാണം സത്യം പറഞ്ഞാല്‍ നല്ല കോമഡിയാണ്..:-):-D

മറ്റെല്ലാ നാട്ടില്‍ നിന്നും വ്യത്യസ്തമായി ഇവിടെ കല്യാണശേഷം ചെക്കന്‍ പെണ്ണിന്‍റെ വീട്ടിലാണ് താമസിക്കേണ്ടത്.എന്നുവെച്ചാല്‍ പെണ്ണിനെയല്ല ചെക്കനേയാണ് ഇവിടെ കെട്ടിച്ചു വിടുന്നതെന്ന് സാരം.മറ്റു നാട്ടുകാര്‍ക്ക്‌ ചിന്തിക്കാന്‍ പോലും പറ്റാത്ത ഇക്കാര്യം നടക്കാതെ തലശ്ശേരി മുതല്‍ പയ്യന്നൂര്‍ വരെ കല്യാണം എന്ന പ്രശ്നം ഉദിക്കുന്നില്ല..,

മറ്റൊരു പ്രത്യേകതയാണ് മണിയറ ഒരുക്കല്‍.സ്ത്രീധനം കുറച്ച് കുറഞ്ഞാലും മണിയറ ലക്ഷങ്ങള്‍ മുടക്കിയതാവണം.ഏതു പാവപ്പെട്ടവനായാലും ACയും സോഫയും മസ്റ്റാ..,കല്യാണദിവസം അറകാണല്‍ എന്ന ഒരു ചടങ്ങ് തന്നെയുണ്ട്.മറ്റുള്ളവന്‍റെ സ്വകാര്യതയില്‍ കയറി അഭിപ്രായം പറയല്‍ എല്ലാവര്‍ക്കും ഒരു ഹരമാണല്ലോ..ഒരറ്റത്ത് നിന്ന് പിടിക്കാന്‍ തുടങ്ങും...ഏറ്റവും കൂടുതല്‍ കുറ്റവും കുറവും കണ്ടുപിടിക്കുന്ന ആളാണ്‌ നല്ല കുടുംബസ്നേഹമുള്ള കാര്‍ണോവര്‍...:... മണിയറവാതില്‍ പ്ലാവ് ആയിപോയത്തിന് കല്യാണം നടക്കാതെ പോയ ചരിത്രം വരെ ഉണ്ട് കണ്ണൂരിന്.

കല്യാണദിവസം വെറുതേ കുറേ പ്രാവശ്യം പെണ്ണിന്‍റെ വീട്ടുകാരും ചെക്കന്‍റെ വീട്ടുകാരും അങ്ങോട്ടുമിങ്ങോട്ടും വീടുകാണാന്‍ പോവും.പക്ഷെ പെണ്ണിന്‍റെ ഉമ്മയും ചെക്കന്‍റെ ഉമ്മയും പോവില്ല.അത് എന്തോണ്ടാന്നൊന്നും ചോദിക്കണ്ടാ....,അമ്മയിപോക്ക് എന്നൊരു പേരും പറഞ്ഞ് രണ്ടാഴ്ച്ച കയിഞ്ഞ് ബിരിയാണി വേറെ വെക്കാനുള്ളതാണ്.

കല്യാണം കഴിഞ്ഞ് ആദ്യത്തെ 40 ദിവസം ചെക്കന്‍റെ ചിലവില്‍ പെണ്ണിന്‍റെ വീട്ടില്‍ മാരക ഫുഡാണ്.ചെക്കന്‍ ചിക്കന്‍ കഴിച്ച് മടുക്കുമ്പോള്‍ വീടിന്‍റെ അടുക്കളയിലെ കിണ്ണപാത്രത്തില്‍ കാശ് വെച്ചിട്ട് പറയും "മീനിന്‍റെ പൈസ...!!!"
അത് അങ്ങനെ തന്നെ പറയണം.എന്നാല്‍ പിന്നെ അടുത്ത ദിവസം മുതല്‍ മീന്‍ബിരിയാണി കിട്ടും.ഞാന്‍ ചുമ്മാ തമാശക്ക് പറയുന്നതല്ല.ഇതെല്ലാം ഇവിടുത്തെ ആചാരങ്ങളാണ്.തീര്‍ന്നില്ല ഇനിയുമുണ്ട് രസകരമായ ചില ആചാരങ്ങള്‍..,

കുടിക്കാനുള്ള പാലില്‍ മോതിരം ഇട്ട് നല്‍കുന്നത്,ചെക്കന് കുളിക്കാനുള്ള സോപ്പിനടിയില്‍ സ്വര്‍ണ്ണനാണയം വെക്കുന്നത്,അളിയനെ കൊണ്ട് കാലു കഴുകിപ്പിക്കുന്നത്,പെണ്ണിനെ കൊണ്ട് ഉപ്പുവെള്ളം കുടിപ്പിക്കുന്നത്,അങ്ങനെ പലതും.ഇന്നും ഇതെല്ലാം മുറക്ക്‌ പാലിക്കുന്നവരാണ് കണ്ണൂരുകാര്‍.എല്ലാ ആചാരങ്ങളും അനുഷ്ടാനങ്ങളും കഴിയുമ്പോയേക്കും ഒരു മാസമെടുക്കും കല്യാണം ഒന്നു കയിഞ്ഞ് കിട്ടാന്‍..

ഇതെല്ലാം കേള്‍ക്കുമ്പോള്‍ നിങ്ങളെപ്പോലെ തന്നെ എനിക്കും തോന്നിയത് പണ്ട് ശ്രീനിവസന്‍ പറഞ്ഞ ഡയലോഗാണ്...,"ഒരു രക്താഹാരം അങ്ങോട്ടും ഒരു രക്താഹാരം ഇങ്ങോട്ടും...!!!"...സൊ സിമ്പിള്‍....എത്ര പെട്ടന്ന് കഴിഞ്ഞ് പരിപാടി...!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ