2013, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

ഇന്നുമുതല്‍ എല്ലാവരും ഏറ്റ് ചൊല്ലേണ്ട ഫേസ്ബുക്ക് സത്യപ്രതിജ്ഞ


ഇന്നുമുതല്‍ എല്ലാവരും ഏറ്റ് ചൊല്ലേണ്ട
ഫേസ്ബുക്ക് സത്യപ്രതിജ്ഞ

------------------------------
ഫേസ്ബുക്ക് എന്റെ രാജ്യമല്ല.
ഫേസ്ബുക്കില്‍ എന്റെ ഫ്രെണ്ട് ലിസ്റ്റില്‍
ഞാനറിയാത്ത നാലയ്യായിരം പേര്‍
എന്റെ സഹോദരീ സഹോദന്മാരുമല്ല.
ഇനിയൊട്ട് ആവാനും പോണില്ല.

ഭരണം കയ്യാളുന്നവരും നിയന്ത്രിക്കുന്നവരുമാണ്
ഇന്നു മുതല്‍ എന്റെ മേലാളന്മാര്‍
അവരുടെ ഇഷ്ടത്തിനും
അവരെ സുഖിപ്പിച്ച് കിടത്താനുമാണിനി
എന്റെ പോസ്റ്റുകള്‍ , ലൈക്കുകള്‍ , കമന്റുകള്‍ ആന്റ് ഷെയറുകള്‍ ഒക്കെയും.

ഇനി മുതല്‍ അവരുടെ അഴിമതി പ്രവര്‍ത്തനങ്ങളെക്കുറിച്ചോ
സദാചാര വിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ചോ
മനുഷ്യത്വ രഹിത വിധ്വംസക പ്രവര്‍ത്തനങ്ങളെക്കുറിച്ചോ
ഞാന്‍ കമാ ന്നൊരക്ഷരം മിണ്ടുകയോ
അതിന്നെതിരായി ഫേസ്ബുക്കില്‍ പോസ്റ്റിടുകയോ ചെയ്യില്ല
എന്ന് ഇതിനാല്‍ എല്ലാവരേയും അറിയിക്കുന്നു.
ഇനി ആരെങ്കിലും അങ്ങനെ പോസ്റ്റ് ചെയ്താല്‍
ഞാനവരുടെ പോസ്റ്റിനു ലൈക്കടിക്കുക - കമന്റിടുക - ഷെയര്‍ ചെയ്യുക
തുടങ്ങിയ രാജ്യദ്രോഹപരമായ ഒരു പ്രവര്‍ത്തനവും നടത്തില്ല എന്നും ഉറപ്പ് നല്‍കുന്നു.

കേരള സംസ്ഥാനത്തിന്റെ ഭരണ ചരിത്രത്തില്‍
സുവര്‍‌ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട സാധാരണക്കാരന്‍ വറുതികൊണ്ട്
പൊറുതിമുട്ടിയ ഇക്കാലത്ത് -
അവശ്യ സാധനങ്ങള്‍ക്ക് പൊള്ളുന്ന വില കൂടിയതും
പെട്രോള്‍ , ഗ്യാസ് തുടങ്ങിയവയ്ക്ക് ആഴച തോറും വിലകൂട്ടിക്കൊണ്ടേയിരിക്കുന്നതും
എനിക്ക് പ്രശനമേയല്ലാ എന്നും
അതൊന്നും ഈ ഗവണ്മെന്റിന്റെ കുഴപ്പമല്ല എന്നും ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു.
സ്വജന പക്ഷപാതം കാണിക്കുന്നു എന്ന് പറയുന്നതും
സ്ത്രീപീഡകരെ രക്ഷിക്കുന്നു എന്നതും
ചില ഗ്രാമീണരെ കയറൂരി വിട്ടിരിക്കുന്നു എന്നതും വെറും അപവാദപ്രചരണമാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.എന്നു മാത്രവുമല്ല കെ.എസ്.ആര്‍ .ടി.സി കട്ടപ്പുറത്തായതും കറന്റ് കട്ട് ഒരു നിത്യോപയോഗ സാധനം പോല്‍ ആയതും ഈ സര്‍ക്കാരിന്റെ പിടിപ്പ്കേടുകൊണ്ടാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാനവരെ ജീവന്‍ തൃണവല്‍ക്കരിച്ചും എതിര്‍ക്കും എന്ന് ഞാന്‍ ആണയിടുന്നു.

ഇനി എന്റെ പോസ്റ്റുകളും എഴുത്തും വരയും കുറിയും പടങ്ങളുമെല്ലാം
കേരള സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ ഭരണഗുണനേട്ടങ്ങള്‍
വാഴ്ത്തിപ്പാടാന്‍ മാത്രമുള്ളതാണെന്നും
ഇത് പോ...ലൊരു ഭരണം ഞാനിത് വരെ കണ്ടിട്ടില്ലാ എന്നും
ഇനിയൊട്ട് കാണാനും പോണില്ലാ എന്നും
ഞാന്‍ ഇതിനാല്‍ നൂറ്റൊന്ന് വട്ടം സത്ത്യായ്ട്ടും സത്യം ചെയ്യുന്നു.

ജയ് ഹിന്ദ്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ