"" ഇനി പെണ്ണുങ്ങള്‍ വഴക്ക് കൂടുന്നിടത്ത് ഞാന്‍ പോകില്ല .....""
വയലില്‍ കുറച്ചു പണി ഉണ്ടായിരുന്നതുകൊണ്ട് രാവിലെ പത്തു മണിയോടെ ഞാന്‍ സൈക്കിളും എടുത്ത് യാത്ര തിരിച്ചു.....
സൈക്കിളും ചവിട്ടി പ്രകൃതി ഭംഗിയും അസ്വദിച്ചു പോയപ്പോള്‍ ദെ ഒരു വീട്ടിന്റെ മുന്നില്‍ വഴക്കും ബഹളവും ....
ഒരു മുപ്പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചേച്ചി കലിതുള്ളി റോഡില്‍
നില്‍ക്കുന്നു .... തൊട്ടപ്പുറത്തെ വീട്ടില്‍ ഒരു മുതുക്കി അമ്മച്ചി
മതിലില്‍ കയ്യും ചൂണ്ടി കയറിനില്‍ക്കുന്നു ......
സംഭവം കാണാന്‍ അയലത്തെ വീട്ടിലെ ചേച്ചിമാര്‍ വാതില്‍ക്കല്‍ ഒളിഞ്ഞു നിന്ന് നോക്കുന്നുണ്ട് ....
ഒരു ഇടവഴി ആയതിനാല്‍ വണ്ടികള്‍ ഒന്നും ഇല്ല ..... അവിടവിടായി കൊച്ചു പിള്ളേര്‍ ഓടി ചാടി കളിക്കുന്നു .....
സംഭവം എന്താണെന്നു അറിയാന്‍ വേണ്ടി സൈഡില്‍ ഞാന്‍ സൈക്കിള്‍ നിര്‍ത്തി
..., ഒരു സിനിമ കാണുന്ന പോലെ എല്ലാം നോക്കി കണ്ടു രസിച്ചു ....
"" എടീ മുതെവീ .... നീ എന്റെ മിനിയെ കൊന്നിട്ട് എന്റെ മോനെ വശീകരിക്കാന്‍ നോക്കുന്നല്ലേ ....???""" അമ്മച്ചി അലറി ....!!!
"" നിങ്ങളുടെ മോന്‍ അത്ര വലിയ പുണ്യാളന്‍ ഒന്നും അല്ലല്ലോ തള്ളെ ....
അങ്ങനെ എന്തേലും ഉണ്ടേല്‍ ആദ്യം അവനോടു ചോദിക്കണം ..... അവനു വല്ല കടിയും
ഉണ്ടേല്‍ ഉടനെ വേറെ പെണ്ണിനെ കണ്ടുപിടിച്ചു ആ കടി മാറ്റാന്‍ നോക്ക്
..അല്ലാതെ എന്റെ നെഞ്ചാത്ത്ഗ് കയറാന്‍ വന്നാല്‍ ഈ ഷീബയുടെ തനി കോണം
നിങ്ങളറിയും.....""
"" ഇനി എന്ത് അറിയാനാടീ .... നീ കണ്ട
ചെക്കന്മാരെ വീട്ടില്‍ വിളിച്ചുകയറ്റുന്ന പരുപാടി നാട്ടില്‍ എല്ലാര്ക്കും
ഇപ്പോള്‍ മനസ്സിലായി തുടങ്ങി ..... അവളൊരു പുണ്യാളത്തി .... ഫ എരണം
കേട്ടവളെ ...... കയ്യും കലാശവും കാണിച്ചു എന്റെ കൊച്ചിനെ മയക്കാന്‍
നോക്കിയാല്‍ ഇനി നിന്നെ ഞാന്‍ വച്ചേക്കില്ല ....""
"" പോ കിളവീ
.... പോയി ഏതേലും മൂലയ്ക്ക് പോയി ഇരിക്ക് ,...... ചെക്കനെ വിളിച്ചു
കയറ്റുന്നു പോലും ... നിങ്ങളുടെ മരുമോള്‍ മിനി എങ്ങനെ തൂങ്ങിയതെന്നു
നമുക്കും അറിയാം .... കട്ടിലിന്റെ അടിയില്‍ ആരും വിളിച്ചു കയറ്റാതെ അല്ലെ
കെട്ടിയോന്റെ കൂട്ടുകാരന്‍ പൊട്ടി മുളച്ചത് ....."""
""ഫ .... ചൂലേ .... ""
"" പോ തള്ളെ ....""
സംഭവം അതിന്റെ മൂര്‍ത്തീ ഭാവത്തില്‍ എത്തി നില്‍ക്കുന്ന സമയം ഞാന്‍ അറിയാതെ ഒന്ന് തുമ്മിപ്പോയി ..... " ഹച്ചീ ...."
എന്റെ നല്ല സമയം എന്ന് പറയാം.... ആ മുതുക്കി തള്ളയുടെ കണ്ണില്‍ ഞാന്‍ പെട്ടുപോയി ....
"" ദെ വന്നുനില്‍ക്കുന്നടീ നിന്റെ ഒരുത്തന്‍ ..... നീ വിളിച്ചിട്ട്
വന്നതാകും .... കുറെ നേരമായെന്നു തോന്നുന്നു വന്നിട്ട് ...വിളിച്ചു
വീട്ടില്‍ കയറ്റി കഞ്ഞിവെള്ളം ഉപ്പിട്ട് കൊടുക്ക് .... ""
ഞാന്‍ ആകെ അന്താളിച്ചുപോയി .....
ഞാന്‍ തല ചുറ്റുപാടും നോക്കിയപ്പോള്‍ നേരത്തെ വെട്ടിന്റെ അകത്തു നിന്നവര്‍ എന്നെ കാണാന്‍ അനങ്ങി അനങ്ങി ദെ വരുന്നു .....
ഞാന്‍ പതുക്കെ ഒന്നും അറിയാത്തെ മട്ടില്‍ ഫോണും അടുത്തു ചെവിയില്‍ വച്ച്
"" അളിയാ ഞാനിതാ ഇപ്പോള്‍ വരാമേ ......"" എന്നും പറഞ്ഞു പതുക്കെ സ്ഥലം
കാലിയാക്കി ....
അല്ലേല്‍ നാട്ടുകാര്‍ പിടിച്ചുകെട്ടി ലെലുഅല്ലു ...ലെലുഅല്ലു ... പറയിപ്പിക്കുന്ന സീന്‍ ആകുമായിരുന്നു ......
# അതോടെ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു
"" ഇനി പെണ്ണുങ്ങള്‍ വഴക്ക് കൂടുന്നിടത്ത് ഞാന്‍ പോകില്ല .....""
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ