ബലി പെരുന്നാള്‍
.......... ചരിത്രത്തില്‍ തുല്യതയില്ലാത്ത ത്യാഗത്തിന്റെ സ്മരണ പുതുക്കല്‍ .......ലോകത്തുള്ള മുഴുവന്‍ വിശ്വാസികളും മനസ്സ് കൊണ്ടെങ്കിലും ഭുമിയുടെ കേന്ദ്രബിന്ദുവില് സ്ഥിതിചെയ്യുന്ന കഅബയെ പ്രദിക്ഷണം ചെയ്യുന്ന പുണ്യ നിമിഷങ്ങള്‍ . ബലി പെരുന്നാള്‍ ഓര്‍മ്മിപ്പിക്കുന്നത് സത്യത്തിന്റെ മാര്‍ഗത്തില്‍ തുല്യതയില്ലാത്ത ത്യാഗത്തിന്റെ ഏടുകള്‍ എഴുതി ചേര്‍ത്ത ഒരു കുടുംബത്തിന്റെ ചരിത്രമാണ് . ജീവന്റെ ഒരു തുടിപ്പ് പോലും ഇല്ലാത്ത ഏകാന്തമായ മരുഭുമിയില്‍ തന്നെയും ആറ്റുനോറ്റുണ്ടായ പിഞ്ചു കുഞ്ഞിനേയും തനിച്ചാക്കി തിരിഞ്ഞു നോക്കാതെ പോകുന്ന പ്രിയതമനോട് അല്ലാഹുവിന്റെ കല്പനയാണോ എങ്കില്‍ അങ്ങ്പോയ്ക്കൊള്ള്‌ു എന്ന് പറഞ്ഞു അല്ലാഹുവിന്റെ പ്രിയ കൂട്ടുകാരന് നിശ്ചയ ധാര്‍ട്യം കൊണ്ട് കരുത്ത് പകര്‍ന്ന പ്രിയ മാതാവ് ഹാജറയുടെ ഓര്‍മ പെരുന്നാള്‍
സഫയ്ക്കും മര്‍വയ്ക്കും പറഞ്ഞാല്‍ തീരുമോ കുഞ്ഞു ഇസ്മാഈലും മാതാവ് ഹാജറയും മക്കയുടെ മണ്ണില്‍ വരച്ചിട്ടു പോയ ത്യാഗത്തിന്റെ കഥകള്‍ ....
ഹാജറയുടെ നിശ്ചയ ധാര്‍ട്യത്തിനു നാഥന്‍ നല്‍കിയ സംമാനമല്ലോ അറേബ്യ എന്ന വിസ്മയ ഭുമികയുടെ ഉദയം തന്നെ ........
ഹജ്ജിലെ സഅയ് എന്ന കര്‍മം നമ്മോട് പറയുന്നത് സത്യത്തിന്റെ മാര്‍ഗത്തില്‍ ഹാജറയെന്ന മാതാവ് നടത്തിയ നിതാന്ത പരിശ്രമത്തിന്റെ പ്രൌഡമായ കഥകളാണ് .
സഅയ് എന്ന അറബി പദം അതിന്റെ അര്‍ത്ഥ തലത്തെ വെറും ഓട്ടം എന്നതില്‍ ഒതുക്കുന്നില്ല എന്നതും ശ്രധേയമാണ് . പരിശ്രമം എന്നാ ഒരു വിശാല അര്‍ത്ഥ തലത്തെ അതുള്‍കൊള്ള്‌ുന്നുണ്ട് സഫ മര്‍വയിലെ ഓട്ടം എന്നതിനെക്കാള്‍ സത്യത്തിന്റെ പാതയില്‍ പാദമുറപ്പിച്ചു നിര്‍ത്താന്‍ ഒരു മാതാവ് നടത്തിയ ഇടതടവില്ലാത്ത പരിശ്രമത്തെയാണ് സഅയ് ഓര്‍മിപ്പിക്കുന്നത് .
പ്രിയ മകന്‍ ഇസ്മാഈലിനെ ബലിയായി കൊടുക്കാന്‍ സ്വപ്നദര്‍ശനം ഉണ്ടായപ്പോള്‍ മറുത്തൊന്നു ആലോചിക്കാതെ ദീര്‍ഘ നാളത്തെ പ്രാര്‍ത്ഥനയ്ക്കും കാത്തിരിപ്പിനുമൊടുവില്‍ നാഥന്‍ തനിക്ക് സമ്മാനമായി നല്‍കിയ സ്നേഹ നിധിയെ
തിരിച്ചു കൊടുക്കാന്‍ സന്നദ്ധനായ പുണ്യ പിതാവ് ഇബ്രാഹിം .........
അല്ലാഹുവിന്റെ കല്പന നിറവേറ്റു പ്രിയ പിതാവേ എന്ന് പറഞ്ഞു ആത്മ സമര്‍പ്പണത്തിന്റെ അമൂര്‍ത്തമായ തലങ്ങളെ തന്നിലേക്ക് ആവാഹിപ്പിച്ച പ്രിയ മകന്‍ ഇസ്മാഈല്‍...... ഈ സമര്‍പ്പണ സന്നധ്ദതയുടെ സമ്മാനമല്ലോ ഇസ്മാഈല്‍ പ്രവാചകനിലുടെ പ്രവാചക പരമ്പര നിലനിര്‍ത്തപ്പെട്ടത് .
പ്രതിസന്ധി ഘട്ടത്തില്‍ തളരുന്ന ഓരോരുത്തര്‍ക്കും ഖലീലുല്ലയുടെ കുടുംബത്തില്‍ മാതൃകയുണ്ട്........ചപലതയുടെ കണ്ണ് നീര്‍ തുടച്ചു മാറ്റി നിശ്ചയ ധാര്‍ട്യത്തിലുടെയുള്ള നിതാന്ത പരിശ്രമമാണ് ഹാജറ എന്ന മാതാവ് ഓരോ സ്ത്രീയോടും ആവശ്യപ്പെടുന്നത് .... സത്യത്തിന്റെ മര്‍ഗത്തില്‍ പ്രിയതമന് കൈത്താങ്ങാവാനുള്ള കരുത്താണതു
സത്യമാര്‍ഗത്ത്തില്‍ പിതാവിന്റെ കാല്പാടുകള്‍ പിന്തുടര്‍ന്ന മകന്റെ കഥയാണ് ഇസ്മാഈല്‍ പ്രവാചകന്‍ നമ്മോട് പറയുന്നത് ............ഉണങ്ങി വരണ്ട വിജനമായ മരുഭുമിയെ പ്രതീക്ഷയുടെ വിത്ത് വിതച്ചു നനച്ചു പച്ചപ്പാക്കി മാറ്റിയ ജീവിത വിസ്മയം ........ഇടതടവില്ലാത്ത ജന പ്രവാഹം കൊണ്ട് ലോകത്തിനു തന്നെ അത്ഭുതമായി മാറിയ മക്കയെന്ന വിസ്മയ ഭുമികയുടെ അടിവേരുകള്‍ ചെന്നെത്തുന്നത് ഈ വിസ്മയ്ങ്ങളിലെക്കാണ്
ബലി പെരുന്നാള്‍ വിശ്വാസികള്‍ക്ക് ആകെ അള്ളാഹു നല്‍കിയ രണ്ടു ആഘോഷങ്ങളില്‍ ഒന്നാണ് ...... സത്യത്തിന്റെ മാര്‍ഗത്തില്‍ ത്യാഗവും സഹനവും എന്നത്തെക്കാളും ഉപരിയായി കാലം നമ്മോട് ആവശ്യപ്പെടുന്ന ഈ ഘട്ടത്തില്‍ ഈദുല്‍ അദഹ വെറും ആഘോഷമെന്ന മൂന്നക്ഷരത്ത്തില്‍ ഒതുങ്ങാതെ സത്യത്തിന്റെ മാര്‍ഗത്തിലുള്ള ത്യാഗവും സഹനവും കൂടി
നമ്മുടെ രക്തത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ പോന്നത് കൂടിയവട്ടെ ..............
എല്ലാ സുഹൃത്ത്‌ുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ സന്തോഷങ്ങള്‍ ...............

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ