2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച

ന്യൂജനറേഷന്‍ അദ്ധ്യാപകരും, വിദ്യാര്‍ഥികളും...

പണ്ടൊക്കെ നമ്മുടെ അധ്യാപകരുടെ പേരുകള്‍ അമ്മിണിയമ്മ ടീച്ചര്‍,ഓമനയമ്മ ടീച്ചര്‍,സരോജിനി ടീച്ചര്‍,ശോശാമ്മ ടീച്ചര്‍ മറിയുമ്മ ടീച്ചര്‍,ഗായത്രീ ദേവി ടീച്ചര്‍,സല്‍മാ ബീവി ടീച്ചര്‍,നബീസുമ്മ ടീച്ചര്‍,യശോദാമ്മ ടീച്ചര്‍ രാമചന്ദ്രന്‍ സാര്‍,പ്രതാപ ചന്ദ്രന്‍ സാര്‍,ഗിരിജാ വല്ലഭന്‍ സാര്‍,തുളസീധരന്‍ സാര്‍,അബ്ദുല്‍ ഖാദര്‍ സാര്‍,അഹമ്മദ് കുട്ടി സാര്‍,അബ്ദുല്‍ കലാം സാര്‍,ജോര്‍ജ് ജോണ്‍ സാര്‍,ക്ലമന്റ് ബോന്‍സ് സാര്‍,എന്നിങ്ങനെയും,വിദ്യാര്‍ഥികളുടെ പേരുകള്‍ സുലൈമാന്‍,മോഹനന്‍,അനില്‍ കുമാര്‍,അന്തോണി,ദേവദാസ്,സക്കീര്‍ ഹുസൈന്‍,മുജീബ്,സുനില്‍ കുമാര്‍,പീര് കണ്ണ്,മാഹീന്‍ കണ്ണ്,ഗീത കുമാരി,സുനിത കുമാരി,അനിത കുമാരി,ഷീല കുമാരി മുംതാസ്,സീനത്ത്,നൂര്‍ജഹാന്‍,ലൂര്‍ദ്ദ് മേരി,പുഷ്പ റാണി,മസബെല്‍, ആരിഫ ആയിഷ,ഖദീജ,സുലൈഹ,ഹസീന,നസീറ ബീവി ,ഗിരിജ കുമാരി,എന്നിങ്ങനെ ആയിരുന്നു...
ഇപ്പോള്‍ കാലം മാറി അധ്യാപകരുടെ പേരുകള്‍ മിട്ടു മേം ,മിന്നു മേം,ഷൈനി മേം,സുബി മേം,റിസ മേം,ലുലു മേം,അനി സാര്‍,സുനി സാര്‍,മഹി സാര്‍,ഷാജി സാര്‍, എന്നും വിദ്യാര്‍ഥികളുടെ പേരുകള്‍ ചോട്ടു,കുട്ടു,തക്കു,അക്കു,മക്കു,ബിന്തി,സിന്ധി,ജനി,ഗിനി എന്നൊക്കെ രൂപ മാറ്റം വന്നിട്ടുണ്ട്.
പണ്ടൊക്കെ അധ്യാപികമാര്‍ അമ്മമാരും ഉമ്മമാരും ആയിരുന്നു.അന്നെല്ലാം വിദ്യാര്‍ഥികള്‍ അധ്യാപകരെ മാതാപിതാക്കള്‍ക്ക് തുല്യമായി കണ്ടിരുന്നു.ഇപ്പോഴുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും ഇന്ത്യ പാക്കിസ്ഥാന്‍ പട്ടാളക്കാരെപ്പോലെയാണ് പരസ്പരം പെരുമാറുന്നത്.ആര്‍ക്കും ആരോടും സ്നേഹവുമില്ല,അതുകൊണ്ട് തന്നെ ആര്‍ക്കും ഒരു സന്തോഷവുമില്ല.പണ്ടൊക്കെ സ്കൂള്‍ മുറ്റത്തു കൂടെ പോയാല്‍ ആരാധനാലയങ്ങളുടെ പ്രതീതിയാണ് ഉണ്ടാകുക.ഇപ്പോള്‍ ഏതെങ്കിലും സ്കൂള്‍ മുറ്റത്ത് ചെന്നാല്‍ അതൊരു സ്മശാനമാണോ എന്ന് ആര്‍ക്കും തോന്നിപ്പോകും.അത്രക്കും മൂകതയാണ്.പണ്ടൊക്കെ അധ്യാപകരെ കണ്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്ണിനു പൊന്‍ കണി പോലെയാണ്.ഇന്ന് വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരെയും അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളെയും നേരില്‍ കാണുന്നത് തന്നെ ചതുര്‍ഥി ആണ്.അന്നൊക്കെ അധ്യാപകര്‍ ചൂരലെടുത്തു കുറെ തല്ലിയാലും വിദ്യാര്‍ഥികള്‍ അപ്പോള്‍ തന്നെ അതങ്ങ് മറക്കും,പൊറുക്കും,സഹിക്കും.ഇന്നാണെങ്കില്‍ സാറിനു "കൊട്ടേഷന്‍" ഉറപ്പ്...കാലം മാറി കഥകളും മാറി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ