വീട്ടില്‍
ഭക്ഷണം കഴിക്കുന്നതും നമസ്കാരവും തമ്മില്‍ ചെറിയ ഒരു ബന്തം ഉണ്ട് ...
രാവിലെ സുബഹി നമസ്കാരം കഴിഞ്ഞു വന്നാല്‍ ചായ. ഉച്ചക്ക് ളുഹര്‍ നമസ്കാരം
കഴിഞ്ഞു വന്നാല്‍ ഉച്ചക്കുള്ള ചോറും കറിയും. നാല് മണിയോട് അടുത്തുള്ള അസര്‍
നമസ്കാരത്തിന് ശേഷം ചായ. ഏഴു മണിയോടെ മഗരിബ് നമസ്കാരം കഴിഞ്ഞാലും ചായ
നിര്‍ബന്തം. രാത്രി ഇഷാ നമസ്കാരത്തിന് ശേഷം ചോറും കറിയും. ഇങ്ങനെ ഒക്കെ
ആയിരുന്നെ അന്നുണ്ടായിരുന്ന ശീലം . ഇപ്പൊ ചായക്ക്
അങ്ങനെ ടൈം ഇല്ല. പന്ത്രണ്ടു മണിക്ക് പോയി ഭക്ഷണം കഴിക്കും അത് പോലെ
വൈകുന്നേരം ആറര മണിക്ക് മുന്‍പായി അത്താഴവും കഴിയും ... അത്താഴം എന്ന്
ചുമ്മാ പറയാന്‍ മാത്രേ പറ്റൂ .... സന്ത്യാ സമയത്തിന് മുന്‍പ് എന്ത് അത്താഴം
???? നാട്ടിലെ പല ശീലങ്ങളും ഇവിടെ വന്നാല്‍ മാറും. ഭക്ഷണം തന്നെ പ്രധാനം .
ഏതു പ്രവാസി ആണേലും നാട്ടിലെ ഭക്ഷണ രീതിയും ഇവിടെ ഉള്ള ഭക്ഷണ രീതിയും
മൊത്തത്തില്‍ മാറിയിട്ടുണ്ടാകും, ചോറിനോടൊപ്പം ചമ്മന്തിക്ക് വാശി
പിടിച്ചിരുന്ന ഞാന്‍ കുബ്ബൂസ് മാത്രം തിന്നു വെള്ളവും കുടിച്ചു
വിശപ്പടക്കിയിട്ടുണ്ട്. പക്ഷേ ഒന്നോ രണ്ടോ പ്രാവശ്യം മാത്രേ അങ്ങനെ ഒക്കെ
സംഭവിച്ചിട്ടുള്ളൂ ...അല്ലാന്നു പറഞ്ഞാല്‍ പടച്ചോന്‍ പോലും പൊറുക്കില്ല .
ഇന്നിവിടെ നമുക്കിടയില്‍ ജീവിക്കുന്ന പല ആളുകള്‍ക്കും ഭക്ഷണത്തിന്‍റെ
കാര്യത്തില്‍ പോലും കഷ്ട്ടപ്പെടുന്നുണ്ട് . ഒരു നേരത്തെ ഭക്ഷണത്തിന്‍റെ പൈസ
ലാഭം നോക്കി ഭക്ഷണം കഴിക്കാതെ അത് എന്‍റെ കുടുംബത്തേക്ക് എന്ന് ചിന്തിച്ചു
മാറ്റി വെച്ച് ജീവിക്കുന്ന ആളുകള്‍. അവരുടെ കാര്യം ചിന്തിച്ചാല്‍ എന്നെ
പോലെ ഉള്ളവര്‍ സ്വര്‍ഗത്തില്‍ തന്നെ .... പടച്ചോനോട് നന്ദി എത്ര പറഞ്ഞാലും
തീരൂല്ല (ഹമ്ദുലില്ലാഹ്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ