പ്രവാസികള്‍ക്ക്
നാട്ടില്‍ പെണ്ണില്ല..! പ്രവാസികള്‍ക്ക് നാട്ടില്‍ ഒരു വിലയും ഇല്ല..!
പ്രവാസികളോട് നാട്ടുകാര്‍ക്ക് പുച്ഛമാണ് ..!!എന്നൊക്കെ ചിലര്‍ പറയുന്നത്
കണ്ടു, പലസ്ഥലങ്ങളിലും ..! സത്യത്തില്‍ ആര്‍ക്കാണ് പ്രവാസികളോട് പുച്ഛം ..?
എന്താണ് പ്രവാസികള്‍ക്ക് ഇപ്പോള്‍ വിലയില്ലാത്തത് ..? അതുമല്ലെങ്കില്‍
പ്രവാസിക്ക് എന്താ പെണ്ണ് കിട്ടാത്തത് ..??
ഞാന്‍ ഒരു പ്രവാസിയാണ്
എന്ന് പറയുവാന്‍ എനിക്കു ഒരു സുഖക്കേടും തോന്നുന്നില്ല ... മാത്രവുമല്ല
അഭിമാനത്തോടെ ഞാന്‍ പറയുന്നു " ഞാനൊരു പ്രവാസിയാണ് " ..! പ്രവാസി എന്ന്
പറയാന്‍ എന്തിനു എനിക്കു ലജ്ജ തോന്നണം..? സ്വന്തം കുടുംബത്തിനു വേണ്ടി നാട്
വിട്ടു അന്യനാട്ടില്‍ ജോലി ചെയ്യുന്നതില്‍ എന്തോന്നു കുറച്ചില്‍ ...?
പെണ്ണ് കിട്ടുന്നില്ല എന്നൊക്കെ കേള്‍ക്കുന്നു. പ്രവാസി നാട് വിട്ടു
ജീവിക്കുന്നതിനാല്‍ ആണോ പെണ്‍കുട്ടികള്‍ക്ക് പ്രവാസിയെ സ്വീകരിക്കാന്‍ മടി
..? എല്ലാ സാധനങ്ങള്‍ക്കും വില കൂടിയ ഇന്നത്തെ സാഹചര്യത്തില്‍, നാട്ടില്‍
നില്‍ക്കുന്നതിനേക്കാള്‍ എത്രയോ ബെറ്റര്‍ ആണ് ഗള്‍ഫില്‍ ജോലി
ചെയ്യുന്നത്.... കുറെ പേര്‍ പറയുന്നത് കേള്‍ക്കാം "നാട്ടില്‍ ശമ്പളം വാരി
കോരി കൊടുക്കുന്നുണ്ട്“ എന്ന് .. ഗള്‍ഫിലുള്ള മുഴുവന്‍ പ്രവാസികളും
നാട്ടിലേക്ക് വന്നാല്‍, കക്കൂസിന് മുന്നില്‍ വരെ മുട്ടല്‍ സഹിച്ചു ക്യൂ
നില്‍ക്കേണ്ടി വരും ഈ പറയുന്ന സുചായികള്‍. . ജോലി എടുക്കാന്‍ ആളെ കിട്ടാതെ
വരുമ്പോള്‍, ചോദിക്കുന്ന
കൂലി കൊടുക്കാന്‍ തയ്യാറാവുന്ന
നാട്ടുകാരെ കണ്ടു എന്തെങ്കിലും പറയരുത് കൂട്ടുകാരെ. നാട്ടിലുള്ള മിക്ക
വീടുകളില്‍ നിന്നും ഒരാളെങ്കിലും ഗള്‍ഫിന്റെ മണമറിഞ്ഞവരാണ് .
നാട്ടില്‍ കൂലിപ്പണി എടുക്കുന്നവന്‍ വീട് ഉണ്ടാക്കുവാന്‍ ഒരുങ്ങുമ്പോള്‍,
കൂലി കൊടുക്കുന്ന നേരത്ത് ഒരു ചെറിയ താമസം കാണും. എന്നാല്‍ പ്രവാസികളുടെ
കാര്യത്തില്‍ അങ്ങനെ ഒന്നുണ്ടോ എന്നറിയമെങ്കില്‍ ജോലി എടുക്കുന്ന
മേസ്തരിമാരെയും മറ്റും കാണുക.
നാട് വിട്ട് ജോലി ചെയ്യുന്നതിനെ
ആരും അങ്ങനെ പുച്ചിക്കേണ്ടതില്ല. കാരണം നാട് വിടാതെ പ്രവാസികള്‍ നാട്ടില്‍
തന്നെ നിന്നിരുന്നുവെങ്കില്‍, ഈ പവറും പത്രാസ്സും ടെക്സ്റ്റൈല്‍സ്
നടത്തുന്നവനും , പച്ചക്കറി വില്‍ക്കുന്നവനും അതുമല്ലെങ്കില്‍ മീന്‍
വില്‍ക്കുന്നവനും , എന്തിനു കൂലിപ്പണിക്കു പോകുന്നവന്‍ വരെ
ഉണ്ടാവില്ലായിരുന്നു .
ഓ പിന്നേ എന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ
വിവേകത്തോടെ ചിന്തിച്ചാല്‍ കുറെയൊക്കെ മനസ്സിലാവും . അല്ലാതെ പ്രവാസിയുടെ
വീട്ടിലെ തെങ്ങില്‍ കയറി, പ്രവാസിയുടെ വീടിന്‍റെ നിര്‍മ്മാണ ജോലികള്‍
ചെയ്തു ചോദിക്കുന്ന പൈസ കൂലിയായി വാങ്ങി നെറ്റ് കണക്ഷനും എടുത്ത്
പ്രവാസികളെ പരിഹസിക്കല്ലേ . കല്ല്യാണം കഴിക്കാന്‍ നില്‍ക്കുന്ന പ്രവാസികളെ,
ഗള്‍ഫിലാണ് എന്നും പറഞ്ഞു കല്യാണം മുടക്കാന്‍ നടക്കുന്നവരോട്; “ഒരു
പ്രവാസി അവന്‍റെ ഭാര്യയേയും കുടുംബത്തെയും ഒരു കുറവും ഇല്ലാതെ പോറ്റാന്‍
വേണ്ടിയാണ് ഗള്‍ഫിലേക്ക് വന്നത്. അല്ലാതെ ഇവിടെ സുഖിച്ചു ജീവിക്കുവാനും
ദിവസങ്ങള്‍ തീര്‍ക്കുവാനും അല്ല“ എന്നുള്ളത് മനസ്സിലാക്കുക .
പിരിഞ്ഞു ജീവിക്കുമ്പോള്‍ വിരഹത്തിന്‍റെ വേദന കൂടുമെന്ന് ചിന്തിച്ചു
നടക്കുന്ന ഗേള്‍സിനോട്; “നാട്ടില്‍ ഭാര്യയുടെ കൂടെ ജീവിക്കുന്നവരേക്കാള്‍
കൂടുതല്‍, സ്നേഹിക്കുവാനും നോക്കുവാനും ശ്രമിക്കുന്നവരാണ് പ്രവാസികള്‍ .
അതറിയണമെങ്കില്‍ പ്രവാസികളുടെ ഭാര്യമാരിലേക്ക് നോക്കുക“. ഇനിയതല്ല
പ്രവാസിയെ വേണ്ട എന്നും പറഞ്ഞു നടക്കുന്ന പരിഷ്ക്കാരികളായ ബിരുദധാരികളോട്;
"ഞങ്ങള്‍ക്ക് വേണ്ടത് സ്നേഹിക്കാന്‍ ഒരു ഭാര്യയെയാണ്, ദുഃഖങ്ങള്‍ പങ്കു
വെക്കുവാന്‍ ഒരു പെണ്ണിനെയാണ്. ജീവിത കാലം മുഴുവന്‍ ആത്മാര്‍ഥമായി
പ്രണയിക്കുവാന്‍ ഒരു ജീവിത സഖിയെയാണ്". ഇതൊക്കെ മനസ്സിലാക്കി ഒപ്പം ഇറങ്ങി
വരാന്‍, അല്ലെങ്കില്‍ സമ്മതം മൂളാന്‍ തയ്യാറുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍
മതി ഞങ്ങള്‍ക്ക്...... കെട്ടുന്ന പെണ്ണിന്‍റെ പണവും മുതലും നോക്കാതെ
കെട്ടുന്നവരില്‍ കൂടുതല്‍ പ്രവാസികള്‍ ആണെന്നുള്ളതും മറക്കണ്ട ..
ഹല്ലാ പിന്നെ. ദേഷ്യം വരില്ലേ........ പ്രവാസികളോട് നാട്ടില്‍ വരാന്‍ കുറെ
പേര്‍, എന്തിനു അങ്ങോട്ട് പോയി എന്ന് ചോദിയ്ക്കാന്‍ കുറെ പേര്‍, ആരും
പറഞ്ഞിട്ടല്ലല്ലോ പോയത് എന്ന് ചോദിക്കാന്‍ മറ്റു കുറെ പേര്‍, പ്രവാസികളുടെ
കഥകള്‍ കേള്‍ക്കാന്‍ വയ്യെന്ന് വേറെ കുറെ പേര്‍...... ഇവരുടെയൊക്കെ ചോദ്യം
കേട്ടാല്‍ തോന്നും അവരാണ് പ്രവാസികളുടെ വീട്ടിലെ കഞ്ഞിക്കുള്ള മണിയോര്‍ഡര്‍
അയച്ചു കൊടുക്കുന്നത് എന്ന്......
പ്രവാസി പഴയ പ്രവാസിയല്ല
മക്കളെ പെണ്ണ് കിട്ടിയില്ലെങ്കിലും , പുച്ചിച്ചു ചിരിച്ചാലും അവന് കുടുംബം
നോക്കാന്‍ ആരുടേയും മുന്നില്‍ കൈ നീട്ടരുത് എന്ന് നിര്‍ബന്ധമുണ്ട്.
അത് കൊണ്ട് പ്രവാസിയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുമ്പോള്‍ ഓര്‍ക്കുന്നത്
നന്നായിരിക്കും. പ്രവാസികളുടെ വിയര്‍പ്പിന്റെ ചെറിയ ഭാഗം നാട്ടില്‍
ഉള്ളവരില്‍ പലരും അനുഭവിക്കുന്നുണ്ട് എന്നുള്ള കീറിയ ട്രൌസര്‍ പോലെയുള്ള
നഗ്നമായ സത്യം .
ജയ് പ്രവാസീസ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ