2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

പാസ്സ് വേഡ്

പാസ്സ് വേഡ്
-----------------
ആദ്യരാത്രി.
ആദ്യ ആലിംഗനത്തിന്റെ ശക്തിയില്‍കട്ടിലും കട്ടിലിനോട് ചേര്‍ത്തിഇട്ടിരുന്ന മേശയും ഒന്നിളകി. ഒപ്പം മേശമേല്‍ വച്ചിരുന്ന ഗ്ളാസ്സിലെ പാലും . ഇത്തിരി നാണത്തോടെനിമ്മി പറഞ്ഞു, പാല്‍ കുടിച്ചില്ല!. ഷിബു ചെറു പുഞ്ചിരിയോടെ പാതിപാല്‍ കുടിച്ച് ബാക്കി നിമ്മി ക്ക് നേരെ നീട്ടി. അവളും ആ മധുരം നുണഞ്ഞിറക്കി. ഷിബു പറഞ്ഞു "ഇതു പോലെ ജീവിതത്തില്‍ നമ്മള്‍ എല്ലാം ഷെയര്‍ ചെയ്യണം.എനിക്കുംനിനക്
കും ഇടയില്‍ ഒരു മുടിനാരിന്റെ മറപോലും ഉണ്ടാകരുത്". അതെയെന്ന അര്‍ത്ഥത്തില്‍ നിമ്മി തലയാട്ടി. "ഉദാഹരണത്തിന്, നിന്റെ ഫേ സ്ബുക്ക് തുറന്നു എനിക്കു നോക്കാം എന്റെ ഫേസ്ബുക്ക് നിനക്കും, അങ്ങനെ ആവണം നമ്മുടെ ബന്ധം" . ശരിയാണെന്ന അര്‍ത്ഥത്തില്‍ നിമ്മി വീണ്ടും തലയാട്ടി.":എന്റ െ ഫേസ്ബുക്കിന്റെപാസ്സ്­ വേഡ് xxxxxx ഇതാണ്. ഷിബു വെളിപ്പെടുത്തി. ഇനി പാസ്സ് വേഡ്വെളിപ്പെടുത്തേണ ്ടത് നിമ്മിയാണ്. ലൈഫില്‍ ആദ്യമായി അവള്‍ക്ക് പാലിനു കയ്പ് അനുഭവപ്പെട്ടു. വിറയാര്‍ ന്ന ചുണ്ടോടെ നിമ്മി പറഞ്ഞു എന്റെ ഫേസ്ബുക്ക് പാസ്സ് വേഡ് xxxxxx ഇതാണ്.മുറിയിലെ ലാംമ്പ് കണ്ണടച്ചു.
രാവിലെ തന്നെ ഷിബു കൂട്ടു
കാരന്റെ വീട്ടില്‍ പോകാനുണ്ടെന്ന് പറഞ്ഞു ഒരുഇന്റര്‍ നെറ്റ് കഫേയിലേക്കു പോയി. നിമ്മി ലാപ്ടോപ്പ് എടുത്ത്അവന്റെ ഫേസ്ബുക്ക് അക്കൌണ്ട് തുറന്നു. കൊടിയിറങ്ങിയ ഉല്‍സവപ്പറമ്പ് പോലെ ശൂന്യമായിരുന്നു അത്. വീണുകിടക്കുന്നകുറേ വര്‍ണ്ണക്കടലാസു കളും,കുപ്പിവളപ്പൊട് ടുകളും മാത്രം . ഇതേ സമയം ഇന്റര്‍ നെറ്റ് കഫേയിലെകുടുസ്സു കാബിനിലിരുന്ന് ഷിബു നിമ്മിയുടെ ജീവിതം വായിക്കാന്‍ ഫേസ്ബുക്ക് മലര്‍ ത്തിവച്ചു. അടിച്ച് വൃത്തിയാക്കി ചാണകം മെഴുകിയ നിലം പോലെ തോന്നിച്ചു അത്. ഫ്രന്റ്സ് ലിസ്റ്റില്‍ കുറച്ചു കുടുംബക്കാരും,വീടിന്­റെ അടുത്തുള്ള രണ്ട് പെണ്‍ കുട്ടികളും മാത്രം . ഷിബുവിന്റെ മുഖത്ത് ആശ്വാസത്തിന്റെ ചിരി പരന്നു.
നിമ്മി തൂണില്‍ ചാരി ഇരുന്നു കൊണ്ട്, ഒരു ദീര്‍ഘ നിശ്വാസത്തോടെ കല്ല്യാണം ഉറപ്പിച്ചപ്പോള് ‍ ഗീത ചേച്ചി പറഞ്ഞത് നന്ദിപൂര്‍വ്വം ഓര്‍ക്കുകയായിരു ന്നു.
"മോളെ രണ്ട് ഫേസ്ബുക്ക് അക്കൌണ്ട് വേണം .പുതിയ കാലത്തെ പിള്ളാരാ അവന്‍ നിന്റെ അക്കൌണ്ടിലൊക്കെ കേറിനോക്കും അപ്പോ, അവനു വേണ്ടി ഒരെണ്ണം ഉണ്ടാക്കിയിട്ടേ ക്ക്."
ഷിബു വീട്ടിലേക്കു വരുന്ന വഴി കണ്ണനോട് മൊബൈലില്‍ വിളിച്ച് സം സാരിക്കുകയായിരു ന്നു." അളിയാ നിന്റെ ഐഡിയാ ഏറ്റടാ. ഞാന്‍ എന്റെ അക്കൌണ്ടിലെ സകല അവളുമാരെയും ,പിന്നെ മുഴുവന്‍ ചാറ്റും ഡെലീറ്റ് ചെയ്ത ശേഷം പാസ്സ് വേഡ് അവള്‍ ക്കു കൊടുത്തുമോനെ. പിന്നെ ഞാന്‍ നോക്കുമ്പോള്‍ അവളുടേ ഫേസ്ബുക്കുണ്ടല് ലോ പത്തരമാറ്റാടാ പത്തരമാറ്റ്. ഷിബു മനസ്സു കൊണ്ട് നൂറ് ലൈക്ക് അപ്പോള്‍ തന്നെ നിമ്മിക്ക് കൊടുത്തു കഴിഞ്ഞിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ