രാമു
ഒരു തൊഴില്‍ തേടിയാണു ബാംഗ്ലൂരിലെത്തിയത്. അങ്ങനെ നടന്നു നടന്ന്
ഇന്‍ഫൊസിസിന്റെ ഓഫീസിനു മുന്നിലെത്തി. അവിടെയൊരു ബോര്‍ഡു കണ്ടു:
“തൂപ്പുകാരെ ആവശ്യമുണ്ട്”.
രാമു അകത്തു ചെന്നു. ഓഫീസ് മാനേജര്‍ ചൂലെടുത്ത് അവനു കൊടുത്തിട്ടു പറഞ്ഞു: “ഇവിടം ക്ലീനാക്കി കാണിയ്ക്കൂ, നിന്റെ സ്കില്‍ കാണട്ടെ.”
രാമു അവിടം ഒന്നാന്തരമായി വൃത്തിയാക്കി കാണിച്ചു. മാനേജര്‍ക്ക് അവനെ
ഇഷ്ടമായി. “ ശരി നിന്നെ അപ്പോയിന്റ് ചെയ്തിരിയ്ക്കുന്നു. ഇ-മെയില്‍ അഡ്രസ്
തരൂ. അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ അയച്ചു തരാം.”
“പക്ഷെ സര്‍, എനിയ്ക്ക് ഇ-മെയില്‍ അഡ്രസില്ല. വീട്ടില്‍ കമ്പ്യൂട്ടറുമില്ല, നെറ്റുമില്ല..”
“ഓഹോ .. ഇന്നത്തെക്കാലത്ത് ഇതൊന്നുമില്ലാത്ത ആള്‍ ജീവിച്ചിട്ടു ഒരു കാര്യവുമില്ല. സോറി. നിനക്കിവിടെ ജോലിയില്ല”
രാമു നിരാശയോടെ ഇറങ്ങിപ്പോന്നു. അവന്റെ പോക്കറ്റില്‍ ആകെ 100
രൂപയാണുണ്ടായിരുന്നത്. എന്തുചെയ്യണമെന്നൊരു പിടിയുമില്ല. അപ്പോഴാണു
വഴിയരുകില്‍ ഒരാള്‍ തക്കാളി വില്‍ക്കുന്നതു കണ്ടത്. അവന്‍ 100 രൂപയ്ക്കു
തക്കാളി മേടിച്ച് വീടുകള്‍ തോറും കൊണ്ടുപോയി വിറ്റു. ഒരു
മണിക്കൂറിനുള്ളില്‍ 200 രൂപ കിട്ടി. വീണ്ടും ആ 200 നു തക്കാളി മേടിച്ചു
പഴയപോലെ വിറ്റു. 400 രൂപ കിട്ടി. ഇങ്ങനെ ദിവസങ്ങള്‍ കൊണ്ട് നല്ലൊരു തുക
സമ്പാദിച്ചു. കൂടുതല്‍ പറയേണ്ടല്ലോ, അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് അവന്‍
ധനികനായ ഒരു കച്ചവടക്കാരനായി മാറി.
ആയിടെ ഒരു ഇന്‍ഷുറന്‍സ് ഏജന്റ്
രാമുവിനെ കാണാനെത്തി. രാമു വലിയൊരു തുകയ്ക്കുള്ള പോളിസി എടുത്തു. ഫോം
പൂരിപ്പിയ്ക്കുമ്പോള്‍ ഏജന്റ് ചോദിച്ചു :
“സാറിന്റെ ഇ-മെയില്‍ ഐഡി?”
“ഹ..ഹ എനിയ്ക്കു ഇ-മെയില്‍ ഇല്ല..!”
“ഏഹ്.. ഇല്ലെന്നോ..! ഒരു ഇ-മെയില്‍ ഐഡി പോലുമില്ലാതെ ഇത്ര വലിയ ആള്‍ ആയി
എങ്കില്‍, അതുകൂടി ഉണ്ടായിരുന്നെങ്കില്‍ സാര്‍ ഇന്നാരായേനെ..! “
രാമു ഒന്നു ചിരിച്ചിട്ടു പറഞ്ഞു: “എന്താ സംശയം.. ഞാന്‍ ഇപ്പോഴും ഇന്‍ഫോസിസിലെ തൂപ്പുകാരനായിരുന്നേനെ..!”
(കടപ്പാട്)
സാരാംശം: നിങ്ങള്‍ക്കെന്തുണ്ട് എന്നതിലല്ല, അധ്വാനത്തിലാണു ജീവിതവിജയം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ