2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

മൂത്ത പെങ്ങള്‍

ഈ ഫോട്ടോ കണ്ടപ്പോള്‍ എനിക്കെന്റെ മൂത്ത പെങ്ങളെ ഓര്‍ത്തുപോയി  ..!!!

"സ്കൂളിലേക്കിറങ്ങുമ്പോള്‍
ചോറ്റ്‌ പാത്രം വെച്ച ബാഗ്
തോളിലിട്ട് തരുവാനും
കൈകള്‍ പിടിച്ച് നടക്കുവാനും
ഉച്ചക്ക് വിട്ടാല്‍ ഓടി വന്നു ചോറ്റ്‌
പാത്രം തുറന്ന് തരുവാനും
തിന്നാണ്ടിരിക്കുമ്പോള്‍
കഴിക്കെന്നു പറഞ്ഞ്
വാരി തരുവാനും ,
ഞാന്‍ തിന്നാണ്ടിരിക്കുന്ന നേരത്ത്
കൂട്ടാനില്‍ നുള്ളി വായിലേക്ക്
വെക്കുമ്പോള്‍ ഇത്തയെ നോക്കി കരയാനും
ഞാനെടുക്കുന്നില്ല അന്‍റെ കൂട്ടാന്‍ ഹോ...! എന്ന്
പറഞ്ഞ് മുഖം കനപ്പിച്ചു നോക്കാനും
കൈകള്‍ കഴുകി തന്നു ബെഞ്ചിലിരുത്തി
പോകുമ്പോള്‍ ഞാന്‍
വരാതെ പോകരുതെന്ന്പറയാനും
സ്കൂളുവിട്ട് പോകുന്ന കൂട്ടുകാരോടപ്പം
ഇത്തയെ കാത്തു നില്‍ക്കാതെ നടക്കാനും
ഓടി വന്നന്നെന്നെ പിടിച്ച്
ബാഗ് തരാന്‍ പറയാനും വാങ്ങാനും ..
വീട്ടിലെത്തുന്നതിനു മുന്പ്
പുളിയച്ചാര്‍ വാങ്ങി തന്നു കുരു തുപ്പാനും
പറഞ്ഞ് മഴ പെയ്താല്‍ കുട തുറന്ന് തന്ന്
മെല്ലെ നടക്കാനും പറഞ്ഞ് വീട്ടിലെത്തി
ഉമ്മയുടെ കൈകളില്‍ ഭദ്രമായെന്നെ ഏല്‍പ്പിച്ച്
രാത്രി ബുക്കുകള്‍ തുറന്നു വെച്ചു പാടങ്ങളോരോന്നായ്
വായിച്ചു പഠിപ്പിച്ചു തരാനും
അങ്ങനെ വളര്‍ന്നു ഇത്താത്ത എവിടെന്നു
ചോദിച്ചു വീട്ടിലേക്കു കയറി ചെല്ലാനും
തല്ല് കൂടാനും ,
ഇത്ത ഒരുക്കി കൂട്ടിയ നാണയങ്ങളിട്ട് വെച്ച തൊണ്ട്
പൊട്ടിച്ച് ഐസ് ഈമ്പി നടക്കാനും
ഉമ്മാന്റെ കയ്യില്‍ നിന്നും കിട്ടുന്നയടി
തടുക്കാന്‍ ഇത്താത്തയെ വിളിച്ചോടാനും
വലുതായി വലുതായി ഇത്താത്ത മണവാട്ടിയായി
യാത്ര പറയുമ്പോള്‍ എന്നെ നോക്കി പോട്ടേന്നു
ചോദിക്കാനും , അളിയനുമായി
വിരുന്ന് വന്നനിക്കിഷ്ട്ടപെട്ട
ജീലേബി കൊടുന്നു തരാനും ,
പഠിച്ചു പഠിച്ചു ഞാന്‍ വലിയ ആളായി
ജോലി വാങ്ങി ഇത്തയെ വിളിച്ചു
പറയുമ്പോളെന്‍റെയിത്ത കണ്ണ് നിറച്ച്
ചിരിക്കുന്നത് നോക്കി നില്‍ക്കാനും
ഉപ്പയുടെ സ്നേഹനിധിയായ
എന്‍റെത്തയുടെ പേരകുട്ടികളെന്നെ
ഇക്കാക്കയെന്നു വിളിച്ചോടി വരാനും
എന്നെ നോക്കിയത് പോലെയെന്റെത്തയുടെ
കുട്ടികളെ നോക്കിയും, എടുത്തും ,കളിപ്പിച്ചും
കൂടെ നടത്തിയും ,ഇരുത്തിയും ,നോക്കാനുമെല്ലാം.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ