2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

ഉദ്ഹിയ്യത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉദ്ഹിയ്യത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍














'ബലിയൊട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചു കൊണ്ടു ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണു കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്‌പ്പെടുത്തിതന്നിരിക്കുന്നു. അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തുകയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തി തന്നിരിക്കുന്നു. (നബിയേ) സദ് വൃത്തര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.' (ഹജ്ജ് 36, 37)
ഇസ്‌ലാമില്‍ വളരെ പ്രബലമായ അനുഷ്ഠാനകര്‍മ്മങ്ങളില്‍ ഒന്നാണ് ഉദ്ഹിയ്യത്ത്. അല്ലാഹുവിന്റെ ഏകത്വവും അവന്‍ നമുക്ക് നല്‍കിയ അനുഗ്രഹങ്ങളുടെ സ്മരണകളുമാണ് ഉദ്ഹിയ്യത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്. പ്രവാചകന്‍ ഇബ്രാഹീം നബി (അ) യുടെ മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗ സന്നദ്ധതയുടെ നിദര്‍ശനമാണ് ഉദ്ഹിയ്യത്ത്.
തിരുമേനി (സ) ഒരു ബലിപെരുന്നാള്‍ ദിനത്തില്‍ രണ്ട് ആടുകളെ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ബലിയറുക്കുകയുണ്ടായി. എന്നിട്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്തു. 'അല്ലാഹുവേ, ഇത് മുഹമ്മദിന്റെയും കുടുംബത്തിന്റെയും അവന്റെ സമുദായത്തില്‍ ബലിയറുക്കാന്‍ കഴിയാത്തവര്‍ക്കും വേണ്ടിയുള്ള ബലിയാകുന്നു'. ഇമാം അബൂഹനീഫയുടെ വീക്ഷണത്തില്‍ ഉദ്ഹിയത്ത് നിര്‍ബന്ധ ബാധ്യതയാണ്. കഴിവുണ്ടായിട്ടും അങ്ങനെ ചെയ്യാത്തവര്‍ നമ്മുടെ നമസ്‌കാരത്തിലേക്ക് വരാതിരിക്കട്ടെ എന്ന പ്രവാചക വചനം ഈ കര്‍മ്മത്തിന്റെ സ്ഥാനം എത്രയാണെന്ന് വ്യക്തമാക്കിതരുന്നു.

ബലിമൃഗങ്ങള്‍ അവയുടെ യോഗ്യതകള്‍
ഒട്ടകം, ആടുമാടുകള്‍ ഇവയാണ് ബലി മൃഗങ്ങള്‍. നമ്മുടെ നാട്ടിലെ പോത്ത്, എരുമ, കാള, പശു, ആട് ഇവയെല്ലാം ബലിമൃഗത്തില്‍ പെടും. ആടിന് ഒരു ഓഹരി മാത്രമേ ഉള്ളൂ. എന്നാല്‍ പശു, പോത്ത്, എരുമ, കാള, ഒട്ടകം തുടങ്ങിയ ഉരുക്കള്‍ക്ക് 7 ഷെയറുകള്‍ വരെ ആകാവുന്നതാണ്. പശുവിന് രണ്ട് വയസ്സില്‍ കുറയാന്‍ പാടില്ല. ഒട്ടകം അഞ്ച് വയസ്സ് പൂര്‍ത്തിയായിരിക്കണം. ചെമ്മരിയാടിന് ആറു മാസവും ആടിന് ഒരു വയസ്സും പൂര്‍ത്തിയായിരിക്കണം. അല്ലാഹുവിന് വേണ്ടി ബലിയറുക്കുന്ന മൃഗം ഏറ്റവും മുന്തിയ ഇനവും ന്യൂനതകളില്ലാത്തതുമായിരിക്കണം. അല്ലാഹുവിനുവേണ്ടി അടിമ തിരഞ്ഞെടുക്കുന്ന ഹദ്‌യ ഏറ്റവും ഉത്തമമായതാവട്ടെ. തീര്‍ച്ചയായും ഉരുവിന്റെ ഇറച്ചിയും രക്തവും അല്ലാഹുവിലേക്കെത്തുന്നില്ല. ബലിയറുക്കുന്നവന്റെ തഖ്‌വയാണ് അല്ലാഹുവിന്റെ അടുക്കല്‍ പരിഗണനീയം.

ഉദ്ഹിയ്യത്ത് എപ്പോള്‍
പെരുന്നാള്‍ നമസ്‌കാരത്തിന്  ശേഷമാണ് ബലിയറുക്കേണ്ടത്. അതിന് വേണ്ടി പെരുന്നാള്‍ വമസ്‌കാരം കഴിവതും നേരത്തേയാക്കലാണ് സുന്നത്ത്. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ബലിയറുക്കാവതല്ല. അങ്ങനെ ചെയ്യുന്നവത് ഉദ്ഹിയത്തിന്റെ ബലി കര്‍മ്മമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഒരു മൃഗത്തിന്റെ ഇറച്ചി മാത്രമായേ അത് കണക്കാക്കപ്പെടൂവെന്നും പ്രവാചകന്‍ പറഞ്ഞു. ഉദ്ഹിയ്യത്ത് ഒരു ഇബാദത്താണ്. അതിന് കൃത്യമായ സമയം അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. അതിന് മുമ്പോ പിമ്പോ ആയാല്‍ അത് ഉദ്ഹിയ്യത്താവുകയില്ല. ളുഹര്‍ നമസ്‌കാരം അതിന്റെ സമയമാവുന്നതിന് മുമ്പ് നിര്‍വഹിച്ചാല്‍ അനുവദനീയമല്ലാത്തത് പോലെ തന്നെയാണ് ഇതും.
ഈദിന്റെ ആദ്യ ദിനം തന്നെ അഥവാ ദുല്‍ഹജ്ജ് പത്തിന് തന്നെ അറുക്കല്‍ നിര്‍ബന്ധമില്ല. പിന്നീടുള്ള മൂന്ന് ദിവസം കൂടി ബലിയറുക്കാവുന്നതാണ്. സ്വാഭാവികമായും പെരുന്നാളിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെയാവും ജനങ്ങള്‍ക്ക് ഇറച്ചി കൂടുതല്‍ ആവശ്യമായി വരിക. അതുകൊണ്ട് ആദ്യ ദിവസങ്ങളില്‍ തന്നെ അറുത്ത് വിതരണം ചെയ്യലാണ് കൂടുതല്‍ ഉചിതം.
വിതരണം ചെയ്യേണ്ടതാര്‍ക്ക്?
ഉദ്ഹിയത്തിന്റെ മാംസം മുസ്‌ലിം സമൂഹത്തിനിടയില്‍ വിതരണം ചെയ്യപ്പെടണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അമുസ്‌ലിംകള്‍ക്ക് ബലിമാംസം വിതരണം ചെയ്യുന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ശാഫിഈ മദ്ഹബിലെ ഇമാം നവവിയുടെ അഭിപ്രായത്തില്‍ അമുസ് ലിംകള്‍ക്ക് ബലി മാംസം നല്‍കാം. ഇമാം അബൂഹനീഫയുടെ വീക്ഷണത്തിലും ഇത് അനുവദനീയമാണ്. ഇമാം മാലികിന്റെ വീക്ഷണത്തില്‍ മുസ്‌ലിംകള്‍ക്കാണ് മുഖ്യപരിഗണന നല്‍കേണ്ടത്. ആധുനിക സലഫി പണ്ഡിതന്മാരും ഈ വിഷയത്തില്‍ വളരെ ഉദാരമായ സമീപനമാണ് സീകരിച്ചിട്ടുള്ളത്. കേരളം പോലെയുള്ള ബഹുമത സമൂഹത്തില്‍ അമുസ്‌ലിംകളെയും പരിഗണിക്കലാണ് മുസ്‌ലിം സമൂഹത്തിന് ഏറെ കരണീയം. അമുസ്‌ലിംകളില്‍പെട്ട നിരവധി ദരിദ്രര്‍ നമുക്കിടയില്‍ ഉണ്ടായിരിക്കെ പ്രത്യേകച്ചും.

ബലികര്‍മം ക്രൂരകൃത്യമോ ?

ബലികര്‍മം ക്രൂരകൃത്യമോ ?














മുസ്‌ലിംകള്‍ അവരുടെ ഹജ്ജ് കര്‍മത്തിനും അവരുടെ പെരുന്നാളിനും വേണ്ടി എത്രയധികം മൃഗങ്ങളെയാണ് കൊല്ലുന്നത്? അതല്ലാതെയും മൃഗങ്ങളെ കൊല്ലുന്നതു കൂടുതലും മുസ്‌ലിംകള്‍ തന്നെയാണ്. മൃഗങ്ങളോടും ജന്തുക്കളോടും മുസ്‌ലിംകള്‍ ക്രൂരമായി പെരുമാറുന്നതു എന്തുകൊണ്ടാണ്? നമ്മുടെ പല സഹോദരങ്ങളും ഇത്തരത്തില്‍ സംശയവും ആക്ഷേപവും ഉന്നയിക്കാറുണ്ട്.
....................................
മനുഷ്യരുടെ സ്വഭാവത്തിലെ ന്യൂനത എന്ന നിലയില്‍ ഏതെങ്കിലും ഒരു മുസ്‌ലിമായ വ്യക്തിയുടെ അത്തരം കുറവുകളും ദോഷങ്ങളുമാണ് സഹോദരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അത് അംഗീകരിക്കാമായിരുന്നു.  അഥവാ ചില മുസ്‌ലിംകള്‍ മൃഗങ്ങളോടു ക്രൂരത കാട്ടുന്നുണ്ടെങ്കില്‍ സഹോദരങ്ങളുടെ ആക്ഷേപത്തോട് യോജിക്കുന്നു.

എന്നാല്‍ അത്തരം ക്രൂരതകള്‍ക്ക് പ്രചോദകം ഇസ്‌ലാമാണെന്നും ഈ ദര്‍ശനം തന്നെയും മൃഗങ്ങളോടു ക്രൂരമായി പെരുമാറാന്‍ ആഹ്വാനം ചെയ്യുന്നതാണെന്നും പറയുന്നത് തീര്‍ത്തും തെറ്റാണ്.
കാരണം മൃഗങ്ങളെ പരിഗണിക്കുന്നതും പരിചരിക്കുന്നതും വിശ്വാസത്തിന്റെ തന്നെ ഭാഗമെന്നു പഠിപ്പിച്ച ദര്‍ശനമാണ് ഇസ്‌ലാം. അവക്ക് വേദനയുണ്ടെന്നും അവയെ നിങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ ഉപദ്രവിക്കരുതെന്നും പഠിപ്പിച്ച ഒരു മതമാണിത്. ഒരിക്കല്‍ ക്ഷീണിച്ച് അവശയായ ഒരു ഒട്ടകത്തെ കണ്ട പ്രവാചകന്‍ അതിന്റെ അടുത്തുചെന്ന് അതിനെ തടവുകയും അതിനോടു ആശയവിനിമയം നടത്തിക്കൊണ്ടെന്നപോലെ അതിന്റെ അടുത്തുവന്നു നില്‍ക്കുകയും ചെയ്തിട്ട് 'ആരാണ് ഈ ഒട്ടകത്തിന്റെ ഉടമസ്ഥന്‍?' എന്നു ചോദിക്കുകയുണ്ടായി. അതിന്റെ ഉടമസ്ഥന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തിരുമേനി അയാളോടു ദ്യേഷ്യത്തില്‍ ചോദിച്ചു:' നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? അല്ലാഹു നിനക്കു ഉടമപ്പെടുത്തിത്തന്ന ഈ മിണ്ടാപ്രാണിയെ നീ പട്ടിണിക്കിട്ട് അതിനെ പരിധിവിട്ട് പണിയെടുപ്പിക്കുന്നതായി ഈ മിണ്ടാപ്രാണി എന്നോടു പരാതിപ്പെടുകയുണ്ടായി'. (അഹ്മദ്)

മൃഗങ്ങളോടു ക്രൂരത കാണിക്കുക എന്നത് ഇസ്‌ലാം ഒരിക്കലും അംഗീകരിക്കാത്ത കാര്യമാണ്. അത്തരക്കാര്‍ക്ക് വലിയ ശിക്ഷയുണ്ടെന്നുപോലും ഇസ്‌ലാം പഠിപ്പിച്ചു. ഭക്ഷണം നല്‍കാതെയും സ്വയം ഇരപിടിക്കാന്‍അനുവദിക്കാതെയും ഒരു പൂച്ചയെ കെട്ടിയിട്ട് ക്രൂരതകാട്ടിയ സ്ത്രീയുടെ സംഭവം വിവരിച്ച് അത്തരക്കാര്‍ അന്ത്യനാളില്‍ കടുത്ത ശിക്ഷക്കു വിധേയമാകുമെന്ന് പ്രവാചന്‍ പഠിപ്പിച്ചു. (ബുഖാരി)
വ്യഭിചാരിയായ ഒരു സ്ത്രീ ,വെള്ളം ലഭിക്കാതെ ദാഹിച്ചുവലഞ്ഞ് മൃതപ്രായമായ ഒരു പട്ടിക്ക് വെള്ളം നല്‍കിയതിന്റെ പേരില്‍ അവളുടെ മുന്‍കാല പാപങ്ങള്‍ പൊറുത്തുകൊടുക്കപ്പെട്ട കഥയും പ്രവാചകന്‍ തിരുമേനി പറയുകയുണ്ടായി. (അല്‍ ബുഖാരി)

വിനോദത്തിന് വേണ്ടി മാത്രം ജന്തുക്കളെ വേട്ടയാടി കൊല്ലുകയും കൂട്ടിലടക്കുകയുമൊക്കെ ചെയ്യല്‍ സര്‍വസാധാരണമായിരുന്ന ഒരു കാലത്താണ് തിരുമേനി ഇങ്ങനെ പ്രഖ്യാപിച്ചത്.
ന്യായമായ കാരണത്തിനല്ലാതെ ഒരു പക്ഷിയെ ആരെങ്കിലും കൊല്ലുന്ന പക്ഷം, അന്ത്യനാളില്‍ അല്ലാഹു അവനെ അതിന്റെ പേരില്‍ പിടികൂടുന്നതാണ്. അപ്പോള്‍ ഒരാള്‍ ചോദിച്ചു:' എന്താണ് പ്രവാചകരേ! അതിനുള്ള കാരണം? അതിനെ ഭക്ഷിക്കാന്‍ വേണ്ടി പിടികൂടുന്നത് അനുവദനീയമാണ്. എന്നാല്‍ അവയെ വെറുതെ കൊന്നുതള്ളാനായി വേട്ടയാടുന്നവരെ അല്ലാഹു പിടികൂടുക തന്നെ ചെയ്യും'.

ഇനി,ഒരാള്‍ ഒരു മൃഗത്തെ തന്റെ ഭക്ഷണത്തിനായാണ്  അറുക്കുന്നതെങ്കില്‍ പോലും അതിനോടു കാരുണ്യവും ദയയും കാണിക്കണമെന്ന്് ഇസ്‌ലാം ആവശ്യപ്പെടുന്നു. എല്ലാ കാര്യത്തിലും പൂര്‍ണ്ണത വേണമെന്ന് ഇസ്‌ലാമിന് നിര്‍ബന്ധബുദ്ധിയുണ്ട്. 'നിങ്ങള്‍ ഒരു ഉരുവിനെ അറുക്കുകയാണെങ്കില്‍പോലും  അത് ഏറ്റവും നല്ല രീതിയില്‍ ചെയ്യുക. കത്തിക്ക് മൂര്‍ച്ചകൂട്ടി  ആ ജീവിക്ക് സുഖം നല്‍കുക. (മൂസ് ലിം)

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മൃഗങ്ങളെ അറുക്കുന്നത് ക്രൂരതയാണെന്നാണ് ചിലരുടെ വാദം. ഇസ്‌ലാമിന്റെ ബലി പെരുന്നാള്‍ ദിനം വരുമ്പോല്‍ അത്തരക്കാര്‍ ഈ വാദവുമായി ജനങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടും. ഈ ലോകത്തിലെ മനുഷ്യര്‍ എന്ന നിലക്കു നാം എല്ലാവരും ചോദിക്കേണ്ട ചോദ്യമാണ്. മെഡിക്കല്‍രംഗത്തെ ഗവേഷണ പഠനങ്ങള്‍ക്ക്ു വേണ്ടി മില്യന്‍ കണക്കിന് മൃഗങ്ങളാണ് ലോകത്ത് വര്‍ഷംതോറും കുരുതികൊടുക്കപ്പെടുന്നത്. അത് തെറ്റോ ശരിയോ? നമ്മുടെ വിളകള്‍ക്കും കൃഷിക്കും നാശമുണ്ടാക്കുന്ന കോടിക്കണക്കിനെ കീടങ്ങളെയും ചെറു പ്രാണികളെയുമാണ് മനുഷ്യന്‍ നിത്യേനയെന്നോണം കൊന്നുതള്ളുന്നത്. ഇത് തെറ്റോ ശരിയോ? ലോകത്ത് ഇന്ന് ഇറച്ചിയുടെ ഉപഭോഗം എത്രയോ വര്‍ധിച്ചിരിക്കുന്നു. അതിന് വേണ്ടി എത്രയെത്ര മൃഗങ്ങളാണ് അറുക്കപ്പെടുന്നത്. അത് നമുക്ക് സ്വീകാര്യമോ അസ്വീകാര്യമോ? ഇതെല്ലാമിരിക്കട്ടെ, ഭക്ഷണത്തിനായി ജീവനുള്ള അസംഖ്യം പച്ചക്കറികളും ഫലവര്‍ഗങ്ങളും പാചകംചെയ്തും അല്ലാതെയും ഉപയോഗപ്പെടുത്തുന്നത് അവയ്‌ക്കൊന്നും രക്തമില്ലെന്ന ന്യായം പറഞ്ഞുകൊണ്ടാണോ? വികസനത്തിന്റെ പേരുപറഞ്ഞും അല്ലാതെയും ചെടികളും വടവൃക്ഷങ്ങളും കടപുഴക്കിയെടുക്കുന്നതും വെട്ടിനശിപ്പിക്കുന്നതും ക്രൂരതയാകില്ലെന്നാണോ?

ഇവിടെയാണ് ക്രൂരത എന്ന വാക്കിന് നിര്‍വചനം ആവശ്യമായി വരുന്നത്. അല്ലെങ്കില്‍ നാം ക്രൂരത എന്നു മനസ്സിലാക്കിയിരുന്ന ചില കാര്യങ്ങളെങ്കിലും ക്രൂരതയുടെ ഇനത്തില്‍ നിന്നും മാറ്റേണ്ടി വരും.
ഇനി ചിലരുണ്ട്. മൃഗസ്‌നേഹത്താല്‍ മനസ്സുവേദനിക്കുന്ന, മൃഗങ്ങളെ ഇല്ലായ്മ ചെയ്യുന്ന സകലപ്രവൃത്തികള്‍ക്കെതിരെയും രംഗത്തു വരുന്ന അവര്‍ മൃഗസ്‌നേഹികളെന്ന് സമൂഹത്തില്‍ പേര് സമ്പാദിച്ചവരാണ്. മൃഗങ്ങളെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കുന്നതിനോ അവയ്ക്ക് ഏതെങ്കിലും വിധത്തില്‍ വേദനയുണ്ടാകുന്നതോ അവര്‍ക്കസഹ്യമാണ്. എന്നാല്‍ അത്തരക്കാര്‍ ലോകത്ത് ഒരു ചെറിയ വിഭാഗം മാത്രമേയുള്ളൂ. ലോകത്ത് എല്ലാ കാലത്തും എല്ലാ സംസ്‌കാരങ്ങളിലുമുണ്ടായിരുന്നിട്ടുണ്ട് ഇത്തരം ന്യൂനപക്ഷങ്ങള്‍. അങ്ങനെയുള്ളവര്‍ തങ്ങള്‍ ശരിയെന്നു വിശ്വസിക്കുന്ന ചില കാര്യങ്ങള്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്. അത്തരം ശരിയില്‍ ഒരു ശരിയാണ് മൃഗങ്ങള്‍ യാതൊരുകാരണവശാലും വധിക്കപ്പെട്ടുകൂടായെന്നത്. എന്നാല്‍ അവര്‍ ശരിയെന്നു കരുതുന്ന അക്കാര്യം യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെ യാകണമെന്നില്ല.
അത്തരക്കാരെ നമുക്ക് ഓര്‍മ്മിപ്പിക്കാനുള്ളത്,  ഏതെങ്കിലും മനുഷ്യന്റെ മനോമുകുരത്തില്‍ വിരിഞ്ഞതല്ല ഇസ്‌ലാമിലെ നിയമങ്ങളും നിര്‍ദേശങ്ങളും കല്‍പനകളും വിലക്കുകളുമെന്നാണ്. മറിച്ച്, അവയെല്ലാം ദൈവഹിതമനുസരിച്ചാണ് ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്.  ആ ദൈവം തന്നെയാണ് ബലിയറുക്കാനും ആ മാംസം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനും കല്‍പ്പിക്കുന്നത്.

2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

ബലി പെരുന്നാള്‍

ബലി പെരുന്നാള്‍

.......... ചരിത്രത്തില്‍ തുല്യതയില്ലാത്ത ത്യാഗത്തിന്റെ സ്മരണ പുതുക്കല്‍ .......ലോകത്തുള്ള മുഴുവന്‍ വിശ്വാസികളും മനസ്സ് കൊണ്ടെങ്കിലും ഭുമിയുടെ കേന്ദ്രബിന്ദുവില് സ്ഥിതിചെയ്യുന്ന കഅബയെ പ്രദിക്ഷണം ചെയ്യുന്ന പുണ്യ നിമിഷങ്ങള്‍ . ബലി പെരുന്നാള്‍ ഓര്‍മ്മിപ്പിക്കുന്നത് സത്യത്തിന്റെ മാര്‍ഗത്തില്‍ തുല്യതയില്ലാത്ത ത്യാഗത്തിന്റെ ഏടുകള്‍ എഴുതി ചേര്‍ത്ത ഒരു കുടുംബത്തിന്റെ ചരിത്രമാണ് . ജീവന്റെ ഒരു തുടിപ്പ് പോലും ഇല്ലാത്ത ഏകാന്തമായ മരുഭുമിയില്‍ തന്നെയും ആറ്റുനോറ്റുണ്ടായ പിഞ്ചു കുഞ്ഞിനേയും തനിച്ചാക്കി തിരിഞ്ഞു നോക്കാതെ പോകുന്ന പ്രിയതമനോട് അല്ലാഹുവിന്റെ കല്പനയാണോ എങ്കില്‍ അങ്ങ്പോയ്ക്കൊള്ള്‌ു എന്ന് പറഞ്ഞു അല്ലാഹുവിന്റെ പ്രിയ കൂട്ടുകാരന് നിശ്ചയ ധാര്‍ട്യം കൊണ്ട് കരുത്ത് പകര്‍ന്ന പ്രിയ മാതാവ് ഹാജറയുടെ ഓര്‍മ പെരുന്നാള്‍
സഫയ്ക്കും മര്‍വയ്ക്കും പറഞ്ഞാല്‍ തീരുമോ കുഞ്ഞു ഇസ്മാഈലും മാതാവ് ഹാജറയും മക്കയുടെ മണ്ണില്‍ വരച്ചിട്ടു പോയ ത്യാഗത്തിന്റെ കഥകള്‍ ....
ഹാജറയുടെ നിശ്ചയ ധാര്‍ട്യത്തിനു നാഥന്‍ നല്‍കിയ സംമാനമല്ലോ അറേബ്യ എന്ന വിസ്മയ ഭുമികയുടെ ഉദയം തന്നെ ........
ഹജ്ജിലെ സഅയ് എന്ന കര്‍മം നമ്മോട് പറയുന്നത് സത്യത്തിന്റെ മാര്‍ഗത്തില്‍ ഹാജറയെന്ന മാതാവ് നടത്തിയ നിതാന്ത പരിശ്രമത്തിന്റെ പ്രൌഡമായ കഥകളാണ് .
സഅയ് എന്ന അറബി പദം അതിന്റെ അര്‍ത്ഥ തലത്തെ വെറും ഓട്ടം എന്നതില്‍ ഒതുക്കുന്നില്ല എന്നതും ശ്രധേയമാണ് . പരിശ്രമം എന്നാ ഒരു വിശാല അര്‍ത്ഥ തലത്തെ അതുള്‍കൊള്ള്‌ുന്നുണ്ട് സഫ മര്‍വയിലെ ഓട്ടം എന്നതിനെക്കാള്‍ സത്യത്തിന്റെ പാതയില്‍ പാദമുറപ്പിച്ചു നിര്‍ത്താന്‍ ഒരു മാതാവ് നടത്തിയ ഇടതടവില്ലാത്ത പരിശ്രമത്തെയാണ് സഅയ് ഓര്‍മിപ്പിക്കുന്നത് .
പ്രിയ മകന്‍ ഇസ്മാഈലിനെ ബലിയായി കൊടുക്കാന്‍ സ്വപ്നദര്‍ശനം ഉണ്ടായപ്പോള്‍ മറുത്തൊന്നു ആലോചിക്കാതെ ദീര്‍ഘ നാളത്തെ പ്രാര്‍ത്ഥനയ്ക്കും കാത്തിരിപ്പിനുമൊടുവില്‍ നാഥന്‍ തനിക്ക് സമ്മാനമായി നല്‍കിയ സ്നേഹ നിധിയെ
തിരിച്ചു കൊടുക്കാന്‍ സന്നദ്ധനായ പുണ്യ പിതാവ് ഇബ്രാഹിം .........

അല്ലാഹുവിന്റെ കല്പന നിറവേറ്റു പ്രിയ പിതാവേ എന്ന് പറഞ്ഞു ആത്മ സമര്‍പ്പണത്തിന്റെ അമൂര്‍ത്തമായ തലങ്ങളെ തന്നിലേക്ക് ആവാഹിപ്പിച്ച പ്രിയ മകന്‍ ഇസ്മാഈല്‍...... ഈ സമര്‍പ്പണ സന്നധ്ദതയുടെ സമ്മാനമല്ലോ ഇസ്മാഈല്‍ പ്രവാചകനിലുടെ പ്രവാചക പരമ്പര നിലനിര്‍ത്തപ്പെട്ടത് .
പ്രതിസന്ധി ഘട്ടത്തില്‍ തളരുന്ന ഓരോരുത്തര്‍ക്കും ഖലീലുല്ലയുടെ കുടുംബത്തില്‍ മാതൃകയുണ്ട്........ചപലതയുടെ കണ്ണ് നീര്‍ തുടച്ചു മാറ്റി നിശ്ചയ ധാര്‍ട്യത്തിലുടെയുള്ള നിതാന്ത പരിശ്രമമാണ് ഹാജറ എന്ന മാതാവ് ഓരോ സ്ത്രീയോടും ആവശ്യപ്പെടുന്നത് .... സത്യത്തിന്റെ മര്‍ഗത്തില്‍ പ്രിയതമന് കൈത്താങ്ങാവാനുള്ള കരുത്താണതു
സത്യമാര്‍ഗത്ത്തില്‍ പിതാവിന്റെ കാല്പാടുകള്‍ പിന്തുടര്‍ന്ന മകന്റെ കഥയാണ്‌ ഇസ്മാഈല്‍ പ്രവാചകന്‍ നമ്മോട് പറയുന്നത് ............ഉണങ്ങി വരണ്ട വിജനമായ മരുഭുമിയെ പ്രതീക്ഷയുടെ വിത്ത് വിതച്ചു നനച്ചു പച്ചപ്പാക്കി മാറ്റിയ ജീവിത വിസ്മയം ........ഇടതടവില്ലാത്ത ജന പ്രവാഹം കൊണ്ട് ലോകത്തിനു തന്നെ അത്ഭുതമായി മാറിയ മക്കയെന്ന വിസ്മയ ഭുമികയുടെ അടിവേരുകള്‍ ചെന്നെത്തുന്നത് ഈ വിസ്മയ്ങ്ങളിലെക്കാണ്
ബലി പെരുന്നാള്‍ വിശ്വാസികള്‍ക്ക് ആകെ അള്ളാഹു നല്‍കിയ രണ്ടു ആഘോഷങ്ങളില്‍ ഒന്നാണ് ...... സത്യത്തിന്റെ മാര്‍ഗത്തില്‍ ത്യാഗവും സഹനവും എന്നത്തെക്കാളും ഉപരിയായി കാലം നമ്മോട് ആവശ്യപ്പെടുന്ന ഈ ഘട്ടത്തില്‍ ഈദുല്‍ അദഹ വെറും ആഘോഷമെന്ന മൂന്നക്ഷരത്ത്തില്‍ ഒതുങ്ങാതെ സത്യത്തിന്റെ മാര്‍ഗത്തിലുള്ള ത്യാഗവും സഹനവും കൂടി
നമ്മുടെ രക്തത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ പോന്നത് കൂടിയവട്ടെ ..............

എല്ലാ സുഹൃത്ത്‌ുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ സന്തോഷങ്ങള്‍ ...............

2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

പെരുന്നാള്‍ പ്രിയമോന്‍ പറയുന്നത്

പെരുന്നാള്‍ പ്രിയമോന്‍ പറയുന്നത്
--------------------------------------------------------------------



ഉപ്പച്ചീ.....

വിളി കേള്‍ക്കാന്‍ അരികില്‍ നിങ്ങളില്ലെങ്കിലും ഇപ്പോള്‍ ഇങ്ങനെ വിളിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു

നിങ്ങളില്ലാത്തൊരു പെരുന്നാള്‍ കൂടി പടികടന്നെത്തി
എനിക്കുള്ള പുത്തനുടുപ്പുകള്‍ ഇന്നലെ എടുത്തിട്ടുണ്ട്. ഉപ്പച്ചി പണമയച്ചിട്ടും ഉമ്മച്ചി പുതിയ ചുരിദാറൊന്നും വാങ്ങീട്ടില്ല കഴിഞ്ഞ പെരുന്നാളിന് എടുത്തത് തന്നെ മതിയത്രേ
നിങ്ങള്‍ പോയതില്‍ പിന്നെ ഒരു പുതു വസ്ത്രത്തോടും ആ പാവത്തിന് കൊതി തോന്നാറില്ല ഒരാഘോഷത്തിലും നിറപ്പകിട്ട് കാണാറുമില്ല

അന്ന് നിങ്ങളുടെ ഫോണില്‍ ഞാന്‍ കേട്ടിരുന്ന പാട്ടിലെ ഒരു വരി ഇന്നെന്‍റെ കാതില്‍ പ്രതിധ്വനിക്കുന്നു 'ഉഴിഞ്ഞിട്ട നേര്‍ച്ചക്കോഴി പോലെയായ്' ഉമ്മച്ചിയുടെ ഈ അവസ്ഥ കാണുമ്പോള്‍ ഉപ്പയാണെന്നറിഞ്ഞിട്ടും ഉള്ളില്‍ നിങ്ങളോടുള്ള വെറുപ്പ് വല്ലാതെ വളരുന്നു.......ഉപ്പച്ചിക്ക് സങ്കടായ്വോ...? സാരല്ല എന്റുമ്മച്ചിയോടുള്ള ഇഷ്ട്ടം കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്

സത്യം പറയാലോ നിങ്ങള്‍ പോയതോടെ പെരുന്നാളും പേരിനു മാത്രമാവുന്നു എങ്കിലും എന്നെ പരമാവധി സന്തോഷിപ്പിക്കാന്‍ ഉമ്മച്ചി കിണഞ്ഞു ശ്രമിക്കാറുണ്ട് വീട്ടില്‍ കുറെ ആളുകള്‍ വരും അയല്‍ വീട്ടിലെക്കൊക്കെ ഞാനും പോവും. തിന്നാന്‍ മടി കാണിക്കുമ്പോ ഉമ്മച്ചി പറയും "കൊറെ ചോറ് തിന്നാല് വല്ല്യ കുട്ട്യാവും അപ്പോ അനക്കും അന്‍റെ ഉപ്പച്ചീനെപ്പോലെ ഗള്‍ഫിള്‍ക്ക് പോവ്വാ"...അത് കേള്‍ക്കുമ്പോ ഞാനുമ്മച്ചിയുടെ വാടിയ മുഖത്തേക്ക് നോക്കും. ഇതുവരെ കടല്‍ കാണാത്ത ഈ കുട്ടിക്കിപ്പോള്‍ എന്റുമ്മയുടെ കണ്ണില്‍ അറബിക്കടലിനപ്പുറവും കാണാനാവുന്നുണ്ട്

കഴിഞ്ഞ പെരുന്നാളിന്‍റെ തലേ രാത്രി ഉമ്മച്ചി ഉറങ്ങിയിട്ടെയില്ല തപ്പിതടഞ്ഞ എന്‍റെ കുഞ്ഞു വിരലുകളില്‍ നനവു പടര്‍ന്നപ്പോള്‍ ഞാനാദ്യം കരുതിയത്‌ പതിവുപോലെ വിരിപ്പില്‍ ഞാന്‍ തന്നെ മൂത്രമൊഴിച്ചതാവുമെന്നാണ്.......പക്ഷേ അത് ഉമ്മയുടെ കണ്ണീരായിരുന്നു..കാണാന്‍ നല്ല ഭംഗിയുള്ള ആ കണ്‍കുഴിയില്‍ വിരലു തൊട്ടു ഞാന്‍ ചോദിച്ചു എന്തിനാ ഉമ്മച്ചി കരയുന്നെ.....എന്നെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് പറഞ്ഞു നാളത്തെ പെരുന്നാളിന് അന്‍റെ ഉപ്പച്ചി വരുന്നത് ഞാന്‍ കിനാവു കണ്ടൂന്ന്‍...പിന്നെ നിങ്ങളുടെ തലയിണയെ കെട്ടിപ്പുണര്‍ന്ന്‍ പാവം തിരിഞ്ഞു കിടന്നു

പെരുന്നാള്‍ ഉച്ച തിരിയും മുമ്പേ ഉപ്പാന്‍റെ ഇക്കയും മൂത്തമ്മയും കൂടി ബൈക്കില്‍ പോവും നിങ്ങളുടെ അനിയനും അവരുടെ ഭാര്യയും കൂടി അവരുടെ വീട്ടിലേക്കും പോവും
ഉമ്മച്ചീനെ കൂട്ടിക്കൊണ്ടു പോവാന്‍ വൈകുന്നേരം വല്ല്യുപ്പ ഓട്ടോ പിടിച്ചു വരും വസന്ത പിടിച്ച കോഴിയെപ്പോലെ തല കുനിച്ച് ഉമ്മച്ചി അതിലേക്ക് കയറിയിരിക്കും

രാത്രിയാവുമ്പോ ഉമ്മച്ചിയുടെ ഏട്ടത്തിയും ഭര്‍ത്താവും വരും വല്ല്യുമ്മ അവരെ സല്‍ക്കരിപ്പിക്കുന്നത് കാണുമ്പോ ഉമ്മച്ചി നിങ്ങളെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ...

ഉപ്പാ....ഇനി കൂടുതലായി ഞാനൊന്നും പറയുന്നില്ല
ഇന്ന്‍ ഉപ്പച്ചിക്ക് പെരുന്നാളല്ലേ...കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന്‍ നന്നായി ആഘോഷിക്കുക പുതിയ ഫോട്ടോ അമ്മോന്‍റെ വാഡ്‌സപ്പിലേക്ക് അയക്കണം ഉമ്മച്ചിയുടെ ഫോണിലെ ഒരേ വാള്‍പേപ്പര്‍ കണ്ടു കണ്ട് എന്‍റെ കണ്ണിനിപ്പോള്‍ തിമിരം ബാധിച്ചിരിക്കുന്നു

അടുത്ത റമളാനിലെ ഇരുപത്തി ഏഴാം രാവിലെ അപ്പം തിന്നാന്‍ എനിക്കൊപ്പം ഉപ്പയുമുണ്ടാവണം ആ ചെറിയ പെരുന്നാള്‍ ഞമ്മക്ക് വല്ല്യ പെരുന്നാളാക്കണം ഉപ്പാന്‍റെ ബൈക്കിലേറി നഷ്ട്ടമായതൊക്കെ നമുക്ക് തിരിച്ചു പിടിക്കണം

ഉപ്പാ....കടങ്ങളും സ്വപ്നങ്ങളും പൂര്‍ത്തീകരിച്ച് പ്രവാസത്തില്‍ നിന്നൊരു പിരിഞ്ഞു പോക്ക് ആര്‍ക്കുമുണ്ടാവില്ല അതു കൊണ്ട് ഒന്നു മാത്രം ഉപ്പാന്‍റെ റബി മോന്‍ പറഞ്ഞോട്ടെ

അടുത്ത പെരുന്നാളിനെങ്കിലും അരികിലുണ്ടാവാണെ.......ഞാന്‍ ഇതു വരെ പറഞ്ഞതില്‍ വല്ല വാക്കും വേദനിപ്പിച്ചെങ്കില്‍,അധികപ്പറ്റായി തോന്നിയെങ്കില്‍ പൊന്നു മോനോട് പൊറുക്കണം ഉപ്പ പറയാറില്ലേ....പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് എനിക്കെന്ന്‍ പിന്നെ ഉപ്പാന്‍റെ മോനല്ലേ വാക്കിന് വല്ല്യ ലൈസന്‍സ് ഇല്ലാന്ന് കൂട്ട്യാ മതി

ഞാനഭിമാനിക്കുന്നു അറഫയുടെ കഥ പറയുന്ന ഈ പെരുന്നാളിന് എന്റുപ്പ ആ പുണ്ണ്യ ഭൂമിയിലായതില്‍ ത്യാഗത്തിന്‍റെ,സഹനത്തിന്‍റെ സ്മരണ തുടിക്കുന്ന പെരുന്നാളിലും ഞങ്ങള്‍ക്കായി എല്ലാം ക്ഷമിക്കുന്ന ഈ ഉപ്പയുടെ മോനായി പിറന്നതില്‍

പറഞ്ഞറിയിക്കാനാവാത്ത പ്രിയത്തോടെ എന്‍റെയും ഉമ്മച്ചിയുടെയും സ്നേഹ സലാം

അസ്സലാമു അലൈക്കും

കണ്ണൂരിലെ മുസ്ലിം കല്യാണം സത്യം പറഞ്ഞാല്‍ നല്ല കോമഡിയാണ്..:-):-D

കണ്ണൂരിലെ മുസ്ലിം കല്യാണം സത്യം പറഞ്ഞാല്‍ നല്ല കോമഡിയാണ്..:-):-D

മറ്റെല്ലാ നാട്ടില്‍ നിന്നും വ്യത്യസ്തമായി ഇവിടെ കല്യാണശേഷം ചെക്കന്‍ പെണ്ണിന്‍റെ വീട്ടിലാണ് താമസിക്കേണ്ടത്.എന്നുവെച്ചാല്‍ പെണ്ണിനെയല്ല ചെക്കനേയാണ് ഇവിടെ കെട്ടിച്ചു വിടുന്നതെന്ന് സാരം.മറ്റു നാട്ടുകാര്‍ക്ക്‌ ചിന്തിക്കാന്‍ പോലും പറ്റാത്ത ഇക്കാര്യം നടക്കാതെ തലശ്ശേരി മുതല്‍ പയ്യന്നൂര്‍ വരെ കല്യാണം എന്ന പ്രശ്നം ഉദിക്കുന്നില്ല..,

മറ്റൊരു പ്രത്യേകതയാണ് മണിയറ ഒരുക്കല്‍.സ്ത്രീധനം കുറച്ച് കുറഞ്ഞാലും മണിയറ ലക്ഷങ്ങള്‍ മുടക്കിയതാവണം.ഏതു പാവപ്പെട്ടവനായാലും ACയും സോഫയും മസ്റ്റാ..,കല്യാണദിവസം അറകാണല്‍ എന്ന ഒരു ചടങ്ങ് തന്നെയുണ്ട്.മറ്റുള്ളവന്‍റെ സ്വകാര്യതയില്‍ കയറി അഭിപ്രായം പറയല്‍ എല്ലാവര്‍ക്കും ഒരു ഹരമാണല്ലോ..ഒരറ്റത്ത് നിന്ന് പിടിക്കാന്‍ തുടങ്ങും...ഏറ്റവും കൂടുതല്‍ കുറ്റവും കുറവും കണ്ടുപിടിക്കുന്ന ആളാണ്‌ നല്ല കുടുംബസ്നേഹമുള്ള കാര്‍ണോവര്‍...:... മണിയറവാതില്‍ പ്ലാവ് ആയിപോയത്തിന് കല്യാണം നടക്കാതെ പോയ ചരിത്രം വരെ ഉണ്ട് കണ്ണൂരിന്.

കല്യാണദിവസം വെറുതേ കുറേ പ്രാവശ്യം പെണ്ണിന്‍റെ വീട്ടുകാരും ചെക്കന്‍റെ വീട്ടുകാരും അങ്ങോട്ടുമിങ്ങോട്ടും വീടുകാണാന്‍ പോവും.പക്ഷെ പെണ്ണിന്‍റെ ഉമ്മയും ചെക്കന്‍റെ ഉമ്മയും പോവില്ല.അത് എന്തോണ്ടാന്നൊന്നും ചോദിക്കണ്ടാ....,അമ്മയിപോക്ക് എന്നൊരു പേരും പറഞ്ഞ് രണ്ടാഴ്ച്ച കയിഞ്ഞ് ബിരിയാണി വേറെ വെക്കാനുള്ളതാണ്.

കല്യാണം കഴിഞ്ഞ് ആദ്യത്തെ 40 ദിവസം ചെക്കന്‍റെ ചിലവില്‍ പെണ്ണിന്‍റെ വീട്ടില്‍ മാരക ഫുഡാണ്.ചെക്കന്‍ ചിക്കന്‍ കഴിച്ച് മടുക്കുമ്പോള്‍ വീടിന്‍റെ അടുക്കളയിലെ കിണ്ണപാത്രത്തില്‍ കാശ് വെച്ചിട്ട് പറയും "മീനിന്‍റെ പൈസ...!!!"
അത് അങ്ങനെ തന്നെ പറയണം.എന്നാല്‍ പിന്നെ അടുത്ത ദിവസം മുതല്‍ മീന്‍ബിരിയാണി കിട്ടും.ഞാന്‍ ചുമ്മാ തമാശക്ക് പറയുന്നതല്ല.ഇതെല്ലാം ഇവിടുത്തെ ആചാരങ്ങളാണ്.തീര്‍ന്നില്ല ഇനിയുമുണ്ട് രസകരമായ ചില ആചാരങ്ങള്‍..,

കുടിക്കാനുള്ള പാലില്‍ മോതിരം ഇട്ട് നല്‍കുന്നത്,ചെക്കന് കുളിക്കാനുള്ള സോപ്പിനടിയില്‍ സ്വര്‍ണ്ണനാണയം വെക്കുന്നത്,അളിയനെ കൊണ്ട് കാലു കഴുകിപ്പിക്കുന്നത്,പെണ്ണിനെ കൊണ്ട് ഉപ്പുവെള്ളം കുടിപ്പിക്കുന്നത്,അങ്ങനെ പലതും.ഇന്നും ഇതെല്ലാം മുറക്ക്‌ പാലിക്കുന്നവരാണ് കണ്ണൂരുകാര്‍.എല്ലാ ആചാരങ്ങളും അനുഷ്ടാനങ്ങളും കഴിയുമ്പോയേക്കും ഒരു മാസമെടുക്കും കല്യാണം ഒന്നു കയിഞ്ഞ് കിട്ടാന്‍..

ഇതെല്ലാം കേള്‍ക്കുമ്പോള്‍ നിങ്ങളെപ്പോലെ തന്നെ എനിക്കും തോന്നിയത് പണ്ട് ശ്രീനിവസന്‍ പറഞ്ഞ ഡയലോഗാണ്...,"ഒരു രക്താഹാരം അങ്ങോട്ടും ഒരു രക്താഹാരം ഇങ്ങോട്ടും...!!!"...സൊ സിമ്പിള്‍....എത്ര പെട്ടന്ന് കഴിഞ്ഞ് പരിപാടി...!!!

2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഹജ്ജ്‌ -പെരുന്നാള്‍ സന്ദേശം


ഹജ്ജ്‌ -പെരുന്നാള്‍ സന്ദേശം



ഇസ്ലാമിക കലണ്ടറിലെ അവസാന മാസവും അതി പരിശുദ്ധ മാസങ്ങളില്‍ ഒന്നുമാണ് ദുല്ഹാജ്ജ്. ദുല്ഹങജ്ജ് എന്നാല്‍ ഹജ്ജിന്റെ മാസം എന്നാണു അറബി ഭാഷയില്‍. മുസ്ലിംകളെ സന്ബ്ബന്ധിച്ചിടത്തോളം ഈ മാസം വളരെ പരിപാവനമാണ്‌.പ്രത്യേകിച്ച് അതിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍. വിശുദ്ധ ഖുര്‍-ആനില്‍ 'അല്‍-ഫജ്‌ര്‍' അധ്യായത്തില്‍ അല്ലാഹു ഈ പത്തു നാളുകളുടെ രാവുകളെ ഉദ്ധരിച്ചു സത്യം ചെയ്യുന്നുണ്ട് . ഇസ്ലാമിലെ അതിശ്രേഷ്ടമായ ഒരു ആരാധന കര്മ മാണ് ഹജ്ജ് കര്മംമ .മതകീര്ത്തരനയും യാത്രക്കുള്ള ശാരീരികവും സാമ്പത്തികവുമായ കഴിവുകളുമുള്ള ഏതൊരു വിശ്വാസിക്കും ജീവിതത്തില്‍ ഒരു തവണയെങ്കിലും ഈ വിശുദ്ധ നാളുകളില്‍ പരിശുദ്ധ മക്കയില്‍ ചെന്ന് ഹജ്ജ് നിര്വ്വളഹിക്കല്‍ നിര്ബദന്ധമാണ്‌ . ഹാജിമാര്‍ വിശുദ്ധ ഭൂമിയില്‍ സമ്മേളിക്കുമ്പോള്‍ അവരോടു ഐക്യ ദാര്ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള വിശ്വാസികളും 'ഈദുല്‍ അസ്ഹാ '(ബലി പെരുന്നാള്‍ )നമസ്കാരത്തിനായി പള്ളികളിലും മറ്റും സമ്മേളിക്കുന്നു . ശേഷം ബലിയര്പ്പിണം നടത്തുന്നു . എന്താണ് ഹജ്ജും പെരുന്നാളും നല്കുാന്ന സന്ദേശം? അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ പ്രമുഖനായ ഇബ്രാഹീം(അ)ഉം പുത്രന്‍ ഇസ്മയില്‍(അ)ഉം കഅബാലയത്തിന്റെ പുനര്നിഹര്മാ്ണം പൂര്ത്തി യാക്കിയ ഉടനെ ഹജ്ജിനായി ജനങ്ങളോട് വിളംബരം ചെയ്യാന്‍ അവരോട്‌ അല്ലാഹു നിര്ദേിശിച്ചു.ആ വിളിക്ക് ഉത്തരം നല്കി യാണ് വിശ്വാസികള്‍ നൂറ്റാണ്ടുകളായി മക്കയില്‍ ചെന്ന് ഹജ്ജ് ചെയ്തു കൊണ്ടിരിക്കുന്നത് . അത് കൊണ്ട് തന്നെ ഇബ്രാഹിം നബി(അ)യുടെയും പ്രിയ പത്നി ഹാജറ ബീവി(റ)യുടെയും പുത്രന്‍ ഇസ്മായീലി(അ)ന്റെയും സ്മരണകള്‍ പുതുക്കുന്നതാണ് ഹജ്ജിലെ അധിക കര്മഅങ്ങളും . ഇബ്രാഹീം(അ) നു വളരെ പ്രായം ചെന്ന ശേഷമാണ് ശേഷമാണ് സന്താന സൌഭാഗ്യമുണ്ടായത് അഥവാ തന്റെയും പത്നി ഹാജറയുടെയും മകനായി ഇസ്മയില്‍(അ) ജനിക്കുന്നത്.പക്ഷെ,ചെറിയ നേരത്തെ വലിയ സന്തോഷത്തിനു പിറകെ അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ ഓരോന്നായി ഈ കുടുംബത്തെ തേടി വന്നു കൊണ്ടിരുന്നു .തന്റെ ഇഷ്ട ദാസനായ ഇബ്രാഹീം (അ) നെയും പത്നിയെയും മകനെയും വിവിധ രീതികളില്‍ അള്ളാഹു പരീക്ഷിച്ചു. അല്ലാഹു വിന്റെ കല്പന സ്വീകരിച്ചു ഭാര്യയേയും പിഞ്ചു കുഞ്ഞിനേയും വിജനമായ മക്കാ പ്രദേശത്ത് തനിച്ചാക്കി അതാ ഇബ്രാഹീം (അ ) യാത്ര പോകുന്നു . എല്ലാം അല്ലാഹുവിലര്പ്പി ച്ച ഹാജറ(റ ) പിഞ്ചു കുഞ്ഞിനു ഒരിറ്റു വെള്ളം തേടി സഫാ -മാര്വാ് പര്വ്വാതങ്ങള്ക്കി ടയില്‍ അങ്ങുമിങ്ങും ഓടുന്നു .അല്ലാഹുവിന്റെ കൃപയാല്‍ ഇസ്മായീലി(അ)ന്റെ കാല്പാതങ്ങള്ക്ക് കീഴില്‍ 'സംസം 'ഉറവ പുറപ്പെടുന്നു . അല്പ കാല ശേഷം അതി കഠിനമായ ഒരു പരീക്ഷണം കൂടി ഇബ്രാഹീം(അ) നബിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്നു!! 'തന്റെ ഓമന മകനെ അല്ലാഹുവിനു വേണ്ടി ബലിയര്പ്പി്ക്കുക'.അതായിരുന്നു കല്പന! ക്ഷമാശീലനും ത്യാഗിയുമായ ഇബ്രാഹീം(അ) അതിനു സ്വയം സന്നദ്ധനാവുന്നു.ഉടന്‍ പ്രിയ പുത്രന്റെ അഭിപ്രായം തേടുന്നു .സാത്താന്‍ ഇരുവരെയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു .സ്രഷ്ടാവായ അല്ലാഹുവില്‍ പൂര്ണെ തൃപ്തരായി ഇരുവരും ആ ബലിയര്പ്പ്നത്തിനായി ശ്രമിക്കുന്നു.ഉടന്‍ അല്ലാഹുവില്‍ നിന്ന് വിജയ പ്രഖ്യാപനം വരുന്നു "നിങ്ങള്‍ പരീക്ഷണത്തില്‍ വിജയിച്ചിരിക്കുന്നു. പകരം ഒരു ആടിനെ ബലി അര്പ്പനണം നടത്തുക" (ഈ ബലി അര്പ്പണണത്തെ അനുസ്മരിച്ചാണ് പ്രവാചക(സ)ന്റെ നിര്ദേങശപ്രകാരം ഇന്നും വിശ്വാസികള്‍ ഹജ്ജ്-പെരുന്നാല്‍ വേളകളില്‍ ബാലിയര്പ്പ്ണം നടത്തി പാവങ്ങള്ക്ക് വിതരണം ചെയ്യുന്നത്) ഈ സംഭവങ്ങളൊക്കെ ഇന്നും ഹജ്ജില്‍ അനുസ്മരിക്കപ്പെടുന്നു.ആദ്യപിതാവ് ആദം (അ) ഉം ഭാര്യ ഹവ്വായും സ്വര്ഗയത്തില്‍ നിന്നു ഭൂമിയിലേക്ക്‌ അയക്കപ്പെട്ട ശേഷം ആദ്യം കണ്ടുമുട്ടിയ 'അറഫാ' ഭൂമിയും ഹജ്ജില്‍ ഏറെ സ്ഥാനമാര്ഹിംക്കുന്നു. വിശ്വാസികള്‍ ദിവസവും അഞ്ചു നേരം അഭിമുഖമായി നിസ്കരിക്കുന്ന കഅബാലയത്തെ നേരിട്ട് ചെന്നു പ്രദക്ഷിണം ചെയ്യുന്നു അനുഗ്രഹീതരായ ഹാജിമാര്‍. മടങ്ങുന്നതിനു മുമ്പായി മദീനയില്‍ ചെന്ന് വിശാസികള്‍ പ്രവാചകര് മുഹമ്മദ്‌(സ) പരിശുദ്ധ ഖബര്‍ സന്ദര്ശിസക്കുകയും അവരുടെ പള്ളിയില്‍ പ്രത്യേകം പ്രാര്ഥി‍ക്കുകയും ചെയ്യുന്നു . അതെ ,ഹജ്ജ് മാനവികതയുടെ പ്രതീകമാണ്.അല്ലാഹുവിന്റെ അടിമകള്‍ എല്ലാവരും അവിടെ തുല്യരാണ് .വെളുത്തവനും കറുത്തവനും ഭര ണകര്‍ ത്താവും ഭരണീയരും പണ്ഡിതനും പാമരനും ധനികനും ദരിദ്രനും എല്ലാം ഒരേ വേശത്തില്‍ ഒരേ മന്ത്രം മുഴക്കി ഒന്നിച്ചു ചേര്ന്ന് പ്രാര്ഥി ക്കുന്നു! തന്റെ പ്രഥമവും അവസാനത്തേതുമായ ഹജ്ജില്‍ പ്രവാചകര്‍ മുഹമ്മദ്‌ നബി(സ) ചെയ്ത പ്രസംഗത്തിലെ ഏതാനും വരികള്‍ ഉദ്ധരിച്ചു ഈ കുറിപ്പ് അവസാനിപ്പിക്കാം . ഒരു ലക്ഷത്തിലേറെ വരുന്ന അനുയായികളോടായി അറഫായില്‍ വെച്ച് അവര് ഇങ്ങനെ പറയുകയുണ്ടായി: "ജനങ്ങളെ, എന്റെ വാക്കുകള്‍ സശ്രദ്ധം കേള്ക്കു ക.ഇനി ഒരിക്കല്‍ ഇവിടെ വെച്ച് നിങ്ങളെ കണ്ടു മുട്ടുവാന്‍ എനിക്ക് സാധിക്കുമോ എന്നറിയില്ല. 'ഈ മാസവും ഈ സ്ഥലവും ഈ ദിവസവും എപ്രകാരം പവിത്രമാണോ,അത് പോലെ നിങ്ങളുടെ രക്തവും ധനവും എന്നും പവിത്രമാണ് ! '.എല്ലാ കുല മഹിമകളും ഇവിടെ അസാധുവാക്കുന്നു ' 'നിങ്ങളെ വിശ്വസിച്ചു ഏല്പിളച്ച കാര്യങ്ങള്‍ യഥാ വിധം നിര്വ്വ്ഹിക്കണം" 'സ്ത്രീകളോട് നിങ്ങള്‍ ദയാപൂര്വ്വം് പെരുമാറുക' ഭാര്യമാര്‍ നിങ്ങളുടെ പങ്കാളികളാണ്.അവരുടെ കാര്യത്തില്‍ ല്ലാഹുവിനെ ഭയപ്പെടുക' 'വിശ്വാസികള്‍ പരസ്പരം സഹോദരന്മാരാണ് .പരസ്പരം കഴുത്ത് വെട്ടുന്നവരായി നിങ്ങള്‍ എന്റെ ശേഷം മാറരുത്' . 'നിങ്ങളുടെ രക്ഷിതാവ് ഒരുവനാണ്.ഏകനാണ് .നിങ്ങളെല്ലാം ഒരു പിതാവിന്റെ മക്കളും .നിങ്ങളെല്ലാം ആദമില്‍ നിന്ന് . ആദമോ മണ്ണില്‍ നിന്നും. അറബിക്ക് അനറബിയേക്കാളോ അനറബി ക്ക് അറബിയേക്കാളോ യാതൊരു സ്ഥാനവുമില്ല .ഭക്തിയിലാണ് യഥാര്ത്ഥ മഹത്വം ! ഇവിടെ വന്നവര്‍ ഇവിടെ ഇല്ലാത്തവര്ക്ക് എത്തിച്ചു കൊടുക്കുക

കത്തുന്ന ഒരു രഥചക്രം

കത്തുന്ന ഒരു രഥചക്രം

(ടി. പത്മനാഭന്‍)

രാത്രി മുഴുവന്‍ പശുവിന്റെ കരച്ചിലായിരുന്നു. അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞതേയില്ല. ചിലപ്പോള്‍ വളരെ അടുത്തുനിന്നായിരുന്നു അത് കേട്ടത്. ചിലപ്പോള്‍ വളരെ ദൂരത്തുനിന്നും. കിടാവിനെ എങ്ങിനെയോ വേര്‍പെട്ടു പോയ തള്ള പശുവിന്റെ അമറലായിരുന്നു അത്. ദിക്കുകളില്‍ നിന്ന് അത് പ്രതിധ്വനിച്ചു കൊിരുന്നു. കുഞ്ഞിനെ കാണാത്തതിലുള്ള സംഭ്രമവും അകിട്ടില്‍ പാല്‍ കെട്ടിക്കിടക്കുന്നതു കൊുള്ള വേദനയുമൊക്കെ ആ ശബ്ദത്തിലുായിരുന്നു.അയാളും വളരെ അസ്വസ്ഥനായിരുന്നു....

ഒന്നിലധികം തവണ അയാള്‍ എഴുന്നേറ്റു ജനലിന്നരികില്‍ ചെന്നു വെളിയിലേക്കു നോക്കി. നല്ല നിലാവുള്ള രാത്രിയായിരുന്നു. അല്‍പം മാത്രം തണുപ്പുള്ള വളരെ സുഖകരമായ ഒരു കാറ്റും വീശുന്നുായിരുന്നു. മഞ്ഞില്‍ നനഞ്ഞ വൃക്ഷത്തലപ്പുകള്‍ക്ക് നിലാവിന്റെ വെളിച്ചം അഭൗമമായ ഒരു കാന്തി നല്‍കി. പക്ഷെ, അയാള്‍ അതൊന്നും ശ്രദ്ധിച്ചില്ല.

മറ്റൊരവസരത്തിലായിരുന്നെങ്കില്‍ അയാള്‍ കാഴ്ചയില്‍ ലയിച്ചു. പ്രകൃതിയുടെ മൗനസംഗീതത്തില്‍ പൂര്‍ണമായും മുഴുകി...
പക്ഷെ, ഇന്ന് അയാളുടെ മനസ്സ് അതിലൊന്നും വ്യാപരിച്ചില്ല. അയാള്‍ ജനലിന്നരികില്‍ ചെന്നു നോക്കിയത് പശുവിനെയായിരുന്നു. അവിടെയെങ്ങാനും അതുാേ? വീടിന്റെ പിറകിലെ കുറ്റിക്കാടുകളില്‍.... കുറ്റിക്കാടുകള്‍ക്കും അപ്പുറത്തുള്ള വിശാലമായ വെളിമ്പറമ്പുകളില്‍... തോട്ടിന്റെ കരയിലൂടെ നാഴികകളോളം അകലേ പോകുന്ന തിില്‍, അണക്കെട്ടിന്റെ അപ്പുറത്തുള്ള ഇടതൂര്‍ന്ന മുളങ്കാടുകളില്‍.....
അവിടെയെങ്ങാനും ആ പശുവുാേ?

അയാളുടെ കണ്ണും കാതും മനസ്സുമൊക്കെ അവിടെ ഉഴറി നടന്നു. പക്ഷെ, പശുവെ എങ്ങും കാണാന്‍ കഴിഞ്ഞില്ല. എന്നുമാത്രമല്ല, അതിന്റെ കരച്ചിലും പിന്നീട് ഇടവിട്ടിടവിട്ടായി. ഒരു ഘട്ടത്തില്‍ അത് പൂര്‍ണമായും നിലയ്ക്കുകയും ചെയ്തു.
അയാള്‍ പരിഭ്രാന്തനായി അവിടെ നിന്നു.
ഭാര്യ കിടക്കയില്‍ നിന്ന് മടുപ്പോടെ അയാളെ ശ്രദ്ധിക്കുന്നുായിരുന്നു. പിന്നീട് ഉറച്ച സ്വരത്തില്‍ പറഞ്ഞു:

``വന്നു കിടന്നാട്ടെ നേരം ഒരു മണിയായിട്ടേയുള്ളൂ...''
അയാള്‍ ഞെട്ടി. ഭാര്യ അയാളെ ശ്രദ്ധിക്കുന്നുന്നെ് അയാള്‍ അറിഞ്ഞിരുന്നില്ല.
അല്‍പം മടിച്ചുകൊാണെങ്കിലും അയാള്‍ പറഞ്ഞു.
``ഇവിടെ വന്നൊന്ന് നോക്കിയാട്ടെ....''
ഭാര്യ പറഞ്ഞു.
``രാത്രി ഉറങ്ങേ സമയത്ത്......''
അവരുടെ ശബ്ദം പരുക്കനായിരുന്നു.
പക്ഷേ അത് ശ്രദ്ധിക്കാതെ അയാള്‍ വീും പറഞ്ഞു:
``വരൂന്നേ....''
ഭാര്യ അയാളുടെ അടുത്തു ചെന്നപ്പോള്‍ അയാള്‍ പറഞ്ഞു:
``ആ പശുവിന്റെ ശബ്ദം.... രാത്രി മുഴുവന്‍ ഞാനത് കേട്ടിരുന്നു. ഇവിടെ വന്നു നിന്നപ്പോള്‍ വളരെ അടുത്തു നിന്നു വരുന്നതു പോലെയായിരുന്നു. പക്ഷേ, പിന്നീട് അത് നിന്നു. ഇപ്പോള്‍ കേള്‍ക്കുന്നതേയില്ല.....''
ഭാര്യ ഒന്നും പറഞ്ഞില്ല. അല്പനേരത്തെ മൗനത്തിനുശേഷം അയാള്‍ ചോദിച്ചു:
``നീ എന്തെങ്കിലും കേള്‍ക്കുന്നുാേ?''
അവര്‍ പറഞ്ഞു:
``ഇല്ല - ഞാനൊന്നും കേള്‍ക്കുന്നില്ല.....''
എന്തോ നഷ്ടപ്പെട്ടുപ്പോയതുപോലെ അപ്പോള്‍ അയാള്‍ പറഞ്ഞു:
``അതെവിടെ പോയോ ആവോ? തള്ളയെ കാണാതെ ആ കിടാവ്...''
മറ്റൊരവസരത്തിലായിരുന്നെങ്കില്‍ എന്തെങ്കിലും പറഞ്ഞു ഭാര്യ അയാളില്‍ കുറ്റം കെത്തിയേനെ. `` നിങ്ങള്‍ക്ക് പൂച്ചകളോടുള്ള കമ്പമൊക്കെ കുറഞ്ഞു. ഇപ്പോള്‍ പശുവിലാണ്.'' അല്ലെങ്കില്‍ `` പൂച്ച, നായ, പശു... ഇനി എന്തിലായിരിക്കും? മനുഷ്യനിലോ?'' അങ്ങനെ മുനയുള്ള എന്തെങ്കിലും. പക്ഷെ, ഇപ്പോള്‍ അവര്‍ക്ക് മനസ്സില്‍ ഈര്‍ഷ്യയുായിരുന്നുവെങ്കിലും അങ്ങനെയൊന്നും പറഞ്ഞില്ല.
ഉറച്ച ശബ്ദത്തില്‍ അവര്‍ പറഞ്ഞു:
``വരൂ.... കിടക്കാം....''

അയാള്‍ അപ്പോള്‍ കുട്ടിയെപ്പോലെ വഴങ്ങി.
പക്ഷേ, കിടന്നുവെങ്കിലും അയാള്‍ക്ക് മാത്രമല്ല, ഭാര്യയ്ക്കും ഉറക്കം വന്നില്ല. അയാളും ഉറങ്ങാതെ കിടക്കുകയായിരുന്നുവെന്ന് അവര്‍ക്കറിയാമായിരുന്നു.
അവര്‍ പറഞ്ഞു.

``ഇന്നേക്ക് എത്ര ദിവസമായി പശുവിനെ കാണാതായിട്ട്? മൂന്നോ നാലോ? അത് എവിടെയെങ്കിലും പോയി... അല്ലെങ്കില്‍ ആരെങ്കിലും പിടിച്ചുകൊുപോയി... ഇനി എവിടെ തിരിച്ചു വരാനാണ്! പിന്നെ തിരിച്ചുവന്നില്ലെങ്കില്‍ തന്നെ നമുക്കെന്താണ്? നമ്മുടെ പശുവാണോ? നമുക്ക് വേറെ എവിടെ നിന്നും പാല്‍ കിട്ടില്ലേ? എതോ ഒരു സ്ത്രീയുടെ പശുവിനെ കാണാതായി എന്നു വിചാരിച്ച്... ഈ വെപ്രാളമൊക്കെ ആളുകള്‍ അറിഞ്ഞാല്‍ എന്താണ് വിചാരിക്കുക? ഇവിടെ ഒരാള്‍ക്ക് ഭ്രാന്താണെന്നല്ലേ?''
അയാള്‍ അതൊക്കെ കേട്ട് ഒന്നും പറയാതെ കിടന്നു. എങ്കിലും അയാള്‍ മനസ്സില്‍ പറയുന്നുായിരുന്നു.

``ഭ്രാന്താണെന്ന് വിചാരിക്കുമെന്നോ? ഇപ്പോള്‍ തന്നെ അങ്ങനെ വിചാരിക്കുന്നുല്ലോ. എന്റെ കമ്പിനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരില്‍ ചിലരെങ്കിലും! പിന്നെ, എന്താണ് പറഞ്ഞത്? ഏതോ ഒരു സ്ത്രീയെന്നോ? ഇല്ല, ഇല്ല, ഒരിക്കലും ഏതോ ഒരു സ്ത്രീയല്ല. ഈ കാലമത്രയും നമുക്ക് പാല്‍ തന്നിട്ട് ഇപ്പോഴെങ്ങനെയാണ് ഏതോ ഒരു സ്ത്രീയാകുന്നത്? ഇല്ല, ഇല്ല, ഒരിക്കലും...''

ഇരുട്ടിന്റെ വാതില്‍ തുറന്നെത്തുന്ന വെളിച്ചംപോലെ അയാളുടെ മനസ്സില്‍ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വന്നു നിറഞ്ഞു. അമ്മയുടെ കൂടെ അമ്മ പോറ്റിയ പശുക്കളുമുായിരുന്നു. ഓരോ കാലത്തായി വീട്ടിലുായിരുന്ന... യശോദ, നന്ദിനി, ശാരദ... എല്ലാവരും അമ്മയുടെ സ്വന്തം കുട്ടികളായിരുന്നു. അതുകൊുതന്നെ അമ്മ ഒരിക്കലും അവരെ കറവ വറ്റിയപ്പോള്‍ വിറ്റില്ല. വയസ്സായപ്പോള്‍ അറവുകാരന് കൊടുത്തതുമില്ല. മക്കളെത്തന്നെ പോറ്റാന്‍ പെടുന്ന പാട് കുറച്ചൊന്നുമല്ലാതിരുന്നെങ്കിലും ഇതിന്റെയൊക്കെ വ്യര്‍ത്ഥതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചവരോട് അമ്മ പറഞ്ഞു:

``എനിക്ക് ഇല്ലായ്മയുെന്നുവച്ച് ഞാനതൊരിക്കലും ചെയ്യില്ല. എന്റെ മക്കളെ ഞാന്‍ വില്ക്കുമോ? ഉള്ളതിലൊരോഹരി കഴിച്ച് അവരും ഇവിടെ കഴിയും. അല്ലാതെ...''
അയാള്‍ വേദനയോടെ ഓര്‍ത്തു.
കഴിഞ്ഞ എത്രയോ കൊല്ലങ്ങളായി അവര്‍ക്ക് പാല്‍ കൊുക്കൊടുത്തിരുന്ന ആ സ്ത്രീയും അങ്ങനെ പറഞ്ഞിരിക്കില്ലേ?
പുലര്‍ച്ചെ നാലുമണിക്ക് അയാള്‍ പതിവുപോലെ നടക്കാനിറങ്ങി. സാധാരണയായി അയാള്‍ കൂടുതലും വീടുകള്‍ക്കു ചുറ്റുമുള്ള റോഡിലൂടെയായിരുന്നു നടക്കാറുായിരുന്നത്. ചിലപ്പോള്‍ ഏതാനും നാഴിക അകലെയുള്ള പട്ടണത്തിലേക്ക് പോകുന്ന റോഡിലൂടെയും നടന്നു. പക്ഷേ, നിലാവുള്ള പുലര്‍ച്ചകളില്‍ എന്നും അയാള്‍ അണക്കെട്ടിന്റെ മുകളിലൂടെ പോയി അവിടെയുള്ള കാട്ടിന്റെ ഉള്ളിലേക്കു നടന്നു. അവിടെ മറ്റെല്ലാം മറന്ന് ആ മരങ്ങളുടെയും പുല്ലിന്റെയുമൊക്കെ ഒരു ഭാഗമായി മാറി.

കഴിഞ്ഞ മൂന്നു ദിവസവും പുലര്‍ച്ചെ അയാള്‍ അവിടേക്കു തന്നെയാണ് പോയത്. പക്ഷേ, അത് ആ വന പ്രകൃതിയുടെ ഭാഗമായി മാറാനായിരുന്നില്ല. അയാള്‍ക്ക് മറ്റൊരുദ്ദേശ്യമുായിരുന്നു. അയാള്‍ വിചാരിച്ചു; ഒരു പക്ഷേ, ആ പശു എങ്ങനെയെങ്കിലും അതിലൂടെ... അതിനു സാദ്ധ്യത കുറവാണെന്ന് അയാള്‍ക്കറിയാമായിരുന്നു. എങ്കിലും അയാള്‍ തന്നോടു തന്നെ പറഞ്ഞു: ഇല്ല, ഒന്നും ഉറപ്പിച്ചു പറയാന്‍ കഴിയില്ല.

അണക്കെട്ടിന്റെ കവാടത്തില്‍ ഗൂര്‍ഖാ രാംസിംങ്. രാംസിങ്ങിന് അയാളെ ദൂരത്തു നിന്ന് തന്നെ മനസ്സിലായി. അതുകൊ് അടുത്തെത്താന്‍ കാത്തുനില്ക്കാതെ തന്നെ രാംസിങ് ചോദിച്ചു:
``സാബ്, എന്തെങ്കിലും വിവരം കിട്ടിയോ?''
``ഇല്ലല്ലോ രാംസിങ്.'' എന്ന് അയാള്‍ സങ്കടത്തോടെ പറഞ്ഞപ്പോള്‍ രാംസിങ് പറഞ്ഞു:
``സാബ്, ഇന്നലെയെനിക്ക് ഓഫായിരുന്നു. ഞാനീ കാട്ടിന്റെ ഉള്ളിലൊക്കെ പോയി. ഇല്ല. സാബ്, ഇവിടെയെവിടെയെങ്കിലും അങ്ങനെയൊരു പശുവില്ല. എനിക്കു തോന്നുന്നത് ഇതിലൂടെ ആ പശു വന്നിട്ടുാവില്ല എന്നാണ്. പിന്നെ സാബിനും അറിയാമല്ലോ, അങ്ങനെ ഒരു പശു വന്നിരുന്നെങ്കില്‍ ഞങ്ങളാരും അതിനെ ഉള്ളിലേക്ക് കടത്തിവിടില്ലാ എന്നും.''

അയാള്‍ക്കും അതറിയാമായിരുന്നു. എങ്കിലും അയാള്‍ വിചാരിച്ചു: എനിക്ക് ഇതുകൊ് പ്രത്യേകിച്ച് ഒരദ്ധ്വാനവും ഇല്ല; നഷ്ടവുമില്ല. പുലര്‍ച്ചെ എന്നും നടക്കാന്‍ പോകുന്ന ഞാന്‍ ഇതിലൂടെ വരുന്നുവെന്നുമാത്രം. അപ്പോള്‍ എവിടെയെങ്കിലുമായി ആ പശുവിനെ കാണാനിടവരികയാണെങ്കില്‍...
പിന്നെ, അയാള്‍ പറഞ്ഞാല്‍ തീര്‍ച്ചയായും രാംസിങോ അല്ലെങ്കില്‍ അതുപോലെയുള്ള മറ്റു ഗാര്‍ഡുകളോ ആ പശുവെ എങ്ങനെയെങ്കിലും കുപിടിച്ച്... ഇല്ല, അവരാരും മറുത്തു പറയില്ല. പറയില്ല എന്നു മാത്രമല്ല സന്തോഷപൂര്‍വ്വം അനുസരിക്കുകയും ചെയ്യും. പിന്നെ, അയാളുടെ ഭാര്യ. ഭാര്യ ചോദിക്കും: ``നിങ്ങള്‍ ഈ കമ്പനിയിലെ വലിയ ഒരു ഉദ്യോഗസ്ഥനല്ലേ? എന്നിട്ടാണോ ഒരു പശുവിനെയും അന്വേഷിച്ച്... ഛെ, ഛെ, ആളുകള്‍ അറിഞ്ഞാല്‍... എനിക്ക് മനസ്സിലാകുന്നതേയില്ല!''

അയാളും തന്നോടുതന്നെ പറഞ്ഞു:
``എനിക്കും മനസ്സിലാവുന്നില്ല''
മൂന്നു ദിവസം മുമ്പായിരുന്നു അടുക്കളയില്‍ ചെന്നപ്പോള്‍ ഭാര്യ പറഞ്ഞു:
``ഇന്ന് ചായ പാലില്ലാതെയാണ്.''
അയാള്‍ പറഞ്ഞു:
``എന്തു പറ്റി?''
ഭാര്യ കറുത്ത മുഖത്തോടെ പറഞ്ഞു:
``എന്തു പറ്റാനാണ്? ~ഒന്നല്ലെങ്കില്‍ മറ്റൊരു ഒഴിവ്കഴിവ്. അതെപ്പോഴുമുാകും. ഇന്നു രാവിലെ അവര്‍ വന്നു പറഞ്ഞത് ഇന്നലെ രാവിലെ കറന്നതിനുശേഷം അഴിച്ചുവിട്ട പശു പിന്നീട് വന്നിട്ടേയില്ല എന്നാണ്. അവര്‍ കുറെ കരയുകയും ചെയ്തു. പക്ഷേ കരഞ്ഞതുകൊന്തൊ? നമുക്കു പാല്‍ കിട്ടേ?േ''

അയാള്‍ മിാതെ നിന്നപ്പോള്‍ ഭാര്യ വീുണ്ടും പറഞ്ഞു:
``ഞാന്‍ എത്രകാലമായി പറയുന്നു നമുക്ക് ആ ഡയറിക്കാരെയോ അല്ലെങ്കില്‍ വേറെ വല്ലവരേയുമോ...''
അയാള്‍ അതുമുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല. അയാള്‍ ഓഫീസിലേക്കു പോകാനുള്ള തിരക്കിലായിരുന്നു. എങ്കിലും പോകുന്ന വഴിയില്‍ അയാളോര്‍ത്തു. വൈകുന്നേരം മടങ്ങിയെത്താത്ത പശുവിനെയും കാത്ത് അമ്മ ഉത്കണ്ഠയോടെ ആല വാതില്‍ക്കല്‍ നില്‍ക്കാറുായിരുന്നത്. വൈകിയിട്ടും എത്തിയില്ലെങ്കില്‍ രാത്രിയെന്നൊന്നും വിചാരിക്കാതെ, ചൂട്ടും കത്തിച്ച് അയാളും അമ്മയും കൂടി ഇടവഴിയിലൂടെയും പാടത്തിന്റെ കരയിലൂടെയും വെളിമ്പറകളിലൂടെയുമൊക്കെ നടന്നു. സംശയം തോന്നുമ്പോള്‍ `യശോദേ', ശാരദേ' എന്നൊക്കെ വിളിച്ച്, ഒടുവില്‍ കു കിട്ടുമ്പോള്‍ സ്‌നേഹവും പരിഭവവുമൊക്കെ കലര്‍ന്ന സ്വരത്തില്‍ അമ്മ ``ഓ എന്റെ മോളെ, നീ ഞങ്ങളെ ഇങ്ങനെ...''

അതൊക്കെ ഓര്‍ത്തുക്കൊ് അണക്കെട്ടിന്റെ അപ്പുറത്തുള്ള കാട്ടിലേക്ക് അയാള്‍ പോയി. അസ്തമിക്കാന്‍ പോകുന്ന നിലാവിന്റെ വെളിച്ചം മുളങ്കാടുകളുടെ ഇടയിലൂടെ അയാള്‍ക്കു ചുറ്റും പഴയ വെള്ളിനാണയങ്ങളെപ്പോലെ ചിതറിവീണു. അയാളുടെ കാലുകളുടെ ഇടയിലൂടെയെന്നോണം കാട്ടുമുയലുകള്‍ ഓടിപ്പോയി. പകുതി തിന്ന കറുകക്കമ്പുകളുടെ തുുകള്‍ അവയുടെ വായില്‍നിന്ന് വീണുപോകുന്നുന്നെ് അയാള്‍ക്കുതോന്നി. ഇത്തിരി ദൂരം പോയതിനുശേഷം മുയലുകള്‍ ഓട്ടം നിര്‍ത്തി അയാളെ നോക്കി. അയാള്‍ പറഞ്ഞു: ``ഇല്ല, ഇല്ല, ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വന്നതല്ല. ഞാന്‍ ഒരാളെയും അന്വേഷിച്ച്... അല്ലാതെ, നിങ്ങളെ...
കാട്ടിലെവിടെയും അയാള്‍ പശുവെ കില്ല. പശുവിന്റെ കരച്ചിലും കേട്ടില്ല. ചീവിടുകളുടെയും രാപ്പക്ഷികളുടെയും ചിലക്കലൊഴിച്ചാല്‍ കാട് പൂര്‍ണ്ണമായും നിശ്ശബ്ദമായിരുന്നു. അയാള്‍ അപ്പോള്‍ പരിഭ്രമത്തോടെ ഓര്‍ത്തു: രാത്രി മുഴുവന്‍ ഞാന്‍ കേട്ട കരച്ചില്‍ ഇവിടെനിന്ന് വരുന്നതുപോലെയായിരുന്നല്ലോ! ഇന്നലെ രാത്രി കേട്ടതും ഇവിടെ നിന്ന് വരുന്നതുപോലെ തന്നെയായിരുന്നല്ലോ!

അയാള്‍ക്ക് പൊടുന്നനെ എന്തെന്നില്ലാതെ ഭയം തോന്നി. അയാള്‍ വിചാരിച്ചു:
അല്ലെങ്കിലും എനിക്ക് അങ്ങനെ വെറുതെ തോന്നിയതായിരിക്കുമോ?
അയാളുടെ ഭാര്യയും അങ്ങനെയാണല്ലോ പറഞ്ഞത്. ഇല്ല ഞാനൊരു കരച്ചിലും കേള്‍ക്കുന്നില്ല. നിങ്ങള്‍ക്ക് എന്തൊക്കെയാ തോന്നുന്നത്. അല്ലെങ്കില്‍ ഒരു പശു ഇത്ര ദൂരെനിന്ന് കരഞ്ഞാല്‍തന്നെ നമുക്ക് അത് കേള്‍ക്കാന്‍ കഴിയുമോ? നിങ്ങള്‍ എന്തൊക്കെയോ വിചാരിച്ചു...
അയാള്‍ തന്നോട് തന്നെ പറഞ്ഞു: ഇല്ല, ഇല്ല, ഞാനാ ശബ്ദം നല്ലതുപോലെ കേട്ടിരുന്നു. കിടാവിനെ വേര്‍പെട്ട ഖേദത്തോടും സംഭ്രമത്തോടും കൂടി തള്ളപ്പശു ഉറക്കെ നിലവിളിക്കുന്നത്... ഞാനത് ഊഹിച്ചതൊന്നുമല്ല; കേട്ടത് തന്നെയാണ്...''

അയാള്‍ നിരാശയോടെ വീട്ടിലേക്കു മടങ്ങി. ``സാബ് പശുവെ കുവോ?'' എന്ന് രാംസിങ് ചോദിച്ചപ്പോള്‍ അയാള്‍ ആദ്യം അന്ധാളിച്ചു നിന്നു. രാംസിങ് വീും ചോദിച്ചപ്പോള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നപോലെ അയാള്‍ പറഞ്ഞു: ``ഇല്ല, ഇല്ല...''
പിന്നീട് ``സാബ്, ഇതാരുടെ പശുവാണ്'' എന്ന് രാംസിങ് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:
``എന്റെ പശുവാണ്. എന്റെ പശു...''
രാംസിങ് അയാളെ അത്ഭുതത്തോടെ നോക്കി.
``സാബിന്റെ....?''

കമ്പനിയുടെ നിയമപ്രകാരം അയാള്‍ക്കെന്നല്ല ആര്‍ക്കും അവിടെ ടൗണ്‍ഷിപ്പില്‍ പശുവെ പോറ്റാന്‍ കഴിയില്ല എന്ന് രാംസിങിന് അറിയാമായിരുന്നു. പിന്നെ, നിയമം ലംഘിച്ചിട്ടോ ലംഘിക്കാതെയോ അയാള്‍ ഒരു പശുവിനെ അവിടെ പോറ്റുന്നില്ലായെന്നും രാംസിങിനറിയാമായിരുന്നു.
രാംസിങ് അത്ഭുതത്തോടെ നോക്കിനില്‍ക്കെ വിശേഷിച്ചൊന്നും സംഭവിക്കാത്ത മട്ടില്‍ അയാള്‍ നടന്നുപോയി.
ആഫീസില്‍ നല്ല തിരക്കുള്ള ദിവസമായിരുന്നു. പതിവുജോലികള്‍ക്ക് പുറമേ പാര്‍ലമെന്റില്‍ നിന്നുള്ള ഒട്ടേറെ ചോദ്യങ്ങള്‍ക്ക് അടിയന്തരമായി ഉത്തരം തയാറാക്കല്‍, ചില പ്രധാനവിഷയങ്ങളില്‍ ഓഡിറ്റര്‍മാര്‍ക്ക് വിശദീകരണം നല്‍കല്‍ തുടങ്ങിയവയും ഉായിരുന്നു. ഇവയൊക്കെ തീര്‍ന്നാല്‍ ഇരുപത്തിയഞ്ചു നാഴിക അകലെയുള്ള പോര്‍ട്ടാഫീസില്‍ പോയി, പുറംകടലില്‍ സാധനങ്ങളുമായി കാത്തുനില്ക്കുന്ന കമ്പനിയുടെ കപ്പലുകള്‍ക്ക് വാര്‍ഫില്‍ ബര്‍ത്ത് കിട്ടുന്നതിനുവേി....
ഇതൊന്നും വളരെ ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരുന്നില്ല. ഇതൊക്കെ വളരെ ഭംഗിയായി നിര്‍വഹിക്കാനുള്ള കഴിവ് അയാള്‍ക്ക് എന്നും ഉായിരുന്നു. പക്ഷേ, എന്തുചെയ്താലും താനൊരിക്കലും മുകളിലുള്ളവരുടെ ``നല്ല പുസ്തക''ത്തില്‍പ്പെടുകയില്ല എന്ന് അയാള്‍ക്കറിയാമായിരുന്നു. അതിനുള്ള കാരണവും അയാള്‍ക്കറിയാമായിരുന്നു. അയാള്‍ക്ക് അതിലൊന്നും വലിയ പരിഭവമുായിരുന്നില്ല. അയാള്‍ എന്നും വിചാരിച്ചുപോന്നു. അവര്‍ക്ക് അവരുടെ വഴി; എനിക്ക് എന്റെ വഴി.
രാവിലെ ജോലിയില്‍ വ്യാപൃതനായിരിക്കെ അയാള്‍ക്ക് പെട്ടെന്ന് തോന്നി: പോര്‍ട്ടാഫീസില്‍ പോയാല്‍ ചിലപ്പോള്‍ വൈകീട്ടേ വരാന്‍ കഴിയുകയുള്ളൂ.
അയാള്‍ ഭാര്യയെ ഫോണില്‍ വിളിച്ചു പറഞ്ഞു:

``ഉച്ചയ്ക്ക് ഊണിന് എന്നെ കാക്കേ. പോര്‍ട്ടിലൊരു മീറ്റിംഗു്; എപ്പോഴാണ് മടങ്ങുകയെന്ന്...''
സാധാരണയായി അത്തരം സന്ദര്‍ഭങ്ങളില്‍ ``ശരി'' എന്നു പറഞ്ഞ് ഭാര്യ വേഗം ഫോണ്‍വയ്ക്കും. അതാണ് പതിവ്. പക്ഷേ, ഇന്ന്... ഭാര്യയ്‌ക്കെന്തോ പറയാനുന്നെ് അയാള്‍ക്ക് തോന്നി.
അയാള്‍ ചോദിച്ചു:
``എന്താ?''
ഭാര്യ പറഞ്ഞു:
``കുറച്ചു നേരത്തെ അവര്‍ വന്നിരുന്നു.''
`അവര്‍' എന്നേ പറഞ്ഞുള്ളൂവെങ്കിലും ആരെ ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞതെന്ന് അയാള്‍ക്ക് പെട്ടെന്ന് മനസ്സിലായി.
അയാള്‍ ആകാംക്ഷയോടെ പറഞ്ഞു:
``എന്നിട്ട് പശുവെ കിട്ടിയോ?''
ഭാര്യ പറഞ്ഞു:
``ഇല്ല. പിന്നെ അവര്‍ പറയുന്നത് നമ്മള്‍ വേറെ എെന്തങ്കിലും ഏര്‍പ്പാട്.''
ള്‍ പറഞ്ഞു.
``ഞാന്‍ പറഞ്ഞിരുന്നുവല്ലോ... അവര്‍ വരികയാണെങ്കില്‍ വേറെയൊരു പശുവിനെ വാങ്ങാനുള്ള പണം ഞാന്‍ അവര്‍ക്ക്...''
ഭാര്യ പറഞ്ഞു:
``ഞാനതു പറഞ്ഞു: അപ്പോള്‍ അവര്‍ കരയുകയാണു ചെയ്തത്. വേറെ പശുവിനെ വാങ്ങില്ലത്രെ.''
അയാള്‍ അപ്പോള്‍ അമര്‍ത്തിമൂളി. അയാള്‍ അത് പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ, പ്രതീക്ഷിച്ചതായിരുന്നിട്ടും അത് കേട്ടപ്പോള്‍ മനസ്സ് കലുഷിതമായി.
ഭാര്യ പിന്നീട് പറഞ്ഞു:

``ഞാനൊന്ന് ചോദിച്ചോട്ടെ? ഇനി നാളെ അവര്‍ വന്ന് ഒരു പുതിയ പശുവിനെ വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാല്‍ പണം കൊടുക്കുമോ? എന്റെ പണമല്ല; സമ്മതിച്ചു. എന്നാലും, ഇനി ഇവിടെ എത്രമാസവും കൂടിയാണ് ജോലിയുള്ളതെന്ന് അറിയാമല്ലോ. അതിനിടയില്‍ അവര്‍ക്ക് ആ പണം തിരിച്ചു തരാന്‍...''
അയാള്‍ പെട്ടെന്ന് എന്തോ പറഞ്ഞ് ഫോണ്‍ താഴെ വച്ചു. അപ്പോള്‍ മനസ്സില്‍ ഉണങ്ങി ചുക്കിച്ചുളിഞ്ഞു, നടു അല്പം മുമ്പോട്ടു വളഞ്ഞ്, നരച്ച ഒരു മേല്‍മു് ചുമലിലിട്ട്, തികച്ചും ശാന്തവും തൃപ്തവുമായ മുഖത്തോടെ, കൈയിലൊരു പാല്‍ക്കുപ്പിയുമായി റോഡിന്റെ അരികിലൂടെ ഒരു നേരിയ കാറ്റുപോലെ, ഒരു പുല്‍ക്കൊടിയെപ്പോലും നോവിക്കാതെ ഒരമ്മ വരുന്നു...
അവര്‍ ചിലപ്പോള്‍ വീട്ടിന്റെ പിറകില്‍വന്ന് ശബ്ദമുാക്കാതെ ഭാര്യയോടു പറഞ്ഞു:
``ഇന്ന് പാല് ഇത്തിരി കുറവാണ്...''
മറ്റു ചിലപ്പോള്‍ പറഞ്ഞു:
ഇന്ന് പാലില്ല. കിട്ടിയത് മുഴുവന്‍ കിടാവ്...''
അപ്പോള്‍ ഭാര്യ അസഹിഷ്ണുതയോടെ:
``അങ്ങനെയാണെങ്കില്‍ ഇനി ഞങ്ങള്‍ വേറെ എവിടുന്നെങ്കിലും''
അപ്പോള്‍ ആ വാചകം പൂര്‍ത്തിയാക്കുന്നതിനു മുമ്പായിത്തന്നെ അയാള്‍...''
``സാരമില്ലെന്നേ! ഒരു ദിവസമല്ലേ.''
അപ്പോള്‍ അവരുടെ മുമ്പില്‍വച്ചു തന്നെ ഭാര്യ....
പിന്നീട് അയാള്‍ ഖേദത്തോടെ...
``ഇവര്‍ക്ക് വേണമെങ്കില്‍ വെള്ളമൊഴിച്ച്... പക്ഷേ അവര്‍ അത് ചെയ്തില്ല. പിന്നെ ഒരു ദിവസം പാലില്ലാതായി എന്നു വച്ച്... ആകാശം ഇടിഞ്ഞു വീഴുമോ?
പക്ഷേ, അയാളുടെ ഭാര്യയ്ക്ക് ഒരിക്കലും അതൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ!
അത്തരം സന്ദര്‍ഭങ്ങളിലൊക്കെ അയാള്‍ അമ്മയേയും ഓര്‍ത്തു.
അമ്മ, മക്കള്‍ക്കുവേി മാത്രമല്ല, അന്യര്‍ക്കുവേിയും ജീവിതം മുഴുവന്‍ ഭാരം പേറിയ... ജീവിക്കാന്‍ വേി അമ്മ പാല്‍ വിറ്റു. പക്ഷേ, അമ്മ ഒരിക്കലും പശുക്കളെക്കൊ് കച്ചവടം ചെയ്തില്ല. ഇത് രും തമ്മിലുള്ള വ്യത്യാസം വളരെ ചെറുപ്പത്തില്‍ത്തന്നെ അയാള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. അമ്മ നടക്കുമ്പോള്‍ എപ്പോഴും സത്യം കത്തുന്ന ഒരു വലിയ രഥചക്രം പോലെ ചുറ്റും പ്രകാശം പരത്തിക്കൊ് അമ്മയുടെ മുമ്പേ...
പോര്‍ട്ട് ആഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ നേരം ഏറെയായിരുന്നു. അയാളും ഡ്രൈവറും മാത്രമേ കാറിലുായിരുന്നുള്ളൂ. ആരോടെങ്കിലും ഇതൊക്കെ പറയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് അയാള്‍ വിചാരിച്ചു. പക്ഷേ, ആരോട് പറയുവാനാണ്?
അയാള്‍ പൊടുന്നനെ ഡ്രൈവറെ വിളിച്ചു:
``രാഘവന്‍ നായരെ''
കൊല്ലങ്ങള്‍ക്കു മുമ്പേ അയാള്‍ തന്നെ റിക്രൂട്ട് ചെയ്ത ഡ്രൈവറായിരുന്നു ഡ്രൈവര്‍ വിയുടെ സ്പീഡ് കുറച്ചു.
``സാര്‍''
അയാള്‍ പെട്ടെന്ന് പറഞ്ഞു:
``നിര്‍ത്തേ; നിര്‍ത്തേ, ഞാന്‍ വെറുതെ ഓരോന്നു വിചാരിച്ച്...''
അപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു:
``സാര്‍''
അയാള്‍ പിന്നീടു ചോദിച്ചു:
``രാഘവന്‍ നായരുടെ അമ്മ ഇപ്പോള്‍.''
ഡ്രൈവര്‍ പറഞ്ഞു.
`` നാട്ടില്‍ തന്നെയാണു സാര്‍''.
``അമ്മയുടെ ആരോഗ്യമൊക്കെ.''
`` വിഷമമൊന്നുമില്ല സര്‍, ഇടയ്ക്ക് ഒരു വാതത്തിന്റെ... എന്നാലും പറയത്തക്ക....''
അപ്പോള്‍ അയാള്‍ ചോദിച്ചു:
``നാട്ടില്‍ പശുക്കളൊക്കെ...''
ഡ്രൈവര്‍ പറഞ്ഞു:
``അഞ്ചു സെന്റു ഭൂമിയല്ലേ സര്‍. അതില്‍ എന്തു പശുക്കളാണ്.''
പിന്നീട് ഒന്നും പറയാന്‍ കഴിഞ്ഞില്ല. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ഭാര്യ പറഞ്ഞു:
``പാലിന്റെ കാര്യത്തില്‍ എന്തെങ്കിലും ഒരേര്‍പ്പാട് ചെയ്യുന്നില്ലെങ്കില്‍.''
അയാള്‍ വെറുതെ മൂളുക മാത്രം ചെയ്തു. എന്നിട്ട് നടക്കുവാന്‍ പോകുന്നു എന്ന ഭാവത്തില്‍ വെളിയിലേക്കിറങ്ങി.
ടൗണ്‍ഷിപ്പിനു പുറത്ത്, കനാലിന്റെ കരയിലുള്ള മുറുക്കാന്‍ കടവരെ അയാള്‍ വേഗത്തില്‍ നടന്നു. പക്ഷേ, അവിടെയെത്തിയപ്പോള്‍ അയാള്‍ സംശയിച്ചു നിന്നു. അവിടെ നിന്നു രുമൂന്നു വഴികള്‍ പിരിഞ്ഞുപോകുന്നുായിരുന്നു. ഏതിലൂടെയാണ് പോകേതെന്ന് അയാള്‍ക്ക് നിശ്ചയമുായിരുന്നില്ല. ചിലപ്പോള്‍ രാവിലെ അവര്‍ ഏതാ് ആ ഭാഗത്തുനിന്നു വരുന്നതു കിരുന്നു എന്നേ ഉായിരുന്നുള്ളൂ.
പക്ഷേ, അധികനേരം അയാള്‍ അങ്ങനെ നിന്നില്ല.
വൈകുന്നേരത്തെ സൂര്യന്റെ ക്ഷീണിച്ച രശ്മികള്‍ കനാലിലെ ഒഴുക്കുകുറഞ്ഞ വെള്ളത്തില്‍ വീണുകിടന്നു.
അയാള്‍ കനാലിന്റെ കരയിലൂടെ കിഴക്കോട്ട് നടന്നു.

അയാള്‍ക്കു മുമ്പേ, അയാള്‍ക്ക് വഴി കാണിച്ചു കൊ്ണ്ടു കത്തുന്ന ഒരു ചക്രം പതുക്കെ നീങ്ങുന്നുായിരുന്നു.

വിഷം വിതറും പക്ഷികള്‍

വിഷം വിതറും പക്ഷികള്‍


1
അമ്പലത്തില്‍ പുലര്‍ച്ചെ പാട്ടു വെച്ചു..
മുനീര്‍ എഴുന്നേറ്റു..

ഇന്ന് ബി. കോം . പരീക്ഷയാണ്..
രാത്രി പഠിച്ചു കിടന്നപ്പോള്‍ മണി പന്ത്രണ്ടു കഴിഞ്ഞു..

അല്‍പം കഴിഞ്ഞതും പള്ളിയില്‍ സുബഹി ബാങ്ക് വിളിച്ചു..
ദാമോദരന്‍ മാഷ് എഴുന്നേറ്റു..
സ്‌കൂളില്‍ പോകേണ്ടതാണ്.. ഇന്ന് പി. ടി.എ മീറ്റിങ്ങും ഉണ്ട്..
”മുനീറെ”
”എന്താ മാഷെ ..?
”ഒന്ന് സ്വാതിയെ കോളേജില്‍ വിടാമോ..അവള്‍ക്കിന്നു സ്‌പെഷ്യല്‍ ക്ലാസ്സാ ”
”അതിനെന്താ.”.
മുനീര്‍ കാര്‍ നിര്‍ത്തി..
സ്വാതി വന്നു മുന്‍ ഡോര്‍ തുറന്നു കയറി..
കാര്‍ നീങ്ങി… മുനീര്‍ കാറിലെ എ. സി . അല്‍പം കൂട്ടി വെച്ചു..

കുറച്ചു മുന്നോട്ടു പോയതും സ്വാതി പറഞ്ഞു
” ഇക്കാ, വലത്തോട്ട് തിരിയണം..”
” വിമന്‍സ് കോളേജ് നേരെയല്ലേ..?”
” അതെ പക്ഷെ , ഞാന്‍ കോഫീ ഷോപ്പിലേയ്ക്കാ..അവിടെ ഗോപി കാത്തു നില്ക്കും..”
”സ്‌പെഷ്യല്‍ ക്ലാസ് എന്ന് കേട്ടപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചതാ.. പാവം മാഷ്.. ”
” പ്ലീസ് ഇക്കാ.. വേറെ വഴിയില്ല.. അതോണ്ടാ.. അച്ഛനോട് പറയല്ലേ..
ഗോപി നല്ലവനാ.. ”

” ഉം.. ഗോപിയെ എനിക്കറിയാം.. ആള് കുഴപ്പമില്ല..
എന്നാലും നോക്കിയും, കണ്ടും നിന്നോണം..
പിന്നെ കരയാന്‍ ഇട വരരുത്.. പറഞ്ഞില്ലെന്നു വേണ്ട..”

കോഫീ ഷോപിനരികെ കാര്‍ നിന്നു.. സ്വാതി ഇറങ്ങി.. ഗോപി പുഞ്ചിരിച്ചു..
മുനീര്‍ കാര്‍ തിരിച്ചു..
”എങ്ങോട്ടാ ഹാജിക്കാ..?”

”നമ്മടെ മഹല്ലിലെ ആയിശാടെ വീട് പണി നടക്കുവാ..
ഓളെ കെട്ട്യോന്‍ അസീസ് മരിച്ചിട്ട് രണ്ടു കൊല്ലായില്ലേ മാഷെ..
പള്ളി കമ്മിറ്റി വക ഒരു വീട് വെച്ച് കൊടുക്കുന്നുണ്ട് …
കൊറച്ചു കാശൂടെ വേണം…അതിനുള്ള ഓട്ടത്തിലാ..”

”ഒരു ഇരുപത്തയ്യായിരം ഞാന്‍ തരാം..” ദാമോദരന്‍ മാഷ് ഉടനെ പറഞ്ഞു…
”ങ്ങളെ പടച്ചോന്‍ നന്നാക്കട്ടെ..”
സന്ധ്യാ സമയത്തെ ബാങ്ക് കേട്ടതും സ്വാതി കോലായില്‍ ദീപം
കൊണ്ട് വെച്ചതും ഒരുമിച്ചായിരുന്നു..

മാഷിന്റെ അമ്മ രാമായണം വായിക്കുമ്പോള്‍
മുനീറിന്റെ ഉമ്മ ഖുര്‍ ആന്‍ പാരായണം ചെയ്യുകയായിരുന്നു..

അന്ന് രാതി നല്ല കാറ്റുണ്ടായിരുന്നു.. ചാറ്റല്‍ മഴയും..
ആര്‍ക്കും ചൂട് തോന്നിയില്ല.. എല്ലാവരും സുഖമായുറങ്ങി..
കാലം അല്പം കഴിഞ്ഞതും ചിലര്‍ അവതരിച്ചു..

”ഹിന്ദു ഉണര്‍ന്നാല്‍ ദേശം ഉണര്‍ന്നു”
അതെങ്ങനെ..?
പത്രക്കാരന്‍ ചന്ദ്രന് സംശയമായി..
”ഞാന്‍ ഹിന്ദുവാണ്.. എന്നും പുലര്‍ച്ചെ ഉണരും
പക്ഷെ ദേശം ഉണരാന്‍ കുറെ സമയം കഴിയാറുണ്ട്..”

”അങ്ങനെ ഉണര്‍ന്നിട്ടു കാര്യമില്ല ചന്ദ്രാ, കയ്യില്‍ ശൂലവും, വാളും,
ചരടും, നെറ്റിയില്‍ നീട്ടി വലിച്ചൊരു ചുവന്ന കുറിയും വേണം..
മാപ്ലാരെ കാണിച്ചു ഞെട്ടിക്കണം.. അവരെ ഇവിടുന്നു
പായിക്കണം .. അങ്ങ് പാകിസ്ഥാനിലേയ്ക്ക്..
ഭാരത മാതാവ് , പുണ്യ പൂജനീയ… ആര്യ , ആര്‍ഷ ഭാരത..”

ചന്ദ്രന് ഒന്നുമേ മനസ്സിലായില്ല.. പക്ഷെ ഒന്ന് മെല്ലെ മനസ്സിലായി വന്നു..
നമ്മള്‍ ഹിന്ദുക്കളാണ്..!
മറുവശത്ത് ചിലര്‍ രാത്രിയില്‍ ക്ലാസ്സെടുത്തു..

”ഒന്നിന് രണ്ടല്ല, പത്ത്.. അങ്ങനെ കൊടുത്താലേ കാവിക്കാരനെ
ഒതുക്കാന്‍ പറ്റൂ… നമ്മള്‍ടെ എണ്ണമല്ല പ്രധാനം,
കൊടുക്കുന്ന ഡോസ് ആണ് പ്രധാനം,
ഇസ്ലാമിന്റെ സംരക്ഷകരായി നമ്മളെ സമുദായം
അംഗീകരിക്കണം.. അതിലൂടെ അധികാരം..”
ഇത്രയൊക്കെ ആയപ്പോഴേക്കും കുഞ്ഞാടുകളില്‍ ചിലര്‍ പുഞ്ചിരിയുമായി വന്നു..

” സ്‌നേഹമാണ് ദൈവം, അതിനാല്‍ സ്‌നേഹം വാരിക്കോരി നല്കുക,
പിന്നെ മെല്ലെ ഈ സ്വര്‍ഗീയ പാതയിലേയ്ക്കു ആളെ ചേര്‍ക്കുക..
ന്യൂന പക്ഷം ഭൂരിപക്ഷമാകുന്ന ആ സുന്ദര കാലത്തിനായി
ഇപ്പോഴേ നന്നായി കാരുണ്യം വിതറുക..”
ആദ്യം ആരും ആരെയും കേട്ടില്ലെങ്കിലും, പിന്നെ പതിയെ എല്ലാവരും അവരവരുടെ ”രക്ഷകര്‍ക്കു” ചെവി കൊടുക്കാന്‍ തുടങ്ങി..

പറയുന്നതില്‍ ചെറുതായി സത്യമില്ലെ..?
ഹിന്ദുക്കള്‍ക്ക് എന്താണുള്ളത്..?
മുസ്ലിംകള്‍ക്ക് രണ്ടു നീതിയല്ലേ..?
നസ്രാണികള്‍ക്ക് അര്‍ഹിക്കുന്നത് കിട്ടിയിട്ടുണ്ടോ..?
മൂവരും ആദ്യം സ്വയം ചിന്തിച്ചു..
പിന്നെ അത് ചര്‍ച്ച ചെയ്തു..
പിന്നെ പരസ്പരം തെറി പറയാന്‍ തുടങ്ങി..

ബ്ലോഗുകള്‍, ഫേസ് ബുക്ക്.. , എല്ലായിടത്തും മെല്ലെ വിഷം പടരാന്‍ തുടങ്ങി..
ആഹ്വാനങ്ങള്‍ , അതിനു മറുപടികള്‍..
”ഹിന്ദുവാകൂ മോക്ഷം നേടൂ..”
മോക്ഷം വേണ്ടെങ്കിലോ..?
”മുസ്ലിമാകൂ സ്വര്‍ഗം നേടൂ ”
സ്വര്‍ഗം പണ്ടേ എനിക്കിഷ്ടമല്ല..
”കര്‍ത്താവില്‍ അഭയം പ്രാപിക്കൂ..”
കര്‍ത്താവിന്റെ മണവാട്ടിയാണേല്‍ ഒരു കൈ നോക്കാം..
ചായ കുടിച്ചു, തന്റെ ലാപ്‌ടോപ് ഓണ്‍ ആക്കിയ അനീഷ് ഒരു പോസ്റ്റ് ഇട്ടു..

” അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി..”
വലുതായി ആരും മൈന്‍ഡ് ചെയ്തില്ല
ചെറിയൊരു മാറ്റം വരുത്തി.. അഫ്‌സല്‍ ഗുരു എന്ന ”കാക്കാനെ” തൂക്കിലേറ്റി..
ഇത്തരം ”കാക്കാമാരെ” ഉടനെ തൂക്കണം..
അത് ഫലം കണ്ടു.. അത് വഴി പോയ ഒരു ”കാക്ക” പ്രതികരിച്ചു..
”ടാ , നീ ചൊറിയാന്‍ നിക്കേണ്ട, ആരെ തൂക്കിയാലും
നീയെന്തിനാടാ സമുദായം ചേര്‍ത്തു പറയുന്നേ..? ”
അപ്പോഴേക്കും പതിവ് രാജ്യ സ്‌നേഹികള്‍ എത്തി..

” കണ്ടോ, അവനു പൊള്ളിയത് കണ്ടോ..?
ഇത്തരക്കാരെ പാകിസ്ഥാനിലേയ്ക്ക് അയക്കുകയാണ്
വേണ്ടത്.. ജയ് ഹിന്ദ്.. വന്ദേ മാതരം..”

കാക്ക സമൂഹത്തിലെ ധീരര്‍ സട കുടഞ്ഞെഴുന്നേറ്റു..
”ഇന്ത്യ നിന്റെ തള്ളേടെ അടിപ്പാവാട വിറ്റ്
നേടിയതാണോടാ..? ഇവിടെ എല്ലാരും പൊരുതി നേടിയ
സ്വാതന്ത്ര്യമാ.. നീ അധികം കുരക്കേണ്ട.. ”

കുറച്ചു നാള്‍ ലീവിലായിരുന്ന ഒരു മഹാന്‍ കേറി കൊളുത്തി..
”അല്ലേലും ഈ മുക്കാലുകള്‍ എന്ന് ഈ നാട്ടീന്നു പോകുന്നുവോ,
അന്നേ ഈ നാട് നന്നാവൂ..”

” നീയും , കെട്ട്യോളും കൊതിയോടെ കാണുന്ന
സായിപ്പിന്റെ ”നീല” യില്‍ മൊത്തം മുക്കാലല്ലേടാ ..
എന്നിട്ടും നിന്റെ കഴപ്പ് മാറുന്നില്ലേല്‍ ഇങ്ങു വാ അളന്നു നോക്കാം..”

ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്തതില്‍ ബക്കറിന് സന്തോഷം തോന്നി.. അവന്‍ ആ സന്തോഷത്തിനു ഒരു പെഗ് അപ്പാടെ അകത്താക്കി..
മെല്ലെ മെല്ലെ വിഷം പടര്‍ന്നു.. ക്ഷേത്രത്തില്‍ പോവുകയായിരുന്ന
പെണ്‍കുട്ടിയെ മദ്യപിച്ച ഒരു ജബ്ബാര്‍ കേറിപ്പിടിച്ചു..

പോരെ പൂരം..!
പരസ്പരം പോര്‍ വിളിച്ചു ഇരു സമുദായത്തിലെയും വീര കേസരികള്‍
രംഗത്തിറങ്ങി.. ചിലര്‍ വെട്ടേറ്റു മരിച്ചു.. ഒന്ന് ഇവിടെ വീണാല്‍ ഒന്ന് അപ്പുറം..
”മാഷെ , മാഷുടെ മോളല്ലേ ആ മുസ്‌ലിമിനൊപ്പം കാറില്‍ ഇടയ്ക്ക് പോകുന്നെ..?”

”അതെ..”
”സൂക്ഷിക്കണം മാഷെ, ലവ് ജിഹാദ് ഒക്കെ കേള്‍ക്കുന്നില്ലേ..”
”സാരമില്ല മോനെ, ഞാനത് സഹിച്ചു..”
മാഷ് കൂളായി പറഞ്ഞു… ഉപദേശി ചമ്മി നടന്നു പോയി..
മാഷുടെ ഫോണ്‍ അടിച്ചു..
” ആ, ഹാജിക്ക , ഞാന്‍ നിങ്ങള്‍ പറഞ്ഞ പോലെ
ഇരുപത്തയ്യായിരം കൊടുത്തിട്ടുണ്ട്.. രസീറ്റൊന്നും വേണ്ട..
ഒക്കെ ഭഗവാനു വേണ്ടിയല്ലേ.. അല്ലാതെ രസ്സീറ്റും
പൊക്കി കാണിച്ചു നടക്കാനല്ലല്ലോ..”

” നിങ്ങള്‍ ഒരു വല്ലാത്ത മനുഷ്യനാണ് മാഷെ..
പടച്ചോന്‍ എപ്പളും നല്ലതേ വരുത്തൂ.. പിന്നെ മാഷെ
ടൌണില്‍ അധികം നിക്കേണ്ട…
എന്തൊക്കെയോ പ്രശനങ്ങള്‍ ഉണ്ട്..
ഉടനെ ഇങ്ങു വന്നേക്ക്.. നേരം വൈകേണ്ട.. ”

” ദാ, വരുവാ..”

” എടാ , നമ്മടെ മീത്തലെ അഷറഫിനെ അവമ്മാര്‍ തട്ടി..
ഇപ്പൊ അവരാ മുന്നിട്ടു നില്ക്കുന്നെ..”

” അവരുടെ കൂട്ടരെ വിടരുത്..”
ഓട്ടോ കിട്ടാതെ നടന്നു വന്ന മാഷിനു മുന്നില്‍ ചില മുഖം മൂടി ധാരികള്‍
” എന്താടാ പേര്..?”
” ദാമോദരന്‍ മാഷ് ”
”അള്ളാഹു അക്ബര്‍ ”
സ്‌കോര്‍ ഇപ്പൊ തുല്യം..

കലാപം മൂത്തപ്പോള്‍ പട്ടാളം ഇറങ്ങി.. മെല്ലെ നാട് ശാന്തമായി..
എങ്കിലും മനസ്സുകള്‍ വിഭജിക്കപ്പെട്ടിരുന്നു..

ഞങ്ങള്‍ ഹിന്ദുക്കള്‍..
ഞങ്ങള്‍ മുസ്ലീങ്ങള്‍
ഞങ്ങള്‍ ക്രിസ്ത്യാനികള്‍
കൊച്ചുകുട്ടികള്‍ മൂന്നു നേരവും ചൊല്ലി പഠിച്ചു ..
വീടുകളിലെ വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍ അതേറ്റു ചൊല്ലി..
പിച്ചക്കാരന്‍ ഒരു വീട്ടില്‍ കയറിയാല്‍ ആ വീട്ടിലെ തത്തമ്മ പറയും..

” ഇത് ഹിന്ദു വീടാണ്… ഹിന്ദുക്കള്‍ മാത്രം സ്വാഗതം..”
അത് മറ്റു പക്ഷികള്‍ കേട്ടു..

അവരും ഏറ്റു ചൊല്ലി…. ലക്ഷക്കണക്കിന് പക്ഷികള്‍..
അവര്‍ വീണ്ടും വിഭജിക്കപ്പെട്ടു..
നമ്പ്യാര്‍ പക്ഷി, നായര്‍ പക്ഷി , ഈഴവ പക്ഷി.. അവര്‍ണ്ണ സവര്‍ണ്ണ…
സുന്നി മുജാഹിദ് ജമാഅത്ത് പക്ഷികള്‍
സുറിയാനി ലത്തീന്‍ ദളിത് പക്ഷികള്‍..


പക്ഷികള്‍ പരസ്പരം കലഹിച്ചു..
പിന്നെയവര്‍ ഒന്നിച്ചു പറന്നു..

ഒരുമിച്ചിരിക്കാന്‍ ഒരേ ഒരു സ്ഥലമേ അവരെ അനുവദിച്ചുള്ളൂ..
അതൊരു പ്രതിമയായിരുന്നു..
ആ പ്രതിമയുടെ മേല്‍ ഇരുന്നു പക്ഷികള്‍ കലഹിച്ചു..
പിന്നെയവര്‍ ഒന്നടങ്കം കാഷ്ടിച്ചു…
കാഷ്ടം ആ പ്രതിമയുടെ മേല്‍ ഒലിച്ചിറങ്ങി..
പൊട്ടിച്ചിരിച്ചു കൊണ്ട് പക്ഷികള്‍ പറന്നു പോയി..
മെല്ലെ ആ പ്രതിമ താഴേയ്ക്ക് പതിച്ചു..
അതൊരു അര്‍ദ്ധ നഗ്‌നനായ ഫകീറിന്റെ പ്രതിമയായിരുന്നു..
ലോകം ഒരിക്കല്‍ അദ്ദേഹത്തെ മഹാത്മാഎന്ന് വിളിച്ചിരുന്നു..
ചിലര്‍ ബാപുജി എന്നും..

ചങ്ങാതി ഇനിയെങ്കിലും ജലം പാഴാക്കരുതേ .

ടാപ്പ് തുറക്കുമ്പോള്‍
പുറത്തു ചാടുന്നത്
നിന്റെ രക്തമോ
ഭൂമി തന്‍ കണ്ണീരോ

ജലത്തെ നീല സ്വര്‍ണം എന്ന് തന്നെ വിളിക്കണം .വരും കാലങ്ങളിലെ യുദ്ധം പൊന്നിനോ എണ്ണക്കോ വേണ്ടിയാവില്ല. ജലത്തിന്‌ വേണ്ടിയാവും .ഒരു തുള്ളി വെള്ളം എത്ര അമൂല്യമാണെന്നറിയുവാന്‍ റേഷന്‍ വെള്ളത്തിനായ്‌ ക്യു നില്‍ക്കുന്ന ആഫ്രിക്കാക്കാരോട് ചോദിക്കുക.പരമാവധി പതിനഞ്ചു ലിറ്ററാണ് അവന്റെ ഒരാഴ്ച്ചത്തെ റേഷന്‍ .അത് നമ്മുടെ ഫ്ലഷ് ടാങ്കിലെ ഒരു നേരത്തെ കപ്പാസിറ്റിയാണ് .അശാസ്ത്രീയവും അനിയന്ത്രിതവുമായ ജല ഉപയോഗത്തെ കുറിച്ച് ധാരണയുള്ളവരാകുകയാണ് ഏറ്റവും നല്ല ജല ധ്യാനം .ചില കാലങ്ങളില്‍ വൃക്ഷങ്ങള്‍ ഇല പൊഴിക്കുന്നത് പോലും വെള്ളത്തിന്റെ ഉപയോഗത്തെ പരിമിതപ്പെടുത്താനാണ്.പ്രകൃതിയില്‍ നിന്ന് പഠിക്കാത്ത മനുഷ്യര്‍..!

കണക്കുകള്‍ ഏതാണ്ട് ഇങ്ങനെയാണ്.ഭൂമിയുടെ മൂന്നില്‍ രണ്ടും ജലം തന്നെ .മനുഷ്യശരീരത്തിലെ ജലാംശം പോലെ .എന്നാല്‍ അതിന്റെ തൊണ്ണൂറ്റി എട്ട് ശതമാനവും കുടിക്കാന്‍ ആവാത്ത വിധത്തില്‍ ഉപ്പുള്ളത്.പിന്നെയുള്ളത് രണ്ടേ രണ്ടു ശതമാനം.അതിന്റെ പകുതി ഹിമാനികളുടെ തടങ്കലിലും.പിന്നെയുള്ളതിന്റെ തൊണ്ണൂറു ശതമാനവും ഭൂഗര്‍ഭ ജലമാണ് .അതൊരു തരം ഭൂമിയുടെ കരുതി വയ്ക്കലാണ് .അത് ഉപയോഗിച്ച് കൂടാ .വിത്തെടുത്തു കഞ്ഞി വയ്ക്കാന്‍ പാടില്ലല്ലോ .അവശേഷിക്കുന്നത് മാത്രമാണ് നമ്മുടെ കുടിവെള്ളം .അതിനെ മലിനപ്പെടുത്താനോ ദുരുപയോഗം ചെയ്യാനോ അതിന്റെ കാവല്ക്കാര്‍ക്ക് ആരാണ് അവകാശം കൊടുത്തത്....
ചങ്ങാതി ഇനിയെങ്കിലും ജലം പാഴാക്കരുതേ ...ജലത്തെ സ്വപ്നം കാണുന്ന ജനങ്ങള്‍ പാര്‍ക്കുന്ന ഭൂമിയാണിത് .നീ നിന്റെ സഹോദരന്റെ കാവല്ക്കാരനല്ലേ .പാവപ്പെട്ടവന്റെ രോദനം നീ കേള്‍ക്കുന്നില്ലേ .നിന്നെ നോക്കിയാണ് അവന്‍ ചങ്ക് പൊട്ടി നിലവിളിക്കുന്നത് ..എനിക്ക് ദാഹിക്കുന്നു ..എനിക്ക് ദാഹിക്കുന്നു...എനിക്ക് ദാഹിക്കുന്നു.

പിതാവ്


പാടവരമ്പിലും പയ്ക്കിടാങ്ങള്‍ക്കും ഒപ്പമായിരുന്നു ഉപ്പയുടെ ജീവിതത്തിന്‍റെ പാതിയും. നഗ്ന പാദങ്ങള്‍ക്കൊപ്പം പൊള്ളിപ്പോയിട്ടുണ്ട് പാവം പിതാവിന്‍റെ മനസ്സും

കുംഭക്കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ പച്ചക്കറി വിതച്ചും,കൈത്തോട്ടില്‍ വലവീശി പരല്‍മീന്‍ പിടിച്ചും,തൊടിയിലെ വാഴക്കുല വെട്ടിയെടുത്തും എന്തിന്;മരച്ചീനിപോലും മാര്‍ക്കറ്റിലെത്തിച്ചും കുടുംബ ജീവിതത്തിന്‍റെ കനം കുറക്കാന്‍ കഷ്ട്ടപ്പെട്ട പിതാവിന്‍റെ സഹന ചിത്രം മനസ്സിന്‍റെ കണ്ണാടിയില്‍ കാലം മായ്ക്കാത്ത ചുമര്‍ ചിത്രം പോലെ പച്ചപിടിച്ച് നില്‍ക്കുന്നു

സ്കൂള്‍ തുറക്കുന്ന മഴക്കാലത്ത് പുള്ളിക്കുടയും പാഠപുസ്തകവും
പെരുന്നാളിന് പുത്തനുടുപ്പും പിന്നെ വാശി പിടിച്ച് പറയുന്നതെല്ലാം മടികൂടാതെ വാങ്ങിത്തന്നു.പാളയം മാര്‍ക്കറ്റിലേക്ക് പച്ചക്കറി വില്‍ക്കാന്‍ പോയപ്പോള്‍ കൂടെ കൊണ്ടു പോയി കടല്‍ കാട്ടിത്തന്നു തിരികെ വരുമ്പോള്‍ പോരിശയാക്കപ്പെട്ട കോഴിക്കോടന്‍ ഹല്‍വയും വാങ്ങി....

വില കുത്തനെ കുറയുമ്പോള്‍ പയറും വെള്ളരിയും വില്‍ക്കുന്നത് മഞ്ചേരി പാണ്ടിക്കാട് റോഡിലാണ്...അനിയത്തി ഓര്‍മ്മപ്പെടുത്തിയ കുപ്പിവളയും, ഉമ്മച്ചി മറക്കാതെ വാങ്ങാന്‍ പറഞ്ഞ ഉണക്കമീനും കൈയ്യിലേന്തി കാവനൂരിലേക്ക് വണ്ടി കയറും

വര്‍ഷം തോറും വന്നെത്തുന്ന ഒരാഘോഷത്തിന്‍റെ നിറവും നഷ്ട്ടമാവാതെ ആറെഴെണ്ണത്തിനെ അല്ലലില്ലാതെ വളര്‍ത്തി. ബേങ്ക് ബാലന്‍സില്ലാത്ത കേവലമൊരു കര്‍ഷകനായിരുന്നിട്ടും മൂന്ന് പെണ്‍മക്കളെ പുരനിറഞ്ഞു പോയെന്ന പേരു വന്നു ചേരാതെ വേഗത്തില്‍ കെട്ടിച്ചയച്ചു (പ്രായ പരിധി 18 കഴിഞ്ഞിരുന്നെ)

ആണ്‍ക്കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാനായപ്പോള്‍ കുടുംബ ജീവിതത്തിന്‍റെ തണലിട്ടു തന്നു. പേരക്കുട്ടികള്‍ക്കും പിശുക്കില്ലാത്ത വാത്സല്യം പകര്‍ന്നു കൊടുത്തു. പിന്നീട് പ്രവാസത്തിലേക്ക് പറന്നു പോയ മക്കള്‍ പച്ച പിടിച്ചിട്ടും ചോദിച്ചില്ല പത്തു രൂപ പോലും
ആത്മാഭിമാനമാണ് വലിയ സമ്പാദ്യമെന്ന വിശ്വാസം സ്വന്തം സന്താനങ്ങള്‍ക്ക് മുമ്പിലും കാത്തു സൂക്ഷിച്ചു. ജീവിതത്തിലെ കൈപ്പുരസങ്ങളെ പുഞ്ചിരിയോടെ നേരിട്ട് ജീവിതം ഭംഗിയായി അഭിനയിച്ചു കാണിച്ചു

ഉള്ളത് കൊണ്ട് പൊരുത്തപ്പെടലാണ് ജീവിതമെന്ന് പറയാതെ പറഞ്ഞു 'കടം'ഉറക്കം കെടുത്തുന്ന രോഗമാണെന്ന് പഠിപ്പിച്ചു തന്നു ആരുടെ മുമ്പിലും കൈനീട്ടരുതെന്ന് മുന്നറിയിപ്പോടെ ഓര്‍മ്മപ്പെടുത്തി.അറിവും അക്ഷരവും അഗ്നിയാണെന്നും വിദ്യയെന്ന ആയുധമില്ലെങ്കില്‍ ജീവിത യുദ്ധത്തില്‍ തോറ്റു പോവുമെന്ന് സൂഫിയെപ്പോലെ ഉപദേശിച്ചു

അഭിമാനത്തിന്‍റെ നിമിഷങ്ങളില്‍ ഉള്ളു തുറന്ന് അഭിനന്ദിച്ചു പ്രായത്തിന്‍റെ തിളപ്പില്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങളെ സ്നേഹത്തോടെ മാത്രം ശാസിച്ചു
ഭാര്യയോട് നീതി പുലര്‍ത്തി കലഹമില്ലാത്ത കുടുംബ നാഥനായി ശോഭിച്ചു. വീട്ടിലൊതുങ്ങി നില്‍ക്കാതെ കാളപൂട്ടിലും കാല്‍പന്തു കളിയിലും കമ്പം മൂത്ത് കളിക്കളങ്ങളില്‍ നിറഞ്ഞു നിന്നു

പാടത്തും പറമ്പിലും പച്ചക്കറി വിളയിച്ച്‌ സ്വയം പര്യാപ്ത നേടി
അതു കൊണ്ടാവണം പ്രായത്തില്‍ കവിഞ്ഞ യുവത്വത്തോടെ രോഗങ്ങളെ പരിധിക്ക് പുറത്ത് നിര്‍ത്താന്‍ കഴിഞ്ഞതും

ഞാനൊരു പിതാവായിത്തീര്‍ന്നപ്പോഴാണ് ഓരോ മാതാപിതാക്കളും സ്വന്തം മക്കളില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷയുടെ ആഴവും,ആര്‍ദ്രദയും അറിയാന്‍ കഴിഞ്ഞത്.പിന്നിട്ട ജീവിതപ്പാതയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സ് നിത്യവും പ്രാര്‍ഥിച്ചു പോവുന്നു

സ്വന്തം ആയുസ്സിന്‍റെ കണക്കു പുസ്തകത്തില്‍ നിന്നും ഒരു പത്തു വര്‍ഷമെങ്കിലും എന്‍റെ പിതാവിന് ദാനമായി നല്‍കണേ നാഥാ....
കാരണം ജീവിതത്തില്‍ ആരും കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്തത് സ്വന്തം മാതാപിതാക്കളുടെ വേര്‍പാടിന്‍റെ വാര്‍ത്തയാണ്...പ്രത്യേകിച്ച് ഓരോ പ്രവാസിയും

ഒരു കന്നുകാലിയുടെ നന്ദിയെങ്കിലും തിരികെ നല്‍ക്കാനായില്ലെങ്കില്‍ നിരര്‍ത്ഥകമല്ലാതെ മറ്റെന്താണ് ജീവിതം

അച്ഛന്റെ സ്നേഹം

അച്ഛന്‍’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ‘ധൈര്യം’ എന്ന വാക്ക് ചേര്‍ത്ത് വെയ്ക്കാന്‍ തോന്നുന്നതെന്തുകൊണ്ടാണ്? പിച്ച വച്ചു നടക്കുന്ന പ്രായത്തില്‍ കാലിടറിവീണപ്പോളെല്ലാം, കണ്ണടച്ച് ഭയപ്പാടോടെ നില്‍ക്കുന്ന അമ്മയെ മാറ്റി നിര്‍ത്തി, ധൈര്യം തന്ന് വീണ്ടും വീണ്ടും നിവര്‍ന്ന് നടക്കുവാന്‍ പഠിപ്പിച്ചതാരാണ്? അമ്മയ്ക്ക് തടുക്കാന്‍ പറ്റാത്ത കുസൃതികള്‍ കാണിച്ചപ്പോഴെല്ലാം നല്ല ചുട്ട അടി തന്ന് നേര്‍ വഴിയ്ക്ക് നയിച്ചതാരാണ്?

അച്ഛന്‍ ഒരു ഭയങ്കരനെന്ന് കരുതി അമ്മയുടെ നെഞ്ചോട് ചേര്‍ന്ന് തേങ്ങിക്കരയുമ്പോള്‍ ഉള്ളുരുകിയത് ആരുടെയാണ്? മുഖത്ത് ദേഷ്യം പ്രകടിപ്പിക്കുമ്പോഴും കുഞ്ഞിനൊരുപാട് വേദനിച്ചോയെന്ന് അമ്മയോട് ആംഗ്യം ചോദിക്കുന്നതാരാണ്? തന്നോടിഷ്ടക്കേട് കാണിച്ചാലും അമ്മയെ കുഞ്ഞ് കൂടുതല്‍ സ്നേഹിക്കുന്നതില്‍ സന്തോഷിക്കുന്നതാരാണ്?

ഇങ്ങനെ, പുറമേ പരുക്കനും കര്‍ക്കശക്കാരനുമായ ഒരച്ഛന്‍ എനിക്കുമുണ്ടായിരുന്നു. വളര്‍ച്ചയുടെ ഓരോ പടവുകളിലും ഒരു നിഴല്‍ പോലെ കൂടെ നിന്ന്, എന്റെ ഓരോ ജയത്തിലും തോല്‍വിയിലും എന്നേക്കാളേറെ സന്തോഷിക്കുകയും വേദനിക്കുകയും ചെയ്ത്, ചെറുപ്പത്തിലെ എന്റെ പിടിവാശികള്‍ക്ക് മുന്നില്‍ പലപ്പോഴും തോറ്റുപോയ എന്റെ പാവം അച്ഛന്‍! പക്ഷേ അച്ഛന്റെ കാര്‍ക്കശ്യത്തിന്റെ പിന്നിലുള്ള വാത്സല്യവും സ്നേഹവും തിരിച്ചറിയാന്‍ ഞാനേറെ വൈകിപ്പോയി. ഉള്ളിലുള്ള വാത്സല്യം ചിലപ്പോഴെങ്കിലും പുറമേ പ്രകടിപ്പിടിപ്പിച്ചിരുന്നെങ്കില്‍ അച്ഛനെ മനസ്സിലാക്കാന്‍ ഞാനിത്ര വൈകില്ലായിരുന്നു.

അമ്മയെപ്പോലെ തന്നെ സ്നേഹിക്കപ്പെടേണ്ടതാണ് അച്ഛനും ...പലപ്പോഴും നമ്മൾ മനസ്സിലാക്കപ്പെടാതെ പോകുന്നു അച്ഛന്റെ സ്നേഹം.... സത്യം പറയട്ടെ ഞാനും അങ്ങനെ ഒരു നിർഭാഗ്യവാനാണ് എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എനിക്കുവേണ്ടി മാത്രം ജീവിക്കുന്ന എന്റെ അച്ഛനെ ആസ്നേഹത്തിന്റെ ഒരംശ്ം പോലും തിരികെ നൽകാൻ കഴിയാതെ പോയതോർക്കുംബോൾ ഇന്നും എന്റെ ഹ്ര്ദയം നുറുങ്ങുന്നു.....

പ്രാര്‍ത്ഥന

ദൈവത്തിനോട് ഞാന്‍ ഒരു പ്രാര്‍ത്ഥന നടത്തി..
പ്രാര്‍ത്ഥനയില്‍ ഞാനെന്‍റെ മരണം ആവശ്യപ്പെട്ടു..
ദൈവം പറഞ്ഞു..
മരണം ഞാന്‍ നിനക്ക് നല്‍കാം..എന്നാല്‍..
നിന്‍റെ ദീര്‍ഘയുസ്സിനു വേണ്ടി പ്രാര്‍ഥിച്ച ഒരാളുണ്ട്..
അവനോട് ഞാനെന്തു പറയും?

മൂത്ത പെങ്ങള്‍

ഈ ഫോട്ടോ കണ്ടപ്പോള്‍ എനിക്കെന്റെ മൂത്ത പെങ്ങളെ ഓര്‍ത്തുപോയി  ..!!!

"സ്കൂളിലേക്കിറങ്ങുമ്പോള്‍
ചോറ്റ്‌ പാത്രം വെച്ച ബാഗ്
തോളിലിട്ട് തരുവാനും
കൈകള്‍ പിടിച്ച് നടക്കുവാനും
ഉച്ചക്ക് വിട്ടാല്‍ ഓടി വന്നു ചോറ്റ്‌
പാത്രം തുറന്ന് തരുവാനും
തിന്നാണ്ടിരിക്കുമ്പോള്‍
കഴിക്കെന്നു പറഞ്ഞ്
വാരി തരുവാനും ,
ഞാന്‍ തിന്നാണ്ടിരിക്കുന്ന നേരത്ത്
കൂട്ടാനില്‍ നുള്ളി വായിലേക്ക്
വെക്കുമ്പോള്‍ ഇത്തയെ നോക്കി കരയാനും
ഞാനെടുക്കുന്നില്ല അന്‍റെ കൂട്ടാന്‍ ഹോ...! എന്ന്
പറഞ്ഞ് മുഖം കനപ്പിച്ചു നോക്കാനും
കൈകള്‍ കഴുകി തന്നു ബെഞ്ചിലിരുത്തി
പോകുമ്പോള്‍ ഞാന്‍
വരാതെ പോകരുതെന്ന്പറയാനും
സ്കൂളുവിട്ട് പോകുന്ന കൂട്ടുകാരോടപ്പം
ഇത്തയെ കാത്തു നില്‍ക്കാതെ നടക്കാനും
ഓടി വന്നന്നെന്നെ പിടിച്ച്
ബാഗ് തരാന്‍ പറയാനും വാങ്ങാനും ..
വീട്ടിലെത്തുന്നതിനു മുന്പ്
പുളിയച്ചാര്‍ വാങ്ങി തന്നു കുരു തുപ്പാനും
പറഞ്ഞ് മഴ പെയ്താല്‍ കുട തുറന്ന് തന്ന്
മെല്ലെ നടക്കാനും പറഞ്ഞ് വീട്ടിലെത്തി
ഉമ്മയുടെ കൈകളില്‍ ഭദ്രമായെന്നെ ഏല്‍പ്പിച്ച്
രാത്രി ബുക്കുകള്‍ തുറന്നു വെച്ചു പാടങ്ങളോരോന്നായ്
വായിച്ചു പഠിപ്പിച്ചു തരാനും
അങ്ങനെ വളര്‍ന്നു ഇത്താത്ത എവിടെന്നു
ചോദിച്ചു വീട്ടിലേക്കു കയറി ചെല്ലാനും
തല്ല് കൂടാനും ,
ഇത്ത ഒരുക്കി കൂട്ടിയ നാണയങ്ങളിട്ട് വെച്ച തൊണ്ട്
പൊട്ടിച്ച് ഐസ് ഈമ്പി നടക്കാനും
ഉമ്മാന്റെ കയ്യില്‍ നിന്നും കിട്ടുന്നയടി
തടുക്കാന്‍ ഇത്താത്തയെ വിളിച്ചോടാനും
വലുതായി വലുതായി ഇത്താത്ത മണവാട്ടിയായി
യാത്ര പറയുമ്പോള്‍ എന്നെ നോക്കി പോട്ടേന്നു
ചോദിക്കാനും , അളിയനുമായി
വിരുന്ന് വന്നനിക്കിഷ്ട്ടപെട്ട
ജീലേബി കൊടുന്നു തരാനും ,
പഠിച്ചു പഠിച്ചു ഞാന്‍ വലിയ ആളായി
ജോലി വാങ്ങി ഇത്തയെ വിളിച്ചു
പറയുമ്പോളെന്‍റെയിത്ത കണ്ണ് നിറച്ച്
ചിരിക്കുന്നത് നോക്കി നില്‍ക്കാനും
ഉപ്പയുടെ സ്നേഹനിധിയായ
എന്‍റെത്തയുടെ പേരകുട്ടികളെന്നെ
ഇക്കാക്കയെന്നു വിളിച്ചോടി വരാനും
എന്നെ നോക്കിയത് പോലെയെന്റെത്തയുടെ
കുട്ടികളെ നോക്കിയും, എടുത്തും ,കളിപ്പിച്ചും
കൂടെ നടത്തിയും ,ഇരുത്തിയും ,നോക്കാനുമെല്ലാം.....

വീട്ടില്‍ ഭക്ഷണം കഴിക്കുന്നതും നമസ്കാരവും തമ്മില്‍ ചെറിയ ഒരു ബന്തം ഉണ്ട്

വീട്ടില്‍ ഭക്ഷണം കഴിക്കുന്നതും നമസ്കാരവും തമ്മില്‍ ചെറിയ ഒരു ബന്തം ഉണ്ട് ... രാവിലെ സുബഹി നമസ്കാരം കഴിഞ്ഞു വന്നാല്‍ ചായ. ഉച്ചക്ക് ളുഹര്‍ നമസ്കാരം കഴിഞ്ഞു വന്നാല്‍ ഉച്ചക്കുള്ള ചോറും കറിയും. നാല് മണിയോട് അടുത്തുള്ള അസര്‍ നമസ്കാരത്തിന് ശേഷം ചായ. ഏഴു മണിയോടെ മഗരിബ് നമസ്കാരം കഴിഞ്ഞാലും ചായ നിര്‍ബന്തം. രാത്രി ഇഷാ നമസ്കാരത്തിന് ശേഷം ചോറും കറിയും. ഇങ്ങനെ ഒക്കെ ആയിരുന്നെ അന്നുണ്ടായിരുന്ന ശീലം . ഇപ്പൊ ചായക്ക്‌ അങ്ങനെ ടൈം ഇല്ല. പന്ത്രണ്ടു മണിക്ക് പോയി ഭക്ഷണം കഴിക്കും അത് പോലെ വൈകുന്നേരം ആറര മണിക്ക് മുന്‍പായി അത്താഴവും കഴിയും ... അത്താഴം എന്ന് ചുമ്മാ പറയാന്‍ മാത്രേ പറ്റൂ .... സന്ത്യാ സമയത്തിന് മുന്‍പ് എന്ത് അത്താഴം ???? നാട്ടിലെ പല ശീലങ്ങളും ഇവിടെ വന്നാല്‍ മാറും. ഭക്ഷണം തന്നെ പ്രധാനം . ഏതു പ്രവാസി ആണേലും നാട്ടിലെ ഭക്ഷണ രീതിയും ഇവിടെ ഉള്ള ഭക്ഷണ രീതിയും മൊത്തത്തില്‍ മാറിയിട്ടുണ്ടാകും, ചോറിനോടൊപ്പം ചമ്മന്തിക്ക് വാശി പിടിച്ചിരുന്ന ഞാന്‍ കുബ്ബൂസ് മാത്രം തിന്നു വെള്ളവും കുടിച്ചു വിശപ്പടക്കിയിട്ടുണ്ട്. പക്ഷേ ഒന്നോ രണ്ടോ പ്രാവശ്യം മാത്രേ അങ്ങനെ ഒക്കെ സംഭവിച്ചിട്ടുള്ളൂ ...അല്ലാന്നു പറഞ്ഞാല്‍ പടച്ചോന്‍ പോലും പൊറുക്കില്ല . ഇന്നിവിടെ നമുക്കിടയില്‍ ജീവിക്കുന്ന പല ആളുകള്‍ക്കും ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പോലും കഷ്ട്ടപ്പെടുന്നുണ്ട് . ഒരു നേരത്തെ ഭക്ഷണത്തിന്‍റെ പൈസ ലാഭം നോക്കി ഭക്ഷണം കഴിക്കാതെ അത് എന്‍റെ കുടുംബത്തേക്ക് എന്ന് ചിന്തിച്ചു മാറ്റി വെച്ച് ജീവിക്കുന്ന ആളുകള്‍. അവരുടെ കാര്യം ചിന്തിച്ചാല്‍ എന്നെ പോലെ ഉള്ളവര്‍ സ്വര്‍ഗത്തില്‍ തന്നെ .... പടച്ചോനോട് നന്ദി എത്ര പറഞ്ഞാലും തീരൂല്ല (ഹമ്ദുലില്ലാഹ്)

ഉപ്പ

ഉപ്പ
----
അവന്‍ ചെല്ലുമ്പോള്‍ പൂമുഖത്ത് ഒരരികില്‍ നീളത്തിലിട്ട ബെഞ്ചിനോട് ചേര്‍ന്ന് ഒരു കസേരയില്‍ ഇരിക്കുകയാണ് ഉപ്പ .
തലയില്‍ ഒരു ഓയില്‍മുണ്ട് ചുരുട്ടിക്കെട്ടിയിരിക്കുന്നു .
നേരം രാവിലെ പത്തുമണി ആകുന്നേയുള്ളൂ .
എന്നിട്ടും ഉപ്പ നിസ്ക്കരിക്കാനുള്ള ഒരുക്കത്തിലാണ്. !!

‘ഉപ്പാ ളുഹ്ര്‍ നിസ്ക്കാരത്തിനു നേരം ആയിട്ടില്ല .
ബാങ്ക് കൊടുക്കാന്‍ ഇനീണ്ട് കൊറേ നേരം ...’

‘അനക്ക് വുളുണ്ടെങ്കി വന്നോ , ഇബടെ ഞ്ചെ വലത്തു നിന്നോ ..’
‘ബാങ്കോടുത്തില്ല പ്പാ പിന്നെങ്ങനെ നിസ്ക്കരിക്കും ‘ ?
‘ഇജ്ജു അന്റെ പണി നോക്ക് , ബാങ്ക് കൊടുത്തത് ഇജ്ജു കേട്ടിട്ടില്ലെങ്കിലും ഞാന്‍ കേട്ട്ക്കുണൂ .."

ഉപ്പ തക്ബീര്‍ കെട്ടി .
ഫാത്തിഹ ഉറക്കെ ഓതിത്തുടങ്ങി .
ഇടയ്ക്ക് ഓര്‍മ്മകളിലെവിടെയോ മറവി വന്നു
തടസ്സം സൃഷ്ടിച്ചു . ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ചൊല്ലിപ്പറഞ്ഞ ആ സൂക്തങ്ങള്‍ ക്രമത്തില്‍ ഓര്‍ത്തെടുക്കനാവാതെ ഉപ്പ വിഷമിക്കുന്നത് അവന്‍
വേദനയോടെ നോക്കി നിന്നു .

ഒടുവില്‍ പരസ്പര ബന്ധമില്ലാതെ മറ്റെന്തൊക്കെയോ ചൊല്ലിത്തുടങ്ങി .
ഓര്‍മ്മയുടെ ഒരു കുഞ്ഞു ജ്വാല എപ്പോഴോ ഒന്നാളിക്കത്തിയിട്ടെന്നോണം
നെഞ്ചത്ത് കെട്ടിയ കൈകള്‍ അഴിച്ചിട്ടു ഉപ്പ അവനെ ദയനീയമായി നോക്കി .
ആ കുഴിഞ്ഞ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞിരുന്നു .

ഉമ്മ പോയതോടെ ഉപ്പയുടെ ബോധങ്ങളില്‍ മറവിയുടെ കറുത്ത പക്ഷികള്‍ കൂട് വെച്ച് തുടങ്ങിയിരുന്നു .
ഉമ്മയുടെ അതെ അവസ്ഥയിലേക്ക് ഉപ്പയും മെല്ലെമെല്ലെ നടന്നു പോകുന്നത് ഉള്‍ക്കിടിലത്തോടെയാണ് മനസ്സിലാക്കിത്തുടങ്ങിയത് .

അസ്വസ്ഥനായിട്ടല്ലാതെ ഉപ്പയെ കണ്ടിട്ടില്ല .
ഒരിക്കല്‍ പോലും ആ ചുണ്ടുകളില്‍ ഒരു ചിരി വിരിഞ്ഞതായി ഓര്‍മ്മയില്ല .
മക്കളെ വല്ലാതെ ശാസിക്കുമായിരുന്നു . തൊട്ടതിനും പിടിച്ചതിനും ഒക്കെ ഉപ്പ വഴക്ക് പറയും . ഉമ്മടപ്പടിയില്‍ ഇരുന്നാല്‍ , ഒന്നുറക്കെ ചിരിച്ചാല്‍ , എന്തെങ്കിലും വായിക്കുന്നത് കണ്ടാല്‍ , കറുത്ത ചെരുപ്പ് ധരിച്ചാല്‍ , അങ്ങനെ ഉപ്പാക്ക് വഴക്ക് പറയാന്‍ കാരണങ്ങള്‍ ഏറെയായിരുന്നു .
പക്ഷെ ഒരിക്കല്‍ പോലും ഉപ്പ മക്കളെ അടിച്ചില്ല . ഉപ്പയുടെ വീക്ഷണത്തില്‍ അടിക്കാന്‍ കാരണങ്ങള്‍ കുറെ ഉണ്ടായിട്ടും .

ഉപ്പ വഴക്ക് പറയുമ്പോള്‍ ഉമ്മ പറയും .
‘ജ്ജെന്തിനാ പ്പാന്റെ മുമ്പിക്കൂടി ങ്ങനെ അങ്ങട്ടും ഇങ്ങുട്ടും നടക്ക്ണത് . വെറുതെ ഐന്റെ ചീത്ത കേക്കണോ ?

ഉപ്പ പള്ളിയില്‍ നിന്നല്ലാതെ നിസ്ക്കരിക്കില്ല .
ഇമാമിന്റെ വലതു ഭാഗത്താണ് ഉപ്പാന്റെ സീറ്റ് .
മറ്റുള്ളവര്‍ എത്തും മുന്‍പേ ഉപ്പ പള്ളിയില്‍ എത്തിയിട്ടുണ്ടാവും . സുബഹിക്ക് പോലും ആദ്യം പള്ളിയില്‍ എത്തുക ഉപ്പയായിരിക്കും . പള്ളിയിലെ ഉസ്താദും മുക്രിയും മുതഅല്ലിംകളും ഉണരും മുന്‍പ് ഉപ്പ ഹാജരായിട്ടുണ്ടാവും .

സുബഹിക്ക് അറിയാനും ഉണരാനും ഉപ്പാക്ക് അലാറത്തിന്റെയോ , ആരെങ്കിലും വിളിച്ചു ഉണര്‍ ത്തലിന്റെയോ ആവശ്യമില്ലായിരുന്നു . കൃത്യമായി ഉണരും .

ഒരിക്കല്‍ പോലും സുബഹിക്ക് അറിയാതെയിരുന്നിട്ടില്ല .
പെരും മഴയോ കുളിരോ കടുത്ത തണുപ്പോ ഒന്നും ഉപ്പയെ ബാധിക്കില്ല , ഊന്നു വടികൊണ്ട് റോഡിലൂടെ ‘കാക്കത്തട്ടി ‘ ഒറ്റയ്ക്ക് ഇരിട്ടിലൂടെ ഉപ്പ നടന്നു പോകും. പള്ളിയിലേക്ക് .

ഉപ്പയുടെ ഏറ്റവും വലിയ സന്തോഷവും ആകുലതയും നിസ്ക്കാരം ആയിരുന്നു .
അഞ്ചു നേരത്തെ മുടങ്ങാതെയുള്ള നിസ്ക്കാരം .

ആ ഉപ്പയാണ് ഇപ്പോള്‍ നിസ്ക്കാരം എന്തെന്നു അറിയാതെ , സമയം ആയെന്നു പോലും നിശ്ചയമില്ലാതെ ഫാത്തിഹ പോലും ഓര്‍ത്തെടുക്കാനാവാതെ ...

ജീവിതം വല്ലാത്ത ഒരു അദ്ഭുതം തന്നെ ....
ഒരിക്കലും മനസ്സിലാക്കാന്‍ പറ്റാത്ത ദുരൂഹത !!!

2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

സൗഹൃദങ്ങളിലും ഉണ്ട് ചില കള്ളനാണയങ്ങള്‍ .

1997ല്‍ ദമാമില്‍ എന്‍റെ തൊട്ടടുത്ത റൂമില്‍ താമസിച്ചിരുന്ന പട്ടാമ്പിക്കാരന്‍ കോയയുടെ അനുഭവം

കോയ ടാക്സിഡ്രൈവറായ കണ്ണൂര്‍കാരന്‍ ഭായിയെ പരിചയപ്പെടുന്നത് ഒരു ഓട്ടത്തിനിടയിലാണ് രണ്ട് പേരും നാല്‍പ്പത് കഴിഞ്ഞ സമപ്രായക്കാര്‍ , പരിചയക്കാര്‍ പിന്നെ ഇണ പിരിയാത്ത കൂട്ടുകാരാവാന്‍ അധിക സമയം വേണ്ടി വന്നില്ല

കണ്ണൂര്‍ ഭായി പണ്ട് ബോംബായീല് ദാദ ആയിരുന്നത്രെ !! മൂപ്പര്‍ക്ക് നാട്ടില്‍ രണ്ട് കെട്ട്യോള്‍ മാരും. അതില്‍ രണ്ടാമത്തോള് അതീവ മൊഞ്ചത്തി, താമസം രണ്ട് ചെറിയ കുട്ടികളുമൊത്ത് ഒരു വീട്ടില്‍ . ഈ കാര്യമൊക്കെ ഞമ്മളെ കോയക്കറിയാം മൊഞ്ചത്തിയുടെ ഫോട്ടോ കോയഒരിക്കല്‍ കണ്ടിട്ടുണ്ട്.

കോയ ലീവിന് നാട്ടിലേക്ക് പോകാനൊരുങ്ങുമ്പോള്‍ കണ്ണൂര്‍ ഭായിയോട് പറഞ്ഞു '' ഞമ്മള് ചെങ്ങായ്മാര് ആയ സ്ഥിതിക്ക് നിങ്ങള് വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിതന്നോളി ഞാന്‍ കൊണ്ട് പോയി കൊടുത്തോള '' '' പട്ടാമ്പീന്ന്‍ കണ്ണൂരിലേക്ക് പോകാനൊക്കെ ബുദ്ധിമുട്ടല്ലേ അതൊന്നും വേണ്ടാ ''

'' അങ്ങനെ പറഞ്ഞാല്‍ പറ്റില്ല ഭായി എന്തെങ്കിലും വാങ്ങിതന്നെ പറ്റൂ അല്ലെങ്കില്‍ എന്താ വേണ്ടതെന്ന് പറഞ്ഞാല്‍ മതി ഞാന്‍ വാങ്ങിക്കോള''

കോയ നിര്‍ബന്ധിച്ചപ്പോള്‍ ഭായി രണ്ട് വീട്ടിലേക്കുമായി കുറച്ച് സാധനങ്ങള്‍ വാങ്ങിക്കൊടുത്തു .കോയയുടെ ആത്മാര്‍ത്ഥതയില്‍ സംശയം തോന്നിയ ഭായി ഒരുത്തന്‍ വരുന്നുണ്ട് ഒന്ന്‍ സൂക്ഷിച്ചോളാന്‍ രണ്ടാം ഭാര്യക്ക് മുന്നറിയിപ്പ് കൊടുത്തു .

അങ്ങനെ നാട്ടിലെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കോയ കണ്ണൂരിലേക്ക് വണ്ടി കയറി. നേരത്തെതന്നെ കണ്ണൂരിലെത്തിയ കോയ കൂട്ടുകാരന്‍റെ ആദ്യഭാര്യക്കുള്ള സാധനങ്ങള്‍ വേഗം കൊണ്ട്പോയിക്കൊടുത്തു, പിന്നെ കണ്ണൂര്‍ ടൗണില്‍ ചുറ്റിക്കറങ്ങി സമയം ആറുമണി ആയപ്പോള്‍ രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് ചെന്നു.

ചെന്നപാടെ കോയ മുന്‍പരിചയക്കാരെ പോലെ കുട്ടികളെ എടുത്ത് മടിയില്‍ വെച്ച് താലോലിക്കാനും കളിപ്പിക്കാനുമൊക്കെ തുടങ്ങി , വീട്ടുകാരി ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി പറഞ്ഞതാണ് ഇന്നിവിടെ നിന്നിട്ട് നാളെ പോയാല്‍ മതീന്ന്‍ , പ്രതീക്ഷിച്ച ചോദ്യം കോയക്ക് സന്തോഷമായി, ആയിക്കോട്ടെ എനിക്കാണെങ്കില്‍ നാളെ രാവിലെ ഇനി വണ്ടികിട്ടൂ '' അങ്ങനെ വീട്ടുകാരി വിരുന്ന്‍കാരന് നാട്ടുമര്യാദ അനുസരിച്ച് വെള്ളം വറ്റിച്ച ചോറും കറിയുമൊക്കെ ഉണ്ടാക്കി സല്‍ക്കരിച്ചു .

കിടക്കാനായപ്പോ കോയക്ക് ഒറ്റക്ക് കിടക്കാന്‍ പേടി ധൈര്യത്തിന് ഓളും ഒപ്പം കിടക്കണംന്ന്, വെറുതെ വേണ്ടാ കോയ ഒരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട് ഒരു പവന്‍റെ സ്വര്‍ണ്ണ വള . വീട്ടുകാരി കെട്ട്യോന്‍റെ കൂട്ടുകാരനെ കൊണ്ട് എടങ്ങേറായി അവസാനം ഗത്യന്തരമില്ലാതെ അവര്‍ ചോദിച്ചു ഞാന്‍ അയല്‍ക്കാരെ വിളിച്ച് കൂട്ടണോ അതോ നിങ്ങള്‍ ഇപ്പോള്‍ ഇറങ്ങി പോകുന്നോ'' ?, സംഗതി ഞമ്മളെ കാര്യം ഇവളുടെ അടുത്ത് നടക്കില്ലന്നു മനസ്സിലാക്കിയ കോയ നേരം വെളുത്താല്‍ ഉടന്‍ വിട്ടോളാം പരിചയമില്ലാത്ത സ്ഥലമാണ് ഇറക്കിവിടരുത് ഭായിയോട് ഇതൊന്നും പറയുകയും ചെയ്യരുതെന്നു താഴ്മയായി അഭ്യര്‍ഥിച്ചു .
പക്ഷെ നല്ലവളായ ഭായി യുടെ കെട്ട്യോള്‍ ഭായിയെ സംഭവങ്ങളൊക്കെ നല്ല വൃത്തിയായി കത്തെഴുതി അറിയിച്ചു ഇനി ഇങ്ങനെയുള്ള കൂട്ടുകാരുണ്ടെങ്കില്‍ ഇങ്ങോട്ട് പറഞ്ഞയക്കരുതെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു .

അങ്ങനെ ആറുമാസത്തെ ലീവ് കഴിഞ്ഞു കോയ ദമാമില്‍ തിരിച്ചെത്തി. വിവരമറിഞ്ഞുവന്ന ഭായി കോയയെ അന്ന്‍ രാത്രി അവരുടെ റൂമിലേക്ക് കൂട്ടികൊണ്ട് പോയി. നേരം വെളുക്കുവോളം ബോംബെ സ്റ്റൈലില്‍ സല്‍ക്കരിച്ച് ഉള്ള് കലക്കി , രാവിലെ ഡ്യൂട്ടിക്ക് പോകാന്‍ കോയയെ റൂമില്‍ തിരിച്ചു കൊണ്ടാക്കുമ്പോള്‍ ഭായി പറഞ്ഞു '' രാത്രി ഞാന്‍വരും എന്നെ നിന്‍റെ റൂമിലേക്ക് കയറ്റി ഷോ ഉണ്ടാക്കിക്കരുത് പുറത്ത് നിന്ന് ഹോണടിക്കും ഇറങ്ങിവരണം'' പറഞ്ഞപോലെ രാത്രി ഭായിവന്നു ഹോണടിച്ചു. അനുസരണയുള്ള കുട്ടിയെപ്പോലെ കോയ ഭായിയുടെ വണ്ടിയില്‍ കയറി ഇരുന്നു. അന്ന്‍ കൊണ്ട് പോയി കണ്ണൂര്‍ സ്റ്റൈലില്‍ സല്‍ക്കരിച്ചു കോയയുടെ ശരീരം മൊത്തം നീര് കയറി കൊഴുത്തു. രാവിലെ അവശതയോടെ റൂമിലെത്തിയ കോയ ഭായിയുടെ റൂമിലെ ബാത്ത് റൂമില്‍ കാല് തെന്നി വീണതാണെന്ന് സഹവാസികളോട് കള്ളം പറഞ്ഞ് ലീവാക്കി റെസ്റ്റെടുത്തു ,

കലിപ്പ് തീരാത്ത ഭായി അന്ന്‍ രാത്രിയും വന്ന് ഹോണടിച്ചു, ഹോണടികേട്ട കോയ എന്നെ അടിക്കാനാണ്‌ എന്നും കൊണ്ട് പോകുന്നത് എന്നെ രക്ഷിക്കണം എന്ന്‍ റൂമിലുള്ളവരോട് പൊട്ടിക്കരഞ്ഞുകൊണ്ട് കെഞ്ചി, കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞപ്പോ റൂമിലുള്ളകോഴിക്കോട്ടെ ബീരാനിക്കാക്ക് സങ്കടം റൂമിലേക്ക് ഒരാവശ്യത്തിന് വന്ന ആളെ വെറും കയ്യോടെ മടക്ക്ണത് മോശല്ലേ ''ഇന്ന്‍ കൂടി ഭായി കൊണ്ട്പൊയ്ക്കോട്ടേ ''

സഹാവാസികള്‍ ഭായിയെ റൂമിലേക്ക് വിളിച്ച് വരുത്തി കോയയെ കൊണ്ട് മാപ്പ് പറയിപ്പിച്ചു മേലാല്‍ രണ്ട് പേരും തമ്മില്‍ കാണരുതെന്നും ഇതിന്‍റെ പേരില്‍ ഇനിയൊരു പ്രശ്നം ഉണ്ടാകരുതെന്നും പറഞ്ഞ് ഒത്തുതീര്‍പ്പ് ആക്കി ആ സൗഹൃദം പിരിച്ചു വിട്ടു .

.
സൗഹൃദങ്ങളിലും ഉണ്ട് ചില കള്ളനാണയങ്ങള്‍ .

2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

.തടവ്‌ .,ശിക്ഷ ...........,,ഞാന്‍ കേട്ടറിഞ്ഞ ഒരു സംഭവം ...

.തടവ്‌ .,ശിക്ഷ ...........,,ഞാന്‍ കേട്ടറിഞ്ഞ ഒരു സംഭവം ...

ഇത് പറഞ്ഞത് ഒരു യമനി ആണ് 6 വര്ഷം മുന്‍പ് ഒരു ദിവസം രാത്രി അങ്ങുമിങ്ങും നോക്കി നോക്കി എന്റെ ഷോപ്പിലേക്ക് കയറി വന്ന അയാള്‍ പരുങ്ങുന്നത് കണ്ടു എനിക്കും പേടിയായി എന്റെ പേടി കണ്ടു അയ്യാള്‍ ചോദിച്ചു കേരള . ഞാന്‍ അതെയെന്നു തലയാട്ടി ഉടനെ അയാള്‍ പറഞ്ഞു എനിക്കിത്തിരി ഇവിടെ ഇരിക്കണം എന്റെ പുറകെ പോലീസ് ഉണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല അയാള്‍ ഒരു മൂല ചേര്‍ന്ന് റോഡിലേക്ക് നോട്ടം കിട്ടുന്ന തരത്തില്‍ സെറ്റിയില്‍ ഇരുന്നു എന്റെ വെപ്രാളം ഇത്തിരി കുറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു എന്താ പ്രശ്നം ,,,,,

അയാള്‍ അറബിയില്‍ പറഞ്ഞു തുടങ്ങി ഞാന്‍ ജയില്‍ ശിക്ഷ കഴിഞ്ഞു വരികയാണ് എന്നെ സൗദി പോലീസ് നാട് കടത്തിയതാണ് [ ഞാന്‍ സൗദി യമന്‍ ബോര്ടെറിനു അടുത്ത നജ്രാനില്‍ ആണ് ഉള്ളത് ] ഞാന്‍ വീട്ടില്‍ പോയില്ല മല കേറി ഇറങ്ങി ഇങ്ങോട്ട് തന്നെ പോന്നു എന്തിനാ നാട് കടത്തിയെ എന്ന് ഞാന്‍ .........അത് ഞാനും ഒരു കേരളക്കാരനും കൂടി പേര് ഓര്‍ക്കുന്നില്ല [ എന്തായാലും അവന്‍ പറഞ്ഞത് ഒരു മുസ്ലിം പേര് ആയിരുന്നു ] മസ്രയിലെ ജോലിക്കാര്‍ ആയിരുന്നു ഒരു പാട് ഉള്ളില്‍ ആയിരുന്നു മസ്ര ,,അവിടെ ഞങ്ങള്‍ ജോലിക്കൊപ്പം ചാരായം വാറ്റല്‍ തുടങ്ങി കേരളക്കാരന്റെ ബുദ്ദിയും എന്റെ അദ്വാനവും അറബികളുമായുള്ള ഇടപെടലും കാരണം അതൊരു വലിയ ബുസിനെസ് ആയി മാറി രണ്ടു കൂട്ടരും ധാരാളം പൈസ കിട്ടി നാടിലേക്ക് അയച്ചു ഒരു വര്‍ഷത്തോളം അങ്ങിനെ കഴിഞ്ഞു ....

,,,,,ഒരു ദിവസം രണ്ടുപേരും മതി മറന്നു കുടിച്ചു തലയ്ക്കു പിടിച്ചപ്പോള്‍ 50 റിയാലിന്റെ പ്രശ്നത്തില്‍ വഴക്കായി ഇടിയായി മലയാളി കത്തിയെടുത്തു യമനിയെ കുത്തി കയ്യില്‍ കുത്ത് കൊണ്ട അവന്‍ ഓടി വഴിയില്‍ വീണു മലയാളി കുടിച്ചു മറിഞ്ഞു അവിടെ തന്നെ വീണു അത് വഴി വന്ന ഏതോ അറബികള്‍ പോലീസില്‍ വിവരമറിയിച്ചു രണ്ടിനേം പൊക്കി [ഇവിടെ മദ്ദ്യം ഉണ്ടാക്കുന്നതും കഴിക്കുന്നതും വില്കുന്നത് അതിലും വലിയ കുറ്റവുമാണ് ] 3 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി ഓരോ വര്ഷം തടവും നാട് കടത്തലും ശിക്ഷ .....

ഒരു വര്ഷം തടവ്‌ നമ്മുടെ നാട്ടിലെ തടവ്‌ പോലെ സുഖ ജീവിതം അല്ല അത് വ്യക്തമാക്കാനാണ് ഈ പോസ്റ്റ്‌ ,,,ഒരു വര്‍ഷത്തില്‍ ആദ്ദ്യത്തെ മൂന്നു മാസംദിവസം 12 മണിക്കൂര്‍ കുനിഞ്ഞു നില്കണം സെല്ലുകള്‍ അതുപോലെ സംവിധാനിചിരിക്ക്ന്നു നിവരാനും പറ്റില്ല ഇരിക്കാനും പറ്റില്ല ...പിന്നത്തെ മൂന്ന് മാസം12 മണിക്കൂര്‍ ഒരേ ഇരിപ്പ് ഇരിക്കണം പിന്നത്തെ 3 മാസം 12 മണിക്കൂര്‍ ഒരേ നില്പ് നില്കണം ബാക്കിയുള്ള 12 മണിക്കൂര്‍ സാധാരണ ജീവിതം നയിക്കാം അവസാനത്തെ 3 മാസം എല്ലാ വെള്ളിയാഴ്ചകളിലും ജയില്നു അട്ത്തുള്ള ജമാ അത് പള്ളിയില്‍ കൊണ്ടുപോയി പരസ്യമായി നുറു അടി മുതുകിന് [ ചാട്ട വാറിനു ],,,,ഇതായിരുന്നു ശിക്ഷ ഇതെല്ലം കഴിഞ്ഞു രണ്ടു ദിവസം ആയി എന്നെ യമനില്‍ വിട്ടു ഞാന്‍ ഇങ്ങു പോന്നു ഞാന്‍ ചോദിച്ചു ഇനി എങ്ങോട്ടാ ഇനി മര്യാദക്ക് ജോലി ചെയ്തു ജീവിക്കണം ......

ഞാന്‍ ചോദിച്ചു അപ്പോള്‍ കേരളക്കാരന്‍ എവിടെ ഓ അവനെ അന്ന് ഇടി വെക്കുംപോളും പിന്നെ കോടതീലും കണ്ടു പിന്നെ അറിയില്ല ..ചിലപ്പോള്‍ ഹിന്ദില്‍ പോയിക്കാണും ...

ഞാന്‍ ഇന്ന് ഇത് എഴുതിയത് നമ്മുടെ നാട്ടിലെ കുറ്റവാളികള്‍ക്ക് പരമ സുഖം ആണ് തടവ്‌ ഉത്സവ കാലം പോലെ ആഘോഷിച്ചു യാതൊരു പശ്ചാത്താപവും ഇല്ലാതെ വെളിയില്‍ വന്നു വീണ്ടും പഴയ പണി തുടങ്ങാന്‍ ഈ ജയില്‍ സുഖം കുറ്റവാളികളെ പ്രേരിപ്പിക്കുന്നു ,,,നമ്മുടെ ശിക്ഷാ രീതികള്‍ കുറേക്കൂടി കുറ്റമറ്റതാക്കാനും കുറ്റവാളികളെ നവീകരിക്കാനും ഉതകട്ടെ ഇനിയെങ്കിലും അതിനു വൈകികൂടാ രാജ്യ ദ്രോഹ കുറ്റങ്ങള്‍ക്ക് മരണം കടുത്ത ശിക്ഷയായി നല്‍കുന്നു ഒട്ടു മിക്ക അറബ് രാജ്യങ്ങളും

...തീവ്രവാദവും ...വംശീയതയും ജാതീയതയും വര്‍ഗീയതയും തുലയട്ടെ സൌഹൃതം എന്നെന്നും പുലരട്ടെ

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ഉയരങ്ങളിലേക്ക് എത്താനുള്ള അവസരം

അയൽരാജ്യത്തുനിന്നും രാജാവിന് സമ്മാനമാ യി രണ്ട് പക്ഷിക്കുഞ്ഞുങ്ങളെ ലഭിച്ചു. ആ രാജ്യത്തെ പക്ഷികളുടേതിൽനിന്നും വ്യത്യസ്തമായ നിറമായിരുന്നു രണ്ടിനും. അവയെ പരിപാലിക്കുന്നതിന് മൃഗശാല സൂക്ഷിപ്പുകാരനെ ഏല്പിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ രാജാവ് പക്ഷി ക്കുഞ്ഞുങ്ങളുടെ കാര്യം അന്വേഷിച്ചു. അവയിൽ ഒരെണ്ണം പറക്കുന്നില്ലെന്ന് മൃഗശാല സൂക്ഷിപ്പുകാരൻ രാജാവിനെ അറിയിച്ചു. രാജാവ് ഉടനെ രാ ജ്യത്തെ പേരുകേട്ട പക്ഷിശാസ്ത്രജ്ഞനെ വരുത്തി. ''ഒരു മാസം ഞാൻ പരിശീലിപ്പിക്കാം.'' അയാ ൾ പറഞ്ഞു. പക്ഷേ, അതിനുശേഷവും ആ പക്ഷിക്കുഞ്ഞ് പറക്കാൻ തുടങ്ങിയില്ല. ഇതറിഞ്ഞ രാജാവ്, പക്ഷിക്കുഞ്ഞിനെ പറക്കാൻ പഠിപ്പിക്കുന്നവർക്ക് 100 സ്വർണനാണയം നല്കുമെന്നൊരു വിളംബരം പുറപ്പെടുവിച്ചു. വിളംബരം കേട്ട് പലരും എത്തിയെങ്കിലും പ്രശസ്തനായ പക്ഷിശാസ്ത്രജ്ഞൻ പരിശീലിപ്പിച്ച വിവരം അറിഞ്ഞപ്പോൾ എ ല്ലാവരും തിരിച്ചുപോയി. അവസാനം വെല്ലുവിളി ഏറ്റെടുത്തത് ഒരു കർഷകനായിരുന്നു.

പിറ്റേന്ന് പ്രഭാതത്തിൽ രാജാവ് മട്ടുപ്പാവിൽ നിന്നും പൂന്തോട്ടത്തിലേക്ക് നോക്കിയപ്പോൾ രണ്ടു പക്ഷിക്കുഞ്ഞുങ്ങളും പറക്കുന്നതാണ് കണ്ടത്. രാജാവ് ഉടനെ കർഷകനെ വരുത്തി, ''ഇത്രയും വേഗത്തിൽ എങ്ങനെയാണ് അതിനെ പറക്കാൻ പഠിപ്പിച്ചത്.'' രാജാവ് ചോദിച്ചു. ''അത് വളരെ നിസാരമാണ്. പറക്കാത്ത പക്ഷിക്കുഞ്ഞിരുന്ന കമ്പ് ഞാൻ മുറിച്ചുകളഞ്ഞു. താഴേക്ക് വീഴാൻ തുടങ്ങി യ അത് ഉടനെ ഉയർന്ന് പറക്കാൻ തുടങ്ങി.'' കർഷകൻ പറഞ്ഞു.

ഉയരങ്ങളിൽ എത്തിക്കാനാണ് നാം ഇരിക്കുന്ന കൊമ്പുകൾ ദൈവം മുറിച്ചുകളയുന്നത്. അത് ഉയരങ്ങളിലേക്ക് എത്താനുള്ള അവസരങ്ങളാണെന്ന് തിരിച്ചറിയണം

2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

വൃദ്ധസദനം

ഇന്നാണ് മുത്തശ്ശനെ പുതിയ സ്കൂളില്‍ ചേര്‍ക്കുന്ന ദിവസം. പുതിയ ഷര്‍ട്ടൊക്കെ വാങ്ങിക്കൊടുത്തിട്ടുണ്ട് അച്ഛന്‍ . പുതിയ ബ്രഷ്, പേസ്റ്റ്, തോര്‍ത്ത് മുണ്ട്, കത്രിക, അങ്ങനെ എല്ലാം പുതിയത് തന്നെ. മൂക്കിനു മുകളില്‍ വെച്ച ആ കണ്ണട മാത്രം പഴയത്.
മുത്തശ്ശന്റെ സ്കൂളില്‍ ഒരുപാട് മുത്തശ്ശന്മാരും മുത്തശ്ശിമാരും ഉണ്ടെന്നാണ് മുത്തശന്‍ പറഞ്ഞത്. എന്റെ അച്ഛനെ സ്കൂളില്‍ ചേര്‍ത്തത് മുത്തശ്ശന്‍ ആണെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ മുത്തശ്ശനും അച്ഛനു വേണ്ടി ഈ സാധനങ്ങളെല്ലാം വാങ്ങി കൊടുത്തിട്ടുണ്ടാകും.
മുത്തശ്ശന്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുക ആണത്രേ. ഇനി കാണണമെങ്കില്‍ വല്ലപ്പോഴും അവിടെ പോകേണ്ടി വരും. മുത്തസ്സിക്ക് സ്കൂളില്‍ പോകാന്‍ പറ്റിയില്ല. അതിനു മുമ്പേ മുത്തശ്ശി വെള്ള വസ്ത്രം ഒക്കെ ധരിച്ച് സ്വര്‍ഗ്ഗത്തിലോട്ടു പോയി. എന്നാലും മുത്തശ്ശി സ്വര്‍ഗ്ഗം കാണാന്‍ പോകുമ്പോള്‍ എന്നെ വിളിച്ചില്ലല്ലോ എന്ന സങ്കടം മാത്രം.
മുത്തശ്ശന്‍ വളരെ ഗൌരവത്തില്‍ ആണ് ഇന്ന്. ഞാനും ആദ്യമായി സ്കൂളില്‍ പോകുന്ന ദിവസം ഇങ്ങനെ ആയിരിക്കാം.
"സാധനങ്ങളൊക്കെ എടുത്തു വെച്ചില്ലേ?"-അച്ഛന്‍ വിളിച്ചു ചോദിക്കുന്നത് കേട്ട്.
"എടുത്തു വെച്ചു"- മുത്തശ്ശന്‍ ഗൌരവം വിടാതെ പറഞ്ഞു.
"എന്നാല്‍ പിന്നെ ഇറങ്ങാം അല്ലെ?" - അച്ഛന്‍ ചോദിച്ചു.
മുത്തശ്ശന്‍ മറുപടിയൊന്നും പറയാതെ പെട്ടിയുമായി ഉമ്മരപ്പടി ഇറങ്ങാന്‍ തുടങ്ങി. എല്ലാരും ഉമ്മറത്ത് നിരന്നു നില്‍ക്കുന്നുണ്ട്. ഇളയച്ഛന്‍, അമ്മ, ഇളയമ്മ, അനിയത്തിക്കുട്ടി എല്ലാരും മുത്തശ്ശനെ യാത്രയാക്കാന്‍ നില്‍ക്കുക ആണ്.
മുത്തശ്ശന്‍ എന്നെയും അനിയത്തിക്കുട്ടിയെയും അടുത്തു വിളിച്ച് ഉമ്മ തന്നു. ആ കണ്ണുകള്‍ നിരയുന്നുന്ടെന്നു എനിക്ക് തോന്നി. അച്ഛനും ഞാനും അനിയത്തിക്കുട്ടിയും ഒക്കെ ആദ്യമായി സ്കൂളില്‍ പോകുന്ന ദിവസം കരഞ്ഞിരുന്നത്രേ...
ഇനി പ്രായമാകുമ്പോള്‍ അച്ചനെയും ഞാന്‍ സ്കൂളില്‍ ചേര്‍ക്കണം. പുത്തന്‍ ഉടുപ്പും കുടയും ബാഗും എല്ലാം വാങ്ങി കൊടുത്ത് പറഞ്ഞയക്കണം. അപ്പോള്‍ അച്ഛനും കരയുമായിരിക്കും. അല്ലെ ... ?
( കടപ്പാട് - ഇത് എഴുതിയ പേര് അറിയാത്ത സുഹൃത്തിന്)

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

ഫേസ്ബുക്കും പെണ്ണുങ്ങളും.

ഫേസ്ബുക്കും പെണ്ണുങ്ങളും.

സുക്കന്‍ബര്‍ഗ് കാമുകിയെ കണ്ടെത്താന്‍ ഉണ്ടാക്കിയത് കൊണ്ടാവണം ഫേസ്ബുക്കില്‍ സ്ത്രീകള്‍ക്ക് തന്നെയാണ് എന്നും മാര്‍ക്കെറ്റ്‌.

ഒരാണായി പിറന്നതില്‍ ജീവിതത്തില്‍ ഇന്നോളം ഞാന്‍ ദൈവത്തോട്‌ നന്ദി പറഞ്ഞിട്ടേ ഉള്ളൂ.പക്ഷെ ഫേസ്ബുക്കിലെത്തിയപ്പോള്‍ അറിയാതെ പലവട്ടം ആഗ്രഹിച്ച് പോയിട്ടുണ്ട്,ഒന്ന് പെണ്ണായിരുന്നെങ്കില്‍ എന്ന്.

പുരുഷാധിപത്യമുള്ള സമൂഹമാണ് നമ്മളുടേത് എന്ന് പറയുമ്പോഴും അതിനൊരു മറുവശമാണ് ഈ ഓണ്‍ലൈന്‍ സൊസൈറ്റി.

സ്വയം ഒരു സെലിബ്രറ്റി ആയിട്ടാണ് ഓരോ Female id കളും ഇവിടെയെത്തുന്നത്.അവരെ ഒന്ന് പരിചയപ്പെടാനും വിശേഷങ്ങളറിയാനും പതിനായിരങ്ങള്‍ ഇവിടെ വെമ്പല്‍ കൊള്ളുന്നുണ്ട്.

നമ്മുടെ ചെക്കന്മാര്‍ മുന്തിയ ക്യാമറയും ചിലവുകൂടിയ ഫോട്ടോഷോപ്പ് വര്‍ക്കും നടത്തി ഉണ്ടാക്കിയെടുക്കുന്ന പ്രൊഫൈല്‍ പിക് ലൈക്കിന്‍റെ എണ്ണം ഒരു പെണ്ണിന് ഏതെങ്കിലും വളിഞ്ഞൊരു ക്യാമറയില്‍ സ്വന്തം ഫോട്ടോ ഇട്ടാല്‍ കൂളായിട്ട് പൊട്ടിക്കാം.ഇനിയിപ്പോ കുറച്ച് ലുക്ക് കൂടി ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ടാ..

ഒന്ന് ഓണ്‍ലൈന്‍ ആക്കുമ്പോയേക്കും ഹായ്,കൂയ്‌,പൂയ്‌ എന്നും പറഞ്ഞ് നിരവധി പേരുണ്ടാവും.ചായ കുടിച്ചോ..,ചോറുണ്ടോ...എന്നൊക്കെ
ചോദിച്ച് ഒടുക്കത്തെ കെയറിങ്ങാണ്.

നമ്മളൊക്കെ ഓണ്‍ലൈന്‍ ആക്കിയാല്‍ വല്ലപ്പോഴും വരുന്ന മെസ്സേജ് "daa...plz like my profile pic..." എന്നാണ്.ചത്തോ ജീവിച്ചോ എന്നൊന്നും ഒരു തെണ്ടിക്കും അറിയണ്ടാ.

പെണ്‍പിള്ളാര്‌ 'ഫീലിംഗ്' എന്നും പറഞ്ഞൊരു സ്റ്റാറ്റസിട്ട് ഒന്ന് കണ്ണടച്ച് തുറക്കുമ്പോയേക്കും കാണും അതിന് പതിനായിരം ലൈക്കും കമന്‍റും.നമ്മളൊക്കെ അതുപോലൊരു സ്റ്റാറ്റസിട്ട് മണിക്കൂറ് കഴിഞ്ഞ് നോക്കിയാലും കാണുന്നത് "You like this" എന്നാണ്.

ഉള്ളത് പറയാലോ നല്ല ധണ്ണമുണ്ട്.നമ്മുടെ ഫീലിംഗിനൊന്നും എന്താ ഒരു വിലയുമില്ലേ...
പിന്നെ നമ്മക്കും കിട്ടും ലൈക്‌...വല്ലപ്പോഴും ഒരു കാറ്റടിച്ചാല്‍ ഒന്നോ രണ്ടോ..അതേള്ളൂ...
പെണ്‍പിള്ളാരുടെ ഫീലിംഗ് എന്താ അത്രയേറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണോ..?!!!

ഇത്രയും കാലം ഇവിടെ സ്റ്റാറ്റസ് എഴുതി ഇട്ട എന്നെക്കാളും ഫ്രണ്ട്സും ഫോളോവേര്‍സും ഉണ്ട് ഞാനുണ്ടാക്കിയ ഒരു Fake id ക്ക്.അതും അങ്ങ് ഉത്തരേന്ത്യയില്‍ നിന്ന് വരെ.ഒരു മോഞ്ചത്തിയുടെ ഫോട്ടോ അല്ലാതെ മറ്റൊന്നും ഞാന്‍ അതില്‍ നല്‍കിയിട്ടില്ല...എന്നിട്ടും..
.

എഴുത്തിന്‍റെ കാര്യമെടുത്താലും ചിത്രം വ്യത്യസ്ഥമല്ല.ആണെഴുത്തിനേക്കാളും
ആസപ്റ്റന്‍സ് പെണ്ണെഴുത്തിന് ലഭിക്കുന്നുണ്ട് എന്നത് ഒരു നഗ്നമായ സത്യമാണ്.

മലയാളം ഫോണ്ടില്‍ എഴുതാന്‍ കഴിയുന്നവരെല്ലാം ഇപ്പോള്‍ FBയില്‍ എഴുത്തുകാരാണ്.അങ്ങനെ തുടങ്ങുന്നവരില്‍ ലൈക്‌ ദാരിദ്രം തൊട്ട് തീണ്ടാത്തവരും ഈ സ്ത്രീജനങ്ങള്‍ തന്നെ..അല്പം സെക്‌സ് കണ്ടന്‍റുള്ള വല്ലതും കൂടി പറയുകയാണെങ്കില്‍ പിന്നെ എല്ലാ ഉണ്ണാക്കന്മാരും അവരുടെ വാളില്‍ പെറ്റ് കിടക്കും.ഇനി എന്തെങ്കിലും ആ തിരുവായില്‍ നിന്നും വീഴുന്നുണ്ടോന്നും നോക്കി.പിന്നെ കമന്‍റടിച്ച് അവരെ മാധവിക്കുട്ടി ആക്കാനുള്ള തന്ത്രപ്പടാണ്.

ഇതെല്ലാം സൂചിപ്പിക്കുന്നത് സ്ത്രീകളുടെ അപാരമായ കഴിവോന്നുമല്ല.മറിച്ച് ഒരുകൂട്ടം പുരുഷന്മാരുടെ ബലഹീനതയാണ്.പലരും FB എടുക്കുന്നത് സ്വന്തം സ്വകാര്യതയിലുള്ള ബെഡ്റൂമിലും മറ്റും ഇരുന്നാണ്.അത്കൊണ്ട് ആ സ്വഭാവമാണ് പലര്‍ക്കും ഇവിടേയും.

കൂടുതല്‍ പറഞ്ഞ് length കൂട്ടിയാല്‍ ഈ ആണെഴുത്ത് ആരും വഴിക്കില്ല.അതുകൊണ്ട് അവസാനിപ്പിക്കുകയാണ്.പെണ്ണിന്‍റ
െ ഏറ്റവും വലിയ കരുത്തും ക്ഷാപവും ഒന്ന് തന്നെയാണെന്നുള്ള എവിടെ വാഴിച്ച വരികള്‍ വിസ്മരിച്ചുകൊണ്ട് നിര്‍ത്തുന്നു...നമോവാഗം.
#arjun