2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

രാത്രിയില്‍ ഭാര്യ ലൈറ്റിട്ടു നോക്കിയപ്പോള്‍ ഭര്‍ത്താവിനെ കിടക്കയില്‍ കണ്ടില്ല.....
അവര്‍ ഉദ്വേഗത്തോടെ സ്റ്റെയര്‍കേസിറങ്ങി വന്നു നോക്കിയപ്പോള്‍ ഹാളിലിരുന്നു അദ്ദേഹം സിഗററ്റു വലിയ്ക്കുന്നു.....
അവര്‍ അടുത്തു ചെന്നു. കവിളില്‍ കൂടി കണ്ണീര്‍ ഒലിച്ചിറങ്ങുന്നു. ഭാര്യ അദ്ദേഹത്തിന്റെ അരുകിലിരുന്നു, കൈകളില്‍ തലോടിക്കൊണ്ടു ചോദിച്ചു:
“എന്തു പറ്റീ ഡീയര്‍?”
“നീയോര്‍ക്കുന്നോ നമ്മള്‍ പ്രേമിച്ച് ഒളിച്ചോടിയ പോയ ദിവസം? അന്നു ലോഡ്ജില്‍ നിന്നും നമ്മളെ പിടിച്ച ദിവസം?”
“ഓര്‍ക്കുന്നു.. അതു 14 വര്‍ഷം മുന്‍പല്ലേ?”
“അന്നു നിന്റെ അച്ഛന്‍ കത്തി ചൂണ്ടി എന്നോടു പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ?”
“ഉണ്ട്. ഒന്നുകില്‍ നീ ഇവളെ കല്യാണം ചെയ്യണം. അല്ലെങ്കില്‍ 14 വര്‍ഷം ജയിലിലിടും എന്നല്ലേ?”
അയാള്‍ കണ്ണീര്‍ തുടച്ചുകൊണ്ടു പറഞ്ഞു....
“ഇന്നു ഞാന്‍ ജയിലില്‍ നിന്നിറങ്ങേണ്ട ദിവസമായിരുന്നു...”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ