ഭ്റൂണത്തിന്റെ നാലാമത്തെ ആഴ്‌ച മുതൽ ഹൃദയമിടിച്ച്തുടങ്ങും ഹൃദയമാണ് നട്ടെല്ലുള്ള ജീവികളിൽ ഭ്റൂണാവസ്ഥയിൽ ഉണ്ടാവുന്ന ആദ്യത്തെ അവയവം
ആരോഗ്യമുള്ള ഹൃദയം മിനിട്ടിൽ 72 പ്റാവശ്യമിടിക്കും. സ്‌ത്റീക്ക്
ഹൃദയമിടിപ്പ് കൂടുതലാണ്. മിനിട്ടിൽ 78 തവണ. ഹൃദയത്തിന് രക്‌തം നൽകുന്നത്
കൊറോണറി ആർട്ടറിയാണ്. ആകെ രക്‌തത്തിന്റെ അഞ്ചു ശതമാനം ഹൃദയത്തിന്റെ പ്റവർത്തനത്തിനാവശ്യമാണ്.
ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് ഒരു മിനിട്ടിൽ ഏകദേശം 5 ലിറ്റർ.
ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു.
ഹൃദയമിടിപ്പിന്റെ തോതിലും താളത്തിലുമുള്ള പിഴവ് കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഇ.സി.ജി എന്ന ഇലക്‌േട്റാ കാർഡിയോ ഗ്റാഫ്.
ശരീരം മുഴുവൻ കറങ്ങി വരുന്ന രക്തം ആദ്യം വരുന്നത് ഹൃദയത്തിലെ വലത് എട്റിയത്തിലാണ്.
ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ "എപ്പിക്കാർഡിയം" എന്ന് പറയുന്നു.
അതിനുള്ളിലെ സഞ്ചിയെ "പെരിക്കാർഡിയം" എന്നും അതിനുള്ളിലെ മാംസപേശിയെ "മയോ
കാർഡിയം" എന്നും പറയുന്നു. ഏറ്റവും ഉള്ളിലെ പാളി "എൻഡൊകാർഡിയം" എന്ന്
അറിയപ്പെടുന്നു.
മനുഷ്യ ഹൃദയത്തിന് നാല് അറകളാണുള്ളത്. ഇവയിലെ
മുകൾഭാഗത്തെ രണ്ട് അറകളെ ഏട്റിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles)എന്നും
കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെൻട്റിക്കിളുകൾ (ventricles)എന്നും
വിളിക്കുന്നു. ഓറിക്കിളുകൾക്കു വളരെ ലോലമായ ഭിത്തികളും,
വെൻട്റിക്കിളുകൾക്ക് തടിച്ച ഭിത്തികളുമാണുള്ളത്.
വലതുവശത്തേയും
ഇടതുവശത്തേയും അറകൾ തമ്മിൽ നേരിട്ടു ബന്ധമില്ല. എന്നാൽ ഗർഭസ്ഥശിശുവിന്റെ
വലതുവശത്തേയും ഇടതുവശത്തേയും ഓറിക്കിളുകൾ തമ്മിൽ നേരിട്ട് ബന്ധമുണ്ട്.
പക്ഷേ പ്റസവിച്ചു കഴിഞ്ഞാൽ ഉടൻ ഈ ദ്വാരം അടഞ്ഞുപോകുന്നു.
ഹൃദയത്തിലെ വാൽവുകൾ ഒരു വശത്തേക്കു മാത്റമേ തുറക്കൂ. 250 മുതൽ 350 ഗ്റാം
വരെയാണ് ഹൃദയത്തിന്റെ ഭാരം. സ്‌ത്റീയുടെ ഹൃദയത്തിന് ഭാരം കുറവാണ്. —
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ