2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

അവസ്ഥാന്തരങ്ങൾ

അവസ്ഥാന്തരങ്ങൾ

ജനനം

മനസ്സും ശരീരവും ഒന്നായി
പ്രണയത്തിന്റെ കാമാഗ്നിയിൽ
കത്തി ജ്വലിക്കുന്ന സ്രോതസ്സില്
മുളപൊട്ടിയ വിത്തിന്റെ പ്രതിധ്വനി


ബാല്യം

മാനത്തെ അമ്പിളി മമനോപ്പം
മരകൊമ്പിലെ കുയിലിനൊപ്പം
പുഴയിലെ കുഞ്ഞോളങ്ങൾ ക്കൊപ്പം
ആടി തിമർക്കുന്ന മനസ്സ്


കൌമാരം

പൂവിനു സുഗന്ധം ഉണ്ടെന്നും
കണ്ണുകള് കഥ പറയുമെന്നും
സ്വപ്നങ്ങള്ക് ഏഴ് നിറമെന്നും
വേര്തിരിച്ചരിയുന്ന മൌനം


യൗവ്വനം

ഉടലിലെ ഊര്ജ്ജവും
മനസ്സിലെ മോഹവും
ധര്ഷ്ട്യ ത്തോടെയുള്ള വെളിപെടുതലുകളും
കരുത്തിന്റെ പ്രൌഡി


വാര്ധക്യം

നിസ്സംഗ തയിൽ തളച്ചിടുന്ന ഓര്മ്മകള്
അവശതയ്കു കൂട്ടായി അനാരോഗ്യം
നെറ്റി തടത്തിലെ ചുളിവുകള്
കഴിഞ്ഞു പോയ കാലത്തിന്റെ ചുവര് ചിത്രങ്ങള്


മരണം

ഇന്നോ നാളെയോ
നമ്മിലെക്കെത്തുന്ന അതിഥി
ഇരുട്ടിന്റെ തണുപ്പിലും
പിൻവിളികൾ കേള്ക്കാതെ ഉള്ള മടക്ക യാത്ര .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ