"അവനു കിട്ടിയ ആയിരം ലൈക്കുകള്".. (കഥ)
------------------------------ --
ദാരിദ്രത്തില് വളര്ന്നത്‌കൊണ്ടായിരിക്കാം പട്ടിണിയും പരിവട്ടവും ആയിരുന്നു അവന്റെ ഏറ്റവും വലിയ കൂട്ടുകാര്.. വേറെ കൂട്ടുകാര് ഇല്ലാത്തതു കൊണ്ടായിരിക്കാംമദ്യവും പുകവലിയും മറ്റ് ചീത്ത സ്വഭാവങ്ങള് ഒന്നും അവനെ തൊട്ടു തീണ്ടിയില്ല...
ഒടുവില് കാലത്തിന്റെ ഒഴുക്കില് കൂട്ടുകാരുടെ വിളനിലമായ ഫേസ്ബുക്കില് അവനും എത്തിപ്പെട്ടു .
.
പിന്നീട് തന്റെ ദാരിദ്രത്തെ പറ്റിയുള്ള ചിന്തകള് അല്ല, മറിച്ചു ലൈക്കുകളെ പറ്റിയും, പോസ്റ്റുകളെ പറ്റിയുമുള്ള ചിന്തകളാണ് അവന്റെ ഉറക്കം കളഞ്ഞിരുന്നത്.
ഒടുവില് മകന്റെ അവസ്ഥയില് മനം നൊന്തു രോഗശയ്യയില് ആയ അവന്റെ അമ്മയെ ആശുപത്രിയില് അഡ്മിറ്റ് ചെയ്തു.
ബന്ധുക്കാരും , നാട്ടുകാരുമടക്കം എല്ലാവരും ആ പാവം അമ്മക്ക് വേണ്ടിയുള്ള പ്രാര്ത്ഥനയില് മുഴുകിയപ്പോള് അമ്മയുടെ ഒരേയൊരു മകന് ഫേസ്ബുക്കില്സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..
"അമ്മ ആശുപത്രിയിലാണ്.എല്ലാവരും പ്രാര്ഥിക്കണം.IU mom, Miss u a lot" #feeling #Sad
എന്ന് പോസ്റ്റ് ചെയ്തു ആദ്യത്തെ ലൈക് വരുന്നതിനുമുന്പ് തന്നെ അവന്റെ കയ്യിലേക്ക് 1000 രൂപയുടെ ആദ്യത്തെ ബില് കിട്ടിയിരുന്നു.
ഫേസ്ബുക്ക് അല്ല ജീവിതം എന്ന് തോന്നിച്ച നിമിഷങ്ങള്. പ്രൊഫൈല് പിക്ച്ചറിനു ലൈക് തെണ്ടി നടന്നത് കൊണ്ടായിരിക്കാം 1000 രൂപയ്ക്കു വേണ്ടി യാചിചു നടക്കാനും അവനു പ്രത്യേകിച്ച് നാണം ഒന്നുംതോന്നിയില്ല...
ഒടുവില് ജീവിതത്തില് ആരും തിരിഞ്ഞു നോക്കാന് ഇല്ലാതെആയിരം രൂപക്ക് വേണ്ടി ആയിരങ്ങളുടെ കാലു പിടിച്ചുഓടി തളര്ന്നു വെറും കയ്യോടെ മടങ്ങി വന്നു മരിച്ചു വിറങ്ങലിച്ചു പോയ അമ്മയുടെ കാല്പ്പാദത്തില് വീണു കെട്ടിപിടിച്ചു കരയുന്നതിനിടയില് അവന് ചെയ്ത സ്റ്റാറ്റസിനു 1000 #ലൈക് കഴിഞ്ഞിരുന്നു...
------------------------------

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ