2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

ഇതെന്താ പീഡന സീസണോ..???

ജോലി സ്ഥലങ്ങളിൽ, സ്കൂളിൽ, ബസ്സിൽ, റോഡിൽ, എന്തിനു ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സ്വന്തം വീടുകളിൽ പോലും...!!

അറിവ്‌ പകർന്ന് തരുന്ന അദ്ധ്യാപകർ പിഞ്ചു കുട്ടികളെ പീഡിപ്പിക്കുന്നു, അച്ചൻ മകളെ പീഡിപ്പിക്കുന്നു, അച്ചനും
അമ്മയും ചേർന്ന് മകളെ കൂട്ടിക്കൊടുക്കുന്നു..
ഇവർക്കെല്ലാം ഇതെന്തു പറ്റി..??

ഇത്തരം സംഭവങ്ങൾ ദിനവും ആവർത്തിക്കപ്പെടുന്നു... എന്നിട്ടും ആർക്കും ഒരു പ്രശ്നവുമില്ല.. നിയമവും നിയമം നടത്തേണ്ടവരും നോക്കുകുത്തികളായി നിൽക്കുംബോൾ സ്ത്രീ സുരക്ഷ പ്രഹസനം മാത്രമായി തുടരുന്നു.. ഇത്തരക്കാരെയെല്ലാം ഗൾഫ്‌ നാടൂകളിലെ പോലെ കല്ലെറിഞ്ഞ്‌ കൊല്ലണം.. അല്ലെങ്കിൽ 22 ഫീമെയിൽ കോട്ടയങ്ങൾ ആവർത്തിക്കപ്പെടണം..!!

പണ്ട്‌ സ്വാമി വിവേകാനന്ദൻ പറഞ്ഞത്‌ ഞാനൊന്ന് തിരുത്തുന്നു... "കേരളം വെറുമൊരു ഭ്രാന്താലയമല്ല, ഒരു കൂട്ടം കാമഭ്രാന്തന്മാരുടെ ആലയമാണു".!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ