ഇന്ന്
ഞാന്‍ എഴുതുന്നത് വളരെയധികം ദുഃഖത്തോടെയും അതിലേറെ സഹതാപതോടെയുമാണ്. ഞാന്‍
ജോലിചെയ്യുന്ന ബഹറൈനിയുടെ വീട്ടില്‍ എന്നെ കൂടാതെ മറ്റൊരു മലയാളിയും കൂടെ
അദ്ധേഹത്തിന്‍റെ ഓഫിസില്‍ ജോലി ചെയ്യുന്നുണ്ട്. അവന്‍ കഴിഞ്ഞ ജൂണ്‍മാസം
നാട്ടില്‍ പോയിരുന്നു. രണ്ടുമാസത്തെ ലീവിന് പോയവന്‍ തിരിച്ചു
വരാതിരുന്നപ്പോള്‍ അറബിയുടെ നിര്‍ബ്ബന്ധം കൊണ്ട് ഞാന്‍ അവന്‍റെ ഫോണ്‍
നമ്പറില്‍ നാട്ടിലേക്ക് വിളിച്ചു. പക്ഷെ ദുഃഖകരമെന്ന് പറയട്ടെ അങ്ങിനെയൊരു
നമ്പര്‍ നിലവിലില്ല എന്നാണ് പറയുന്നത്. അങ്ങിനെ വിസായുടെ കാലാവധിയും
കഴിഞ്ഞു ഇനി അവന് ഉടനെ ബഹറിനിലെക്ക് വരാനും കഴിയില്ല എന്തിനാണ് നല്ല ശബളവും
ബുന്ധിമുട്ട് ഇല്ലാത്ത ജോലിയയിരുന്നിട്ടും അവന്‍ ഇങ്ങനെയൊരു
പണിയോപ്പിച്ചത്? ഇനി നാട്ടില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായോ? അങ്ങിനെ
വരാന്‍ വഴിയില്ല. കാരണം അവന്‍റെ കുടുബജിവിതം വളരെയധികം സന്തോഷം
നിറഞ്ഞതയിരുന്നല്ലോ അഞ്ചുവാര്‍ഷത്തോളം സ്നേഹിച്ച പെണ്കുട്ടിയെ തന്നെ
കല്യാണം കഴിച്ചു അതില്‍ ഇപ്പോള്‍ രണ്ടുകുട്ടിക്കളും ആയി സുഖമായി
ജീവിക്കുന്നു. ദിവസേന എട്ടുംപത്തും തവണ അവന്‍ വീട്ടില്‍ ഫോണ്‍ ചെയ്യും. ചില
നേരത്ത് ഞാന്‍ അവനെ വഴക്ക് പറയാറുണ്ട് ഇങ്ങനെ ഫോണ്‍ ചെയുന്നതിന്
എനിക്കുമുണ്ട് ഭാര്യ ഞാനും നിന്നെ പോലെ ഗള്‍ഫില്‍ ആണ് ജോലി
ചെയ്യുന്നത്. എന്ത് പറഞ്ഞാലും ഒരു കള്ളചിരിയോടെ അവന്‍ ഭാര്യയുടെ കാര്യം
പറയാന്‍ തുടങ്ങും. അവളുടെ കാര്യം പറയുമ്പോള്‍ അവന് നൂറു നാവാണ്..ചില
സമയങ്ങളില്‍ എനിക്ക് അവനോട് അസൂയ തോന്നാറുണ്ട് ഇങ്ങനെയും ഒരു പെണ്കുട്ടിയെ
സ്നേഹിക്കാന്‍ കഴിയുമോ? എന്തായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല അവന്‍ ആ
പെണ്ണിനെയും കെട്ടിപ്പിടിച്ച് കിടക്കട്ടെ വിസ തീര്‍ന്നിരിക്കുന്നു. അവനു
പകരം അറബി വേറെ ഒരാളെ ജോലിക്ക് നിര്‍ത്തിയിരിക്കുന്നു. പതിയെപ്പതിയെ
അവന്‍റെ ഓര്‍മ്മകള്‍ എന്‍റെ മനസ്സില്‍നിന്നും പടിയിറങ്ങി. ഈ കഴിഞ്ഞ
വെള്ളിയാഴ്ച ജുമുഅനമസ്കാരം കഴിഞ്ഞ് ഞാന്‍പള്ളിക്ക് പുറത്തേക്ക് വരുബോള്‍ ആ
പഴയ സുഹൃത്തിന്‍റെ വീടിന്റെ അടുത്തുള്ള ഒരാളെ കണ്ടു ഞാന്‍ അദ്ധേഹത്തിന്‍റെ
അടുത്ത് അവനെപ്പറ്റി വെറുതെ ഒന്ന്‍ ചോദിച്ചു: അവന്‍ ഇപ്പോള്‍
എന്തെടുക്കുകയാണെന്ന്. പെട്ടെന്ന് അദ്ധേഹം മറുപടിയായി എന്നോട് ഒരു
മറുചോദ്യം. അല്ല അപ്പോള്‍ നിങ്ങള്‍ അറിഞ്ഞില്ലേ ഒന്നും! പറഞ്ഞത് ഒന്നും
മനസ്സിലാവാതെ നിന്ന എന്‍റെ കൈ പിടിച്ചുകൊണ്ട് നടക്കുന്നതിനിടയില്‍ അദ്ധേഹം
പറഞ്ഞു: അവള്‍ അവനെ "ചതിച്ചു" അവന്‍ നാട്ടില്‍ എത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍
ഏതോ ഒരു ഓട്ടോകാരന്‍റെ കൂടെ അവള്‍ നൊന്തുപ്പെറ്റ മക്കളെയും,
അവള്‍ക്കുവേണ്ടി ജിവിതം തന്നെ ഒഴിഞ്ഞു വെച്ച ഭര്‍ത്താവിനെയും
തനിച്ചാക്കിയിട്ടു ഒളിച്ചോടിപ്പോയി. മനസ്സിന്റെ സമനിലതെറ്റിയ ഒരാളെ
എങ്ങിയാണ് ആരുമില്ലാത്ത വീട്ടില്‍ തനിച്ചു താമസിപ്പിക്കുന്നത് നാട്ടുകാര്‍
അവനെ അടുത്തുള്ള മാനസികആശുപത്രിയില്‍ ആകിയതിനുശേഷം മക്കളെ ഒരു
യത്തിംഖാനയിലും ഏല്‍പ്പിച്ചു.. എന്‍റെ വരികള്‍ ഞാന്‍ നിര്‍ത്തുകയാണ്. കാരണം
ഞാനും ഒരു പ്രവാസിയാണല്ലോ? "ഉറ്റവരെയും ഉടയവരേയും പച്ചപ്പിന്റെ
നാട്ടില്‍ വിട്ടെച്ചുകൊണ്ട് ഒരു പിടി സ്വപ്നങ്ങളുമായി ജന്മനാട്ടില്‍നിന്നും
പറന്നുയുര്‍ന്നു ഇവിടെ കനലെരിയുന്നമണ്ണില്‍ ചോര വിയര്‍പ്പക്കുന്ന പാവം
പ്രവാസിയുടെ വിയര്‍പ്പിന്‍റെ ഫലം നാട്ടിലേക്ക് ഒഴുക്കുമ്പോള്‍ അവിടെനിന്നും
സന്തോഷവും അതിലുപരി സ്നേഹവും തിരിച്ചു നല്‍കേണ്ട ഇതുപോലുള്ള ഭാര്യമാരെ
നിങ്ങള്‍ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ പ്രതികാരത്തിന്‍റെ വിഷം ചീറ്റുന്നത്?
എന്തിനു വേണ്ടിയാണ് സഹോദരി ഒരല്‍പ്പ നേരത്തെ സുഖത്തിനുവേണ്ടി വളരെ
പവിത്രവും സന്തോഷകരവുമായ നിന്‍റെ കുടുംബജിവിതം തല്ലിതകര്‍ത്തത്?
ബാക്കിയുള്ള നിന്‍റെ ജിവിതം കാമവെറിയനായ കാമുകന്‍റെ പ്രലോഭനങ്ങളില്‍ എത്ര
നാള്‍ നീണ്ടു നില്‍ക്കും"? "അതേ.. തിര്‍ച്ചയായും ഏച്ചുകെട്ടുന്നതെല്ലാം
മുഴച്ചിരിക്കും പെങ്ങളെ.. പിന്നീടുള്ള നിന്‍റെ ശരണം ജിവിത അന്ത്യം
തന്നെയാണ് അതാണല്ലോ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇനിയും കാണാന്‍
പോകുന്നതും"!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ