ഞാന്‍ ഇക്കാമ പുതുക്കാന്‍ ഉള്ള
മെഡിക്കലിന് പോയിരുന്നു . ഹോസ്പിറ്റലിലേക്ക് കൊച്ചിന്‍ ഹനീഫ സ്റ്റൈലില്‍
മസ്സില്‍ അല്പം പെരുപ്പിച്ചു പിടിച്ചായിരുന്നു കടന്നു ചെന്നത് . സ്റ്റൈല്‍
അല്പം പോലും കുറയാതെ ഞാന്‍ ഇക്കാമ മെഡി ക്കലിന് വന്നതാണെന്ന് അറിയുച്ചു.
മുകളിലത്തെ 222 നമ്പര്‍ റൂമിലേക്ക് ചെല്ലാന്‍ എന്നോട് അവിടെനിന്ന
സിസ്റ്റര്‍ പറഞ്ഞു. അപ്പോഴും ഞാന്‍ അല്‍പ്പം പോലും മസ്സില് വിടാതെ സ്റെപ്പു
കയറി പോയി. 222 മുറിയിലെ സൂചിയേന്തിയ മാലാഖ എന്നോടോ എന്‍റെ മസ്സിലിനോടോ
യാതൊരു അനുകമ്പയും കാണിച്ചില്ല....
റിലാക്സ് ചെയ്യാന്‍ പറഞ്ഞു എന്‍റെ കയ്യില്‍ നിന്നും ഇനി ഇക്കമയ്ക്ക് വരുന്ന എല്ലാവരുടെയും ടെസ്റ്റു നടത്താന്‍ വേണ്ടത്ര രക്തം ഊറ്റി എടുത്തത് ഞാന്‍ നിസ്സഹായനായ് നോക്കി ഇരുന്നു .അതിനു ശേഷം 2 ബോട്ടില്‍ തന്നിട്ട് സാമ്പിള്‍ കൊടുക്കാന്‍ പറഞ്ഞു. ഒരു ബോട്ടില്‍ നിറയ്ക്കാന്‍ വലിയ ബുദ്ധിമുട്ടില്ലായിരുന്നു രണ്ടാമത്തെ ബോട്ടില്‍ . ഹൂ ഇവിടെ ആണ് എന്‍റെ മാനം പോയ സംഭവം തുടങ്ങുന്നത്.കാര്യത്തിലേക്ക് കടക്കുന്നതിനു മുന്‍പ് എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ടോയിലെറ്റില്‍ പോകുമ്പോള്‍ സിഗരെട്റ്റ് വലിക്കുക വല്ലതും വായികുക തുടങ്ങിയ ദുശ്ശീലം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ എന്നെ പോലെ നിങ്ങളും നാണം കെടും. സാമ്പിള്‍ കൊടുക്കാന്‍ ഞാന്‍ വല്ലാതെ കഷ്ടപെട്ടു. കാരണം ടോയിലെറ്റില്‍ പോകുമ്പോള്‍ പുസ്തകമോ .പത്രമോ ഇരുന്നു വായിക്കാതെ രണ്ടാമത്തെ കാര്യം എനിക്ക് നടത്താന്‍ സാധിക്കില്ല അതൊരു ശീലമായിപോയി .
അരമണിക്കൂര്‍ ഞാന്‍ ടോയിലെറ്റില്‍ വിഷണ്ണനായി ഇരിക്കുമ്പോള്‍ കതകില്‍ ടാക് ടാക് .. കുറച്ചു മുന്‍പ് നേഴ്സിന്റെ മുന്നില്‍ ആളുകളിച്ചത് ഞാന്‍ ഓര്‍ത്തു. ഹൂ..... ഒരു വിധത്തില്‍ഞാന്‍ പുറത്തുവന്നു. ഒഴിഞ്ഞ ബോട്ടില്‍ കണ്ടു സിസ്റ്റര്‍ എന്‍റെ മുഖത്തേക്ക് നോക്കി. വിഷയം അവതരിപ്പിക്കാന്‍ ഉള്ള ബുദ്ധിമുട്ടുകൊണ്ട് ഞാന്‍ സാമ്പിള്‍ ഇല്ലാത്തെ ഇക്കാമ നടകുമോ എന്ന് ചോദിച്ചു. ഇപ്പൊ നിയമം വളരെ കര്‍ശനം ആണെന്ന് സിസ്റ്റര്‍ പറഞ്ഞപ്പോ..
ഞാന്‍ രണ്ടും കല്പിച്ചു എന്‍റെ വിഷമാവസ്ഥ അവതരിപ്പിച്ചു. ചിരി ഒതുക്കി അവര്‍ അവിടെ എല്ലാം നോക്കി.. പത്രമോ ഒരു തുണ്ട് കടലാസോ കിട്ടിയില്ല .വായനബോധം ഇല്ലാത്ത മാലാഖമാര്‍... എന്നോട് അവിടെഇരിക്കാന്‍ പറഞ്ഞു അവര്‍ താഴത്തെ നിലയിലേക്ക് പോയി. അവിടുന്ന് പോയ സിസ്റ്റര്‍ താഴെ ചെന്ന് എന്താകും അവതരിപ്പികുക എന്ന് ഓര്‍ത്തപ്പോള്‍ താഴേക്ക് ഇറങ്ങിപ്പോകാന്‍ വേറെ വല്ല വഴിയും ഉണ്ടാകുമോ എന്നായിരുന്നു എന്‍റെ ചിന്ത .അഞ്ചുമിനുട്ട് കഴിഞ്ഞു എണ്ണ പുരണ്ട ഒരു കീറ് മലയാള പത്രവുമായി വന്നു. ഒരു നന്ദി പറഞ്ഞു ഞാന്‍ പത്രം വാങ്ങി വീണ്ടും ടോയിലെറ്റില്‍ പോയി.സാമ്പിള്‍ എല്പ്പികുമ്പോള്‍ ഞാന്‍ പത്രം എവിടുന്നു കിട്ടിയെന്നു ചോദിച്ചു.
സിസ്റ്റര്‍ നാട്ടില്‍ നിന്ന് കൊടുത്തുവിട്ട ഉണ്ണിയപ്പം പൊതിഞ്ഞ പത്രമായിരുന്നു അത്. എനിക്ക് ഉണ്ണിയപ്പം പൊതിഞ്ഞ പേപ്പര്‍ എങ്കിലും തുണയായല്ലോ.. സിഗരട്ട് വലിക്കുന്നത് ഒക്കെ ഒരു ശീലമാക്കിയവര്‍ എങ്ങനെ ഹോസ്പിറ്റലില്‍ ചെന്നാല്‍ സാമ്പിള്‍ കൊടുക്കും. അവരുടെ ഒക്കെ ഒരവസ്ഥ..
ഹോസ്പിറ്റലിനു വെളിയിലേക്ക് ഞാന്‍ കടന്നത് എങ്ങനെ എന്ന് എനിക്ക് പോലും അറിയില്ല.. മുന്‍പ് കാണിച്ച യാതൊരു സ്റ്റൈലും ഇല്ലാതെ ആണ് ഞാന്‍ സ്റെപ്പു ഇറങ്ങിയത്.. നടന്നു നീങ്ങുമ്പോള്‍ സിസ്റെഴ്സിന്റെ അടക്കിപിടിച്ചുള്ള ചിരി ഞാന്‍ കേട്ടു... ഇനി റിസള്‍ട്ട് വാങ്ങാന്‍ നാളെ പത്ത് മണിക്ക് ഞാന്‍ എങ്ങനെ വരും എന്നായിരുന്നു എന്‍റെ ചിന്ത... .
**ശുഭം**

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ