2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

"ആദ്യം സ്വയം നന്നാവ് ,എന്നിട്ട് മതി മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്കുന്നത് !!"

മാളിലേക്ക് കയറുമ്പോ ഗ്ലാസ്‌ ഡോര്‍ തള്ളിത്തുറന്നു കൈക്കുഞ്ഞുമായി പുറത്തേക്കിറങ്ങിയ സുന്ദരിയുടെ മുഖത്തേക്ക് കണ്ണൊന്നുടക്കി.ഭാര്യ ശ്രദ്ധിക്കുന്നില്ലാന്നുറപ്പ് വരുത്തി പുഞ്ചിരി നിറഞ്ഞൊരു നോട്ടം അവള്ക്കു സമ്മാനിച്ചപ്പോ പറഞ്ഞറിയിക്കാനാവാത്ത നിര്‍വൃതി ആയിരുന്നു എനിക്ക്.
ഒന്നൂടെ അവളെ തിരിഞ്ഞു നോക്കി നേരെ അകത്തേക്ക് കയറി,വിശാലമായ ഷോറൂമിന്റെ രണ്ടാം നിലയിലായിരുന്നു കുട്ടികള്ക്കാ യുള്ള ഡ്രെസ്സുകളും കളിപ്പാട്ടങ്ങളും,മോന് വേണ്ടി ഒന്ന് രണ്ടു ടീഷര്ട്ട്സ് വാങ്ങിക്കണം.ഞാന്‍ സെലക്ട്‌ ചെയ്താ നൂറു കൂട്ടം പരാതിയാവും അവള്ക്കു .അതറിയാവുന്നത് കൊണ്ട് സെലക്ഷന്‍ അവളെ ഏല്പ്പിരച്ചു ഞാന്‍ കസ്റ്റമെഴ്സിനായി ഒരുക്കിയ സീറ്റുകളില്‍ ഒന്നില്‍ സ്ഥാനം പിടിച്ചു.അതിനിടെ വരുന്നതും പോവുന്നതുമായ സ്ത്രീരത്നങ്ങളെ ഇടങ്കണ്ണിട്ട്‌ നോക്കി രസിക്കാനും മറന്നില്ല.

അപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്.സെയില്സ് സെക്ഷനിലെ ഒരുത്തന്റെ് നോട്ടത്തില്‍ എന്തോ പന്തികേട്‌,കുട്ടികളുടെ ഡ്രസ്സുകള്‍ ഇരിക്കുന്ന ഭാഗത്തെക്കു നോക്കിയാണ് അവന്‍ വെള്ളമിറക്കുന്നതു.അത് കണ്ടതും എന്റൊ രക്തം തിളച്ചു,എന്നിലെ ഭര്ത്താതവ് സട കുടഞ്ഞെഴുന്നേറ്റു അവന്റെം നേര്ക്ക് ‌ കുതിക്കാന്‍ ആഞ്ഞതായിരുന്നു.
പിടിച്ചു നിര്ത്തി യത് എന്റെ് നേര്ക്കു ള്ള മനസ്സാക്ഷിയുടെ ചോദ്യമായിരുന്നു,"അളിയാ,,നില്‍!!,!!നേരത്തെ നീ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചവളും,ഇത്രയും നേരം നീ നോക്കി ആസ്വദിച്ചവരും ഇതു പോലെ വേറൊരാളുടെ ഭാര്യയാവാം,സഹോദരിയാവാം, എന്നൊക്കെ നീ ഓര്ത്തിിരുന്നോ,??"
"ആദ്യം സ്വയം നന്നാവ് ,എന്നിട്ട് മതി മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്കുന്നത് !!"
സ്വന്തം മേല് പൊള്ളുമ്പോ മാത്രം നിന്നെ പോലുള്ളവര്ക്ക്ു മുളക്കുന്ന സദാചാരത്തിന്റെ വാലുണ്ടല്ലോ,,അത് കൊണ്ട് ആദ്യം അടിക്കേണ്ടതു അവനവന്റെത മുഖത്തേക്കാണ്!"
ഒന്നും മിണ്ടാനാവാതെ തിരിച്ചു നടക്കുമ്പോ കുറ്റബോധം കൊണ്ട് എന്റെക തല താഴ്ന്നിരുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ